അതുംപറഞ്ഞു മനസ്സാ വൈഗയുടെ അടുത്തേക്കിരുന്നു അവളുടെ തോളിൽ കൈ വെച്ചു.
വൈഗ മുഖമുയർത്തി മനസ്സയെ നോക്കി ഇപ്പോഴും അവളുടെ മുഖം നാണത്താൽ നിറഞ്ഞിരിക്കുകയാണ്.
“പറ മിന്നു എന്ത പറഞ്ഞെ ”
മനസ്സാ ഒരു കുസൃതിയോടെ വീണ്ടും ചോദിച്ചു…
“അതെ… ഏട്ടൻ…. ഏട്ടൻ നാളെ എന്നെ ഒന്ന് കാണണൊന്നു,😊”
“ഏഹ്…. ഇപ്പോൾ എവിടെ വെച്ചു… എന്ത കാര്യം, ”
“അതൊന്നും അറിയൂല്ല, എന്നെ കാണാനൊന്നു പറഞ്ഞു.. പിന്നെ സ്ഥലം രാവിലെ പറയാന്നും പറഞ്ഞു, ”
“ഒഹ് അപ്പോൾ അതാണ് മുഖത്ത് ഈ രക്തപ്രസാദം, നടക്കട്ടെ… നടക്കട്ടെ… പിന്നെ വന്ന കാര്യം മറന്നു നീ കഴിക്കാൻ വരുന്നോ, അതോ സ്വപ്നം കാണുവാണോ?”
“പോടീ കളിയാക്കാതെ, ഞാൻ വരുവാ ”
അങ്ങനെ വൈഗയും മനസ്സായും കൂടെ താഴേക്കു പൊയ്..
****************
രാവിലെ അമ്മ വിളിക്കുമ്പോഴാണ് പ്രിയൻ ഉറക്കമുണർന്നത്,,
“ട കുഞ്ഞാ എണിറ്റു റഡിയയെ.. ഇന്നലെ അച്ഛൻ പറഞ്ഞത് മറന്നോ നമുക് പോകണ്ടേ,, മതി ഉറങ്ങിയത് എണീറ്റെ… എണീറ്റെ… ”
അതും പറഞ്ഞു കൈയിലിരുന്ന ചായക്കപ്പ് ടേബിളിന്റെ മുകളിലേക്കു വെച്ചിട്ട് അമ്മ താഴേക്കു പൊയ്…
പ്രിയൻ റെഡി ആയി താഴേക്കു ചെല്ലുമ്പോൾ അമ്മ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു.. അമ്മ അവനെ കാത്തിരിക്കുകയായിരുന്നു,..
“എന്റെ മോനേ നിനക്കു നല്ലൊരു ഡ്രസ്സ് ഇട്ടൂടെ, ”
താഴേക്കുവന്ന പ്രിയന്റെ കോലം കണ്ട് അമ്മ പറഞ്ഞു..
അപ്പോഴാണ് അവൻ അവനെ തന്നേ ശ്രെദ്ധിക്കുന്നത്.. ഒരു full സ്ലീവ് റൗണ്ട് നെക്ക് റെഡ് t-ഷർട്ട്, ഒരു ബ്ലാക്ക് സ്കിൻ ഫിറ്റ് ജീൻസും, വെട്ടി ഒതുക്കാതെ താടിയും വളർന്നു കിടക്കുന്ന മുടിയും,..
“ഒഹ് പിന്നെ… എനിക്ക് ഇതൊക്കെ മതി.. അമ്മ വന്നേ.. ”
അതും പറഞ്ഞു പ്രിയൻ പുറത്തേക്കു നടന്നു.
പോർച്ചിൽ കിടക്കുന്ന ബെൻസ് c ക്ലാസ്സ് ഇറക്കുമ്പോൾ, വീട് ജോലിക്കാരിയെ ഏൽപ്പിച്ചു ശാരിയും വന്നു കാറിൽ കയറി.
പ്രിയനും ശാരിയും പുറപ്പെട്ടു.
“അച്ഛനെവിടെ പോയമ്മേ..”
വണ്ടിയോടുകുന്നതിനിടെ പ്രിയൻ ചോദിച്ചു
“അച്ഛൻ തറവാട്ടിൽ പോയേക്കുവ ,.. ഇന്ന് സുഭയും ചാരുവും വരുവല്ലേ ,.. എല്ലാം പഴേത് പോലെ ആയ മതിയാരുന്നു. ”
ശാരി ഒരു നെടുവീർപ്പിട്ടു..
“മ്മ്.. ”