” നിന്റെ തേപ്പ് ഇത് വരെ കഴിഞ്ഞില്ലേ ഐഷു” നേരത്തെ എന്നോട് ചാടിയതിന്റെ കലിപ്പിൽ അൽപ്പം കടിപ്പിച്ചു തന്നെയാണ് ഞാനത് ചോദിച്ചത്.
” ഇല്ലടാ ഇത് ഉണങ്ങുന്നില്ല, ഞാൻ കുറച്ചു കൂടി ചൂടാക്കട്ടെ… ” ഐഷു നിന്ന് കൊഞ്ചി.
“ആഹ് നീ ഉണക്ക് ഞാനൊരു പത്ത് മിനുട്ട് കൂടി കിടക്കട്ടെ.”
കുളിച്ചെങ്കിലും ഇപ്പോൾ അവൾ റെഡിയാകാൻ ഇനിയും നേരം എടുക്കുമെന്ന് തോന്നിയത്കൊണ്ട് വീണ്ടുമെന്റെ കണ്ണിൽ മയക്കം കയറി. ഞാൻ കട്ടിലിലേക്ക് മറിഞ്ഞു.
“ഡാ നീ എന്താ ഈ കാണിക്കുന്നേ കുളി കഴിഞ്ഞിട്ട് വീണ്ടും എന്തിനാ കിടക്കുന്നേ… “ ഐഷു നല്ല കലിപ്പിലാണ് അത് ചോദിച്ചത്.
“അതിനെന്താ നീ റെഡിയാകുമ്പോൾ ഞാൻ എഴുന്നേൽക്കും” അത് പറഞ്ഞ് ഞാൻ കണ്ണുകളടച്ചു.
ചൂട് വെള്ളത്തിൽ കുളിച്ചതിൻറെ സുഖത്തിൽ ഞാൻ കിടന്ന് ഉറങ്ങി. പിന്നെ ഞാനുണർന്നത് ഒന്ന് ഒന്നര മണിക്കൂർ കഴിഞ്ഞാണ്. എണീറ്റ് ഒന്ന് മൂരി വിരിച്ചപ്പോൾ കണ്ടു എന്നെ തന്നെ നോക്കി ദഹിപ്പിക്കുന്ന ഐഷുവിനെ. അവളുടെ ഭാവം കണ്ട് ഞാൻ മൊബൈലെടുത്ത് നോക്കിയപ്പോഴാണ് നേരമിത്രയും വൈകിയെന്ന് എനിക്ക് മനസ്സിലായത്.
സബാഷ് അപ്പോൾ ഇന്നത്തെ കാര്യം തീരുമാനമായി. ഞാൻ പതിയെ ഐഷുവിനെ നോക്കി, എന്നെ കൊല്ലാനുള്ള ദേഷ്യമുണ്ട് ആ മുഖത്ത്. ഇറങ്ങി ഓടിയാലോ എന്ന് വരെ ഞാൻ ചിന്തിച്ചു.
“ ഇത്രയും വൈകിയപ്പോൾ നിനക്ക് എന്നെ ഒന്ന് വിളിച്ചൂടായിരുന്നോ ഐഷു.” രക്ഷപെടാൻ പെട്ടെന്ന് കിട്ടിയ ഐഡിയയാണ്, പക്ഷെ ഏറ്റില്ല എന്നെ ഒന്നു കൂടി നോക്കി പേടിപ്പിച്ചിട്ട് അവൾ ചവിട്ടി തുള്ളി പുറത്തേക്ക് നടന്നു. പിന്നെ ഞാൻ ഒട്ടും അമാന്തിച്ചില്ല. ബാത്ത് റൂമിൽ പോയി മുഖമൊന്ന് കഴുകി പുറത്തിറങ്ങി.
ഐഷു നേരത്തെ ബാഗ് എല്ലാം പാക്ക് ചെയ്തത് വെച്ചിരുന്നത് കൊണ്ട് ഞങ്ങൾ വേഗം പുറത്തിറങ്ങി റൂം വെക്കേറ്റ് ചെയ്തത് യാത്ര തിരിച്ചു. ഐഷുവിന്റെ മുഖമപ്പോഴും വീർത്ത് കെട്ടി തന്നെയിരുന്നു. ഞാനും ഒന്നും പറയാൻ പോയില്ല വെറുതെ എന്തിനാണ് ചോദിച്ച് വാങ്ങിച്ച് വാങ്ങിക്കുന്നത്, തരാണുള്ളത് അവളെപ്പോഴായാലും തരും.
നഖം കൊണ്ട് കാണാൻ പറ്റുന്ന ഭാഗത്ത് ഒന്നും പാട് കിട്ടാതിരുന്നാൽ മതിയായിരുന്നു, സാറയുടെ നിശ്ചയത്തിന് ഒരുപാട് പേര് വരുന്നതാണെ…! ബൈക്ക് ഓടിക്കുമ്പോഴും സൈഡ് മിററിലൂടെ ഞാൻ അവളെ ഇടക്ക് നോക്കി. ഇപ്പോഴും കലിപ്പിന് ഒരു കുറവുമില്ല. പിന്നെ ഞാൻ ഡ്രൈവിംഗ് മാത്രം കോൺസെൻട്രേറ്റ് ചെയ്തു, അവളെ ശ്രദ്ധിച്ചതേ ഇല്ല. ഏകദേശം ഒരു മണിക്കൂർ അങ്ങനെ പോയി. കുന്നും മലയും കടന്ന് ഹൈവേ എത്തിയിട്ടാണ് ഞാൻ പിന്നെ പുറകിലോട്ട് ശ്രദ്ധിക്കുന്നത്.
ഐഷുവിൻറെ മുഖഭാവം കണ്ട് എൻ്റെ നെഞ്ചിൽ വല്ലാത്തൊരു വേദന പടർന്നു. നേരത്തെ ഉണ്ടായിരുന്ന കലിപ്പ് മൊത്തം പോയി പെയ്യാൻ കാത്ത് നിൽക്കുന്ന കാർമേഘം പോലെ വിതുമ്പാൻ മുട്ടി നിൽക്കുന്ന ഐഷു. ഞാൻ പെട്ടെന്നു വണ്ടി സൈഡ് ആക്കി.
“ഐഷു…” ഞാൻ വണ്ടി നിർത്തിയതും ശേഷം അവളെ വിളിച്ചിട്ടും അവളിൽ