അവനോടുള്ള പ്രേമം കണ്ടോ എന്നു എനിക്ക് ഒരു സംശയം ഇല്ലാതില്ല. അല്ല താൻ എന്തിനാ അവനു നോട്സ് എഴുതി കൊടുക്കുന്നെ നിങ്ങൾ തമ്മിൽ ഒന്ന് സംസാരിച്ചുപോലും ഞാൻ ഇതുവരെ കണ്ടിട്ടില്ലല്ലോ എന്നു ഞാൻ ചോദിച്ചപ്പോൾ അവൾ നാണത്താൽ ഒന്നു തലതാഴ്ത്തി എന്താ മോളെ ചെക്കനോട് വല്ലോ പ്രേമവും മറ്റുമാണോ ഞാൻ സഹായിക്കണോ.
ഏയ് താൻ എന്താ നിഖിൽ പറയുന്നേ എനിക്ക് അങ്ങനെ ഒന്നും ഇല്ല. ഉവ്വ ഉവ്വേ എന്നും പറഞ്ഞു ഞാൻ ഒന്ന് കളിയാക്കിയപ്പോൾ ആളു ചെറിയ ഒരു ചിനക്കത്തോടെ എന്ന ഒരു അടിയും തന്നിട്ട് ആളു ക്ലാസിനു വെളിയിലോട്ടു ഓടി ഞാൻ ആ ഓട്ടവും നോക്കി ചിരിച്ചുകൊണ്ട് അവിടെ ഇരുന്നു ഒന്ന് ആലോജിച്ചു അവൻ എന്ത് ഭാഗ്യവാൻ ആണെന് ഒരുപാടു പിള്ളേർ പുറകിനു നടക്കുന്ന പെണ്ണാ ഇപ്പോൾ അവന്റെ കാര്യത്തിൽ ആവലാതി പെടുന്നെ ഇത് മറ്റതു തന്നെ ലൗ ആ ഏതായാലും അവനോടു ഇപ്പോൾ പറയണ്ട നേരിട്ട് കാണുമ്പോൾ എടുത്തിട്ട് ഒന്ന് വാരാം അങ്ങനെ.
രണ്ടുമൂന്നു ദിവസം പെട്ടെന്നു കഴിഞ്ഞുപോയി ശെനിഴിച്ചദിവസം ആയി ഞാൻ സാധാരണ ശെനിയും ഞായറും ഇത്തിരി വൈകിയേ എഴുന്നേൽക്കാറുള്ളു എന്നിട്ട് കിരണുമായി കറങ്ങാൻ പോകരണല്ലോ പതിബ്. പക്ഷെ ഇന്ന് ഞാൻ അൽപ്പം നേരത്തെ എഴുനേറ്റ് കാരണം കിരണുമായി ഫ്രണ്ട്സായിട്ട് കുറച്ചുനാളേ ആയുള്ളൂ എങ്കിലും അവൻ ഇപ്പോൾ എന്റ കട്ട ചങ്ക് അല്ലേ കുറെ ദിവസമായി ബോറടി ആണെന്ന് അവൻ ഇന്നലെ വിളിച്ചപ്പോൾ പറയുകയും ചെയിതു
നേരെ എഴുന്നേറ്റു പല്ലു തേപ്പും കുളിയും കഴിഞ്ഞു ബ്രേക്ഫാസ്റ്റും കഴിച്ചു ജോസ്ഫ്ചേട്ടനുമായി കിരന്റെ വീട്ടിലേക്കു വച്ചുപിടിച്ചു ഇടയ്ക്കു ഒരു കടയിൽ കേറുനിർത്തി കുറച്ചു ഫ്രൂട്സും മറ്റും വാങ്ങി ആദ്യമായി അല്ലേ അവന്റെ വിട്ടിൽ പോകുന്നത് പോരാത്തതിന് അവനെ ഇങ്ങനെ കിടക്കേം ചെയുന്ന അവസരം ആയതിനാൽ. അതും വാങ്ങി ഞങ്ങൾ അവന്റെ വീട്ടിലോട്ടു വിട്ടു ഇടയ്ക്കു അവനെ വിളിച്ചു.
ഞങ്ങൾ ചെന്നപ്പോൽ കാറിന്റെ ശബ്‌ദം കേട്ടിട്ട് ഒരു 45 വയസിനുമുകളിൽ പ്രായം തോന്നിക്കുന്ന ഒരു ചേച്ചി പുറത്തു വന്നു അവരുടെ വേഷവിധാനം കണ്ടപ്പോൾ തന്നെ അവർ അവിടുത്തെ സെർവെന്റ് ആണെന്ന് മനസിലായി ഞാൻ ആ ചേച്ചിയോട് ചോദിച്ചു കിരൺ ഇല്ലേ എന്നു അവർ പറഞ്ഞു കുഞ്ഞു റൂമിൽ ഒണ്ടു മാഡം ഓഫീസിൽ പോകൻ റെഡി ആകുക ആണ് ആരാ എന്നും ചോദിച്ചു ഞാൻ പറഞ്ഞു കിരന്റെ കൂട്ടുകാരൻ ആണ് പേര് നിഖിൽ ചേച്ചി ഒന്ന് പറഞ്ഞാൽ മതി എന്നു പറഞ്ഞു. അപ്പോൾ തന്നെ അടുത്തമുറിയിൽ നിന്നും ഒരു ശബ്‌ദം വന്നു വസന്തേച്ചി ആ അലവലാതിനെ ഇങ്ങു കേറ്റി വിട്ടേരെന്നു. പെട്ടെന്നു അതുകേട്ടു വല്ലതെ നിന്ന എന്ന നോക്കി ഒരു ആക്കിയ ചിരി ചിരിക്കുന്നു നമ്മുടെ ജോസഫ് ചേട്ടനും ആ ചേച്ചിയും ഞാൻ ചമ്മി അടപ്പുനാരി അങ്ങനെ നിന്നപ്പോൾ ജോസഫ് ചേട്ടൻ എന്നോട് പറഞ്ഞു മോനെ ഞാൻ എങ്കിൽ പോയി കോട്ടെ. ഞാൻ പറഞ്ഞു ഏതായാലും ഇവിടം വരെ വന്നതല്ലേ അവനെ കണ്ടിട്ട് പോ ജോസഫ് ചേട്ടാ.
(ജോസഫ് ചേട്ടനും അവനും നല്ല കുട്ടണേ )പിന്നെ അവനെ കയറി കണ്ടു ജോസഫ് ചേട്ടൻ പെട്ടുന്നു മോൻ വിളിക്കുമ്പോൾ വാരാം എന്നു പറഞ്ഞു പോയി. ജോസഫ് ചേട്ടന്റെ തിരക്ക് പിടിച്ചുള്ള പോക്ക് കണ്ടു ഇവനെ ഇവിടെ ആക്കിയിട്ടു