അവൻ ചെന്നപാടെ ചോദിച്ചു,
“തരാം, അതിനു മുൻപ് ചേട്ടൻ ഇതൊന്നു കാണ് “.
അതും പറഞ്ഞു അവൾ അവളുടെ മൊബൈലിൽ ഒരു വീഡിയോ പ്ലേ ചെയ്തു അവന്റെ കൈലേക്കു കൊടുത്തു. ഷമീർ ഒരു സംശയത്തോടെ ആ ഫോൺ വാങ്ങി നോക്കി കൂടെ പ്രിയനും.
വീഡിയോ പ്ലേ ആയി തുടങ്ങി “; അതിൽ ഫാത്തിമ നിന്നു ലെറ്റർ എഴുതുന്നു കൂടെ ആ പെൺകുട്ടിയും.
“ടി ഫാത്തി നീ ഈ ചെയ്യുന്നത് ചതിയാണ്, ആ ചേട്ടൻ നിന്നെ എത്രമാത്രം സ്നേഹിക്കുനുണ്ടന്നോ, നീ ഇങ്ങനൊന്നും ചെയ്യാൻ പാടില്ല, ”
“പിന്നെ സ്നേഹം, എന്റെ പൊന്നുമോളെ ഇതൊക്കെ സീരിയസ് ആയി എടുക്കാൻ നിന്നാൽ നമ്മുടെ ലൈഫ് പോയത് തന്നേ, പിന്നെ അവന്റെ കൂടെ പോയാൽ ഞാൻ പിന്നെ ഗോപി വരച്ചമാതി. ഇപ്പോൾ വന്നേക്കുന്ന പ്രൊപോസൽ എന്തുകൊണ്ടും നല്ലതാണ് തോന്നിയൊണ്ട ഞാൻ ഓക്കെ പറഞ്ഞെ, ആളെ ആര്മിയിലാണ്. അപ്പോൾ എന്റെ ലൈഫ് സെറ്റ് ആയി. ”
അവൾ ആ ലെറ്റർ എഴുതികൊണ്ടു പറഞ്ഞു
“എടി എന്നാലും, ഇത് ആ ചേട്ടൻ എങ്ങനെ ”
“ഒഹ് ഒരു ചേട്ടൻ നിന്റെ സ്വന്തം ചേട്ടനൊന്നും അല്ലല്ലോ ഇത്രയും feel ചെയ്യാൻ, എനിക്ക് എന്റെ ലൈഫ് നോക്കണം, അതിനാണ് ഈ ലെറ്റർ പിന്നെ ഇത് കൊടുത്തിട്ടു നീ എന്ത് പറയും, അല്ലെ നീ ഒന്നും പറയണ്ട ഇത് കിട്ടിക്കഴിഞ്ഞു അവൻ കുറെ കലം ഇതുകൊണ്ട് ഇരുന്നോളാം, ഇന്നാ ഇത് കൊടുത്തേരെ, എങ്കിൽ ഞാൻ ഇറങ്ങട്ടെ ഇക്ക ഇപ്പോൾ വരും. ”
അവൾ തന്റെ കൈയിൽ ഇരുന്ന ലെറ്റർ കൊടുത്ത ശേഷം അവിടെ നിന്നും പൊയ് അതോടെ ആ വീഡിയോ അവസാനിച്ചു.
ഇതെല്ലാം കണ്ട് ഷമീർ ആകെ മരവിച്ചു നിൽക്കുകയാണ് പ്രിയനും അതുതന്നെയാണ് അവസ്ഥ.
ജീവന് തുല്യം സ്നേഹിച്ചപെണ്ണ് അവനെ ചതിച്ചിരിക്കുന്നു ആയിരം കത്തികൾ കുത്തി ഇറക്കുന്ന വേദന അവൻ അനുഭവിക്കുന്നു, പക്ഷേ അവനിൽ നിന്നും ഒരു പ്രതികരണവും ഇല്ല. അവർക്കിടയിൽ ഒരു നിശബ്ദത തളം കെട്ടി നിന്നു..
ഷമീറിന്റെ വേദന വിവരിക്കുന്നതിലും അപ്പുറമായിരുന്നു. പ്രിയൻ ഫോൺ വാങ്ങി ആ പെണ്ണിനെ ഏൽപ്പിച്ചു. പിന്നൊന്നും പറയാൻ നിൽക്കാതെ അവൻ ഷമീറിനെയിം കൂട്ടി അവിടെ നിന്നും പോയി..
അവർ പോകുന്നതും നോക്കി ഒരു നെടുവിപ്പിട്ടുകൊണ്ട് ആ പെൺകുട്ടിയും അവിടെ നിന്നുമിറങ്ങി.. തിരിച്ചുള്ള യാത്രയിൽ ഷമീർ പ്രിയന്റെ തോളിൽ തല ചരിച്ചു കിടക്കുകയാണ്. ഒന്നും മിണ്ടുന്നില്ല.
ഷമീറിന് എല്ലാം മനസ്സിലായിരുന്നു തന്റേതെന്ന് കരുതിയ പെണ്ണ് തന്നേ വഞ്ചിച്ചിരിക്കുന്നു.. അവനു ഇപ്പോഴും അവളോട് ദേശ്യം തോന്നുന്നില്ല. അവനു ഇപ്പോളുള്ള വികാരം എന്തെന്ന് അവനുപോലും അറിയാൻ പറ്റുന്നില്ല അവന്റെ മുന്നിൽ തെളിയുന്ന ഒരേ ഒരു മുഖം മാത്രം തന്റെ വാത്സല്യനിധിയായ ഉമ്മയുടെ മുഖം. അവന്റെ അവസ്ഥ മനസ്സിലാക്കി പ്രിയൻ ഷമീറിന്റെ വീട്ടിലേക്കാണ്.. വണ്ടി വിട്ടത്.
വീട്ടിലേക്കു കയറുമ്പോൾ ഷമീറിന്റെ ഉമ്മ നിസ്‌ക്കരിക്കുകയായിരുന്നു.
ഷമീറും, പ്രിയനും കൂടി ഓടിട്ട ആ കൊച്ചുവീട്ടിലേക്കു കയറി. ഭിത്തിയിൽ അവരെ ഉപേക്ഷിച്ചുപോയ വാപ്പാടെ ഫോട്ടോയിലേക്കു ഷമീർ നിർവികാരമായ ഒന്ന് നോക്കി. ..