ഞാൻ അവൻ എഴുതുന്ന പേപ്പറിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു…
“”ആ ഇതൊരു ചെറിയ സ്ക്രിപ്റ്റാണ്…. “”
അവൻ ചിരിയോടെ അതിനും മറുപടി നൽകി….
“”ആഹാ കഥ ഒക്കെ എഴുതോ… “”
ഞാൻ തെല്ലു അത്ഭുതത്തോടെ ചോദിച്ചു….
“”മ്മ് ചെറുതായിട്ട്…. “””
“”എന്താ കഥ…. “”
എനിക്ക് നേരെ നീട്ടിയ സ്ക്രിപ്റ്റ് മേടിച്ച് പിടിച്ചു കൊണ്ട് ചോദിച്ചു…
“പ്രണയം”
ഒറ്റവാക്കിൽ അവൻ ഉത്തരം നൽകി…
“”ആഹാ……ഇത് വായിച്ചാൽ ആ ഫീൽ കിട്ടില്ല… ഒന്ന് പറയോ “”
ഞാൻ കൊഞ്ചിക്കൊണ്ട് അവനോട് ചോദിച്ചു
“ഉം ”
അങ്ങനെ അവൻ ആ കഥ എനിക്ക് പറഞ്ഞു തന്നു…
അയൽക്കാർ ആയിരുന്നു യുവാവും യുവതിയും….. മുസ്ലിം ആയിരുന്നു ആ യുവതിയെ ഹിന്ദുവായിരുന്നു യുവാവ് പ്രണയിക്കുകയാണ്… പക്ഷേ ആദ്യം ഇഷ്ടം പറഞ്ഞത് ആ യുവതി തന്നെയായിരുന്നു… അങ്ങനെ അവരുടെ പ്രണയം തളിർത്തു പൂത്തു പന്തലിട്ടു…. ഏറ്റവും നല്ല സുഹൃത്തുക്കളായിരുന്നു അവരുടെ മാതാപിതാക്കൾ അവരുടെ ബന്ധത്തിന് ഒരു എതിരും പറയാതെ അവരുടെ കല്യാണം നടത്തി കൊടുത്തു…. അങ്ങനെ അവൻ ആ കഥ എനിക്ക് മുന്നിൽ വിശിദീകരിച്ചു…..
കഥ മുഴുവൻ കേട്ടു കഴിഞ്ഞു നിറഞ്ഞ പുഞ്ചിരിയോടെ ഞാൻ അവരെ നോക്കി പറഞ്ഞു…
“മ്മ് കൊള്ളാം നല്ല കഥ…. ”
അതിന് അവൻ എനിക്ക് എന്നെ അവന് അടിമപ്പെടുത്തിയ ചിരി സമ്മാനിച്ചു…
“””വേറെ ഉണ്ടോ ഇത് പോലത്തെ “”””
അവനിൽ നിന്നും കഥ കേൾക്കാനുള്ള ആഗ്രഹം കൊണ്ട് ഞാൻ ചോദിച്ചു…
“പ്രണയം ഇല്ല വേണമെങ്കിൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ… ഹൊറർ ഫിക്ഷൻ… അതൊക്കെ ഉണ്ട് ”
അവൻ എന്നോട് പറഞ്ഞു….
“ആഹാ കേൾക്കട്ടെ…. ”
ഞാൻ ഉത്സാഹത്തോടെ പറഞ്ഞു….
അവൻ ഓരോ കഥകളായി എന്നോട് പറയാൻ തുടങ്ങി….
അമ്മ തിരികെ വരുന്നതുവരെ ഞങ്ങൾ ആ കഥ പറച്ചിൽ തുടർന്നു…… അമ്മ വന്നതിനുശേഷം തിരികെ വീട്ടിലേക്ക് പോകുന്നതിനു മുമ്പ് ഞാൻ അവനോട് ചോദിച്ചു…
“” അതെ വാട്സപ്പ് നമ്പർ ഒന്ന് തരുമോ””