“കണ്ണിൽ നിന്ന് പൊന്നീച്ച പാറുന്ന തരത്തിലുള്ള അടി തന്നെ ആയിരുന്നു കിട്ടിയത്.. അടി പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ തടയുവാൻ കഴിഞ്ഞില്ല… തിരിച്ചു കൊടുക്കാനായി എന്റെ കൈ തരിക്കുന്നുണ്ട്.. പക്ഷെ ഈ സമയം പ്രകോബിതൻ ആകരുതെന്ന് മനസ് പതിയെ ഓർമ്മിപ്പിച്ചു..”കാരണം എന്റെ തടി ഇവിടെ ഒറ്റക്കാണ്.. ചുറ്റിലുമായി ഒന്നിനാത്രം പോന്ന പത്തമ്പത് പേരെങ്കിലും ഉണ്ടാവും…
” ഏട്ടാ.. ഞാൻ പറയുന്നത് കേൾക്കാൻ ഉള്ള ക്ഷമ നിങ്ങളൊന്ന് കാണിക്കുമോ ..ഇതാ ഇവിടെ കൂടി നിൽക്കുന്ന പകുതിയൊലേറെ പേർക്കും എന്നെ അറിയാം.. ” അങ്ങാടിയിൽ സൂപ്പർ മാർക്കറ്റ് നടത്തുള്ള അബ്‌ദുള്ള യുടെ മകനാണ് ഞാൻ… പിന്നെ എനിക്ക് എന്റെ പെണ്ണിനെ പോറ്റാൻ നിങ്ങളുടെ ഒന്നും ഒരഞ്ചിന്റെ പൈസ വേണ്ട… അതും പറഞ്ഞു ചുറ്റിലുമായി ഞാനൊന്ന് നോക്കി.. വല്ലാതെ ഡയലോഗ് അടിച്ചാൽ എപ്പോഴാ അടി വീഴുന്നതെന്ന് അറിയാൻ പറ്റില്ലല്ലോ…
ഞാൻ വീണ്ടും തുടർന്നു…
എന്റെ ഏട്ടാ.. “ഞാൻ ഇവിടെ എന്റെ കൂട്ടുകാരി വിളിച്ചിട്ട് വന്നതാണ്… സംശയമുണ്ടേൽ ആ കാണുന്ന മഞ്ഞ ഫ്രോക് ഇട്ട പെൺകുട്ടി ഇല്ലേ ഓളോട് ചോദിച്ചു നോക്കി “.. റുബീന നിൽക്കുന്ന ഭാഗത്തേക് കൈ ചൂണ്ടി എല്ലാവരോടുമായി ഞാൻ പറഞ്ഞു…
“റുബീന പെട്ടന്ന് തന്നെ എന്റെ അരികിലേക്കു വരുവാൻ തുടങ്ങി ”
വളരെ പെട്ടന്ന് തന്നെ റുബീനക് എന്റെ അടുത്തേക് എത്തുവാനായി അവിടെ കൂടി നിന്നവരെല്ലാം ഒരു വഴി പോലെ മാറി നിന്നു..
“അവൾ എന്റെ അരികിലേക്കു എത്തിയതും ചെവിയുടെ അടുത്തേക് നീങ്ങി ഞാൻ ചോദിച്ചു എന്താടി ഇവിടെ പ്രശ്നം ”
“ടാ.. മതി സ്വകാര്യമൊക്കെ പിന്നെ ഞങ്ങൾ ചോദിച്ചോളാം അവളോട് എന്നും പറഞ്ഞു രാമേട്ടൻ എന്നെ അവിടെ നിന്നും മാറ്റി നിർത്തി ”
“സത്യമാണോ മോളെ ഇവൻ പറയുന്നത്…” ഇവനെല്ലേ… മഞ്ജു വിന്റെ..
“അതേ.. ഏട്ടാ.. സത്യമാണ്…ഇവനെല്ല ” ആവു.. സമാധാനം മുബീന അറിഞ്ഞു കൊണ്ടുള്ള പണി അല്ല.. അല്ലേലും എന്റെ ചങ്ക് കൂട്ടുകാരി എന്നെ ചതിക്കില്ല…
“ഇവൻ എന്നെ കൂട്ടാൻ വന്നതാണ്.. ഈ കല്യാണം മുടങ്ങിയത് അറിയാതെ പങ്കെടുക്കാൻ വന്നതാണ് ഞാൻ.. എന്റെ ഭർത്താവ് ഇവിടെ ഇറക്കി തന്നു പോയപ്പോൾ തിരികെ പോകുവാനായി വിളിച്ചതാ ഞാൻ ഇവനെ “… റുബീന ഉള്ള കാര്യം ഉള്ളത് പോലെ തന്നെ അവിടെയുള്ള എല്ലാവരും കേൾക്കുവാനായി പറഞ്ഞു…