“ അയ്യേ അതിനാണ എൻ്റെ ഐഷു കരഞ്ഞത്, ഞാനത് വെറുതെ പറഞ്ഞതല്ലേ? ഞാൻ എഴുന്നേൽക്കാൻ ലേറ്റായാൽ മോള് വിളിച്ചോ കേട്ടോ?” അവളുടെ മറുപടിയിൽ നിന്ന് കിട്ടിയ ആശ്വാസത്തിൽ ഞാൻ പറഞ്ഞു.
“ഞാൻ വിളിക്കില്ല…” ഐഷു എൻ്റെ മുഖത്ത് നോക്കി ഗൗരവത്തിൽ അത് പറഞ്ഞപ്പോൾ എൻ്റെ കിളിയങ്ങ് പോയി.
“ അതെന്താ വിളിക്കാത്തെ” ഞാൻ അല്പം സൗമ്യമായാണ് ചോദിച്ചത്.
“ അത് ഞാൻ നിനക്കു വാക്ക് തന്നില്ലേ അത് മാറ്റാൻ പറ്റില്ല.” ഉറച്ച സ്വരത്തിൽ പറഞ്ഞവൽ മുഖം കുനിച്ചു താഴെ നോക്കി നിന്നു.
“ ഐഷു എൻ്റെ മുഖത്തേക്ക് നോക്കിയേ?” ഐഷുവിൻ്റെ മുഖം പിടിച്ചുയർത്തി, അവൾ ഒന്ന് മടിച്ചെങ്കിലും അതിന് സഹകരിച്ചു. ഞാൻ ആ കണ്ണുകളിലേക്ക് നോക്കി.
“ ഐഷൂന് ഞാനാണോ വലുത് അതോ എനിക്ക് തന്ന വാക്കോ ” ഞാൻ അത് ചോദിച്ചപ്പോൾ ആ കണ്ണുകൾ പെട്ടെന്നു ഒന്ന് പതറിയെങ്കിലും പെട്ടെന്ന് തന്നെ എൻ്റെ കണ്ണിലേക്ക് നോക്കി അവൾ മറുപടി നൽകി.
“ എനിക്ക് ഈ ലോകത്ത് എന്തിനേക്കാൾ വലുത് നീ തന്നെയാ ” അവളിൽ നിന്നും പ്രതീക്ഷിച്ച മറുപടി കിട്ടിയത് കൊണ്ട് ഞാൻ അവളോട് ചേർന്ന് നിന്ന് ആ കണ്ണുകൾ തുടച്ച് വാല്സല്യത്തോടെ എൻ്റെ മുഖം അവളോട് അടുപ്പിച്ച് തുടർന്നു.
“ അങ്ങനെയാണെങ്കിൽ ഞാൻ പറയുന്നത് കേൾക്ക്, മോളു ഇഷ്ടമുള്ളപ്പോൾ എന്നെ വിളിച്ചോ. എനിക്ക് തന്ന വാക്കല്ലേ അത് ഞാൻ തന്നെ വേണ്ടന്ന് വെച്ചു.” അത് പറയുമ്പോൾ അവളുടെ കണ്ണിലൊരു അത്ഭുതവും പിന്നെ ഒരു കുസൃതി ചിരിയും ഞാൻ കണ്ടു. പിന്നെ തലയാട്ടിയവൾ സമ്മതമറിയിച്ചു.
“ അപ്പോൾ എല്ലാം ഒക്കെയായല്ലോ, മോളു ആ കണ്ണൊക്കെ ഒന്ന് തുടച്ച് സുന്ദരിയായിട്ട് വന്ന് വണ്ടിയിൽ കേറിക്കെ.” അതിനു മറുപടിയായി അവളൊന്നും പറഞ്ഞില്ലെങ്കിലും, വേഗം കണ്ണെല്ലാം തുടച്ച് റെഡിയായി വണ്ടിയിൽ കയറി. അവളുടെ കണ്ണിലെ സന്തോഷത്തിൻ്റെ തിളക്കം കണ്ട് എനിക്കും സമദാനമായി.
പിന്നെ അങ്ങോട് എൻ്റെ പുറകിൽ ഒട്ടി ചേർന്നിരുന്ന് എൻ്റെ അടിവയറ്റിൽ ബലമായി കെട്ടി പിടിച്ചിരുന്നു, പക്ഷെ ആൾ സൈലന്റായിരുന്നു.
“ ഐഷു…” കൊറേ നേരം ആ മൗനം മുന്നോട്ട് പോയപ്പോൾ ഞാൻ അവളെ വിളിച്ചു.
“മ്മ്…” ചെറിയൊരു മൂളൽ മാത്രമായിരുന്നു അതിന് മറുപടി.
“ നീ ഇപ്പോൾ ഉടായിപ്പ് കരച്ചിലും തുടങ്ങിയല്ലേ?” അവളെയൊന്ന് മൂപ്പിക്കാൻ വേണ്ടിയാണ് ഞാനങ്ങനെ ചോദിച്ചത്.
“ ഉടായിപ്പോ ഞാനോ? “ അവൾക്ക് ഞാൻ പറഞ്ഞത് കത്തിയില്ലെന്ന് തോന്നുന്നു.
“ പിന്നെ നേരത്ത കരഞ്ഞത് എന്നെ കൊണ്ട് തന്നെ തന്ന വാക്ക്