അത് കേട്ടു സുഭാഷിണി ഒന്ന് ഞെട്ടി… ആ മുഖ ഭാവത്തോടെ അവർ സൂസനെ നോക്കി…
“പേടിക്കണ്ടടൊ അത്രയ്ക്ക് സീരിയസ് ഒന്നുമല്ല,.. ഒരു കല്ല്യാണക്കാര്യമ.. ”
ഇപ്പോഴും സുഭാഷിണിക്ക് ഒന്നും മനസ്സിലാകുന്നില്ല..
“നീ വളച്ചു കെട്ടാതെ കാര്യം പറ സൂസൻ, അവർക്കു മനസ്സിലാവണ്ടേ ”
സൂസൻ വളച്ചു കെട്ടുന്നത് കണ്ട റോയി സംസാരത്തിൽ ഇടപെട്ടു..
” അതെ നിന്റെ ചാരുനെ ഞങ്ങൾക്ക് തരുമോ.. എന്റെ മോന്റെ പെണ്ണായിട്ടു… ”
സൂസൻ പറഞ്ഞത് സുഭാഷിണിയിൽ വളരെ വലിയ ഒരു ഞെട്ടലായിരുന്നു ഉണ്ടാക്കിയത്… അത് അവരുടെ മുഖത്ത് പ്രതിഫലിക്കുന്നുമുണ്ട്.
“മോനു ചാരുനെ ഇഷ്ടമാണ്, അത് അവൻ അവളോട് പറഞ്ഞിട്ടുമുണ്ട്, പക്ഷേ ചാരു മറുപടി ഒന്നും പറഞ്ഞിട്ടില്ല. അതുകൊണ്ടാണ് വീട്ടിൽ വന്നു ആലോചിക്കാമെന്നു വെച്ചത്… നീ എന്ത് പറയുന്നു സുഭേ “.
അതും പറഞ്ഞു
സൂസൻ സുഭാഷിണിയുടെ കൈകളിൽ മുറുകെ പിടിച്ചു
സൂസൻ പറഞ്ഞത് ഒര്‌ഞെട്ടലോടെയാണ് സുഭാഷിണി കേട്ടത്… അവർ സൂസന് എന്ത് മറുപടി കൊടുക്കും എന്ന് അറിയാത്ത അവസ്ഥയാണ്… അവരിലേക്ക് പല ചിന്തകളും കടന്നു വന്നു.. പ്രധാനമായും.. ചാരു.. തന്റെ മകളുടെ ഇഷ്ടത്തിന് ഒരിക്കലും അവർ എതിര് നിൽക്കില്ല.. പക്ഷേ അവൾക്ക് ഈ ബന്ധത്തിനോട് താൽപ്പര്യം ഉണ്ടൊന്നും അറിയില്ല, പിന്നെ മതം.. അത് ഒരു പ്രശനമാണ്. പക്ഷേ എന്നിരുന്നാലും ചാറിന്റെ ഇഷ്ടമാണ് പ്രധാനം… അങ്ങനെ പല ചിന്തകളും സുഭാഷിണിയെ ഉലച്ചുകൊണ്ടിരുന്നു…
“സുഭാ…….. നീ എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നെ….. ”
സൂസന്റെ വിളിയാണ് അവരെ ചിന്തയിൽ നിന്നും ഉണർത്തിയത്…
“എന്തെ നീയൊന്നും പറയത്തെ നിനക്ക് താല്പര്യമില്ലേ, അതോ ഞങ്ങളുടെ മതമാണോ പ്രശനം. ”
സുഭാഷിണി മറുപടി പറയാത്തതിനാൽ സൂസൻ വീണ്ടും ചോദിച്ചു…
പക്ഷേ സുഭാഷിണിക്ക്… എന്ത് പറയണമെന്ന് അറിയാത്ത അവസ്ഥയാണ്…
സൂസനും, ലീനും, റോയിയും… സുഭാഷിണിയുടെ മറുപടിക്കായി കാത്തു നിൽക്കുകയാണ്…
“എന്താണ് സുഭാ നീയൊന്നും മിണ്ടാത്തത്.. എന്തായാലും പറഞ്ഞോ… ”
സൂസൻ വീണ്ടും ചോദിച്ചു…
“ആന്റിക്കുള്ള മറുപടി ഞാൻ പറഞ്ഞ മതിയോ.. ”
പെട്ടന്നാണ് ആ ഹാളിൽ അവളുടെ ശബ്ദം ഒരു ഗർജനം പോലെ മുഴങ്ങിയത്…
എല്ലാവരും ഒരേ പോലെ ആ ശബ്ദം വന്ന ദിക്കിലേക്ക് നോക്കി…
അതോടെ എല്ലാവരും ഒരേ പോലെ ഞെട്ടുകയും ചെയ്തു..
“ചാരു “….
സുഭാഷിണിയും സൂസനും ഒരേ പോലെ ആ പേര് പറഞ്ഞു…
“ആന്റിക്ക് മറുപടി കിട്ടിയാൽ പോരെ അത്.. ഞാൻ പറയാം ”
അതും പറഞ്ഞുകൊണ്ട് ചാരു ആ ഹാളിന്റെ നടുവിലേക്ക് വന്നു..