“അത് പിന്നെ ഞാൻ അത്ര തവണ വിളിച്ചിട്ടും നീ എഴുന്നേൽക്കാത്തത് കൊണ്ടല്ലേ” അവൾ വീണ്ടും കൊഞ്ചി.
“എന്ന് വെച്ച് നീ എന്റെ മേത്ത് ഐസ് വെള്ളം കോരി ഒഴിക്കുമ്മല്ലെടി…” ഇരയെ കിട്ടിയ വേട്ട മൃഗത്തെപ്പോലെ വീണ്ടും ഞാനലറി.
” അതിന്നത് ഐസ് വെള്ളമൊന്നുമല്ല പൈപ്പിലെ വെള്ളമ… ” അവൾ നിഷ്കളങ്ക ഭാവത്തിൽ പറഞ്ഞു.
” പൈപ്പിലെ വെള്ളം അതിന്റെ തണുപ്പെന്താണ് മോൾക്ക് അറിയണ്ടേ” ഞാന ജെഗ്ഗ് അവളുടെ കഴിതിന് അടുപ്പിച്ച് ഒഴിക്കാൻ വേണ്ടി വെച്ച് കൊണ്ട് ചോദിച്ചു.
” പ്ലീസ്ഡാ വേണ്ടടാ തണുക്കൂടാ… ” അവൾ വീണ്ടും കെഞ്ചി.
കണ്ണിലെ ചെറിയ ഭയവും എന്റെ കയ്യിൽ അവൾ ബലം കൊടുക്കുമ്പോൾ അവളുടെ മുഖം വലിഞ്ഞ് മുറുകി അവളുടെ വെളുത്ത മുഖം ചുവന്നിരുന്നു അത് കണ്ടപ്പോൾ പാവം തോന്നി.
” ഒക്കെ ഞാൻ നിന്നെ വിടാം പക്ഷെ ഒറ്റ കണ്ടീഷൻ… ”
” എന്ത് കണ്ടീഷൻ… ” അവൾ പ്രതീക്ഷയോടെ എന്നെ നോക്കി.
” ഇനി ഈ ട്രിപ്പിൽ എനിക്കു ഇഷ്ടമുള്ള അത്രയും ഞാൻ ഉറങ്ങും. എത്ര വൈകിയാലും എന്നെ വിളിക്കാൻ പാടില്ല. ” അത് പറഞ്ഞപ്പോൾ അവളുടെ മുഖമൊന്നു വാടി. ഉറക്കം പണ്ടേ എന്റെ ഒരു വീക്നെസ്സാണ് കിടക്കാൻ എത്ര ലേറ്റ് ആയാലും കുഴപ്പമില്ല പക്ഷെ എഴുന്നേൽക്കുന്നത് ലേറ്റായി മാത്രേ എഴുന്നേൽക്കു. എന്റെ ഉറക്കം കാരണം വീട്ടുകാരിൽ നിന്നും, ഐഷുവിൽ നിന്നും ഒരുപാട് വഴക്ക് കിട്ടിയിട്ടുണ്ടെങ്കിലും എന്തോ അതെന്റെയൊരു വീക്നെസ്സാണ്.
” എന്താ സമ്മതമാണോ… അല്ലെങ്കിൽ എനിക്കു ഇത് ഒഴിക്കാനാണ്.” ജെഗ്ഗ് അൽപ്പം മുന്നോട്ട് ചരിച്ച് ഞാൻ ചോദിച്ചു.
“അയ്യോ ഒഴിക്കണ്ട ഞാൻ സമ്മതിച്ചു.” അവൾ നിസ്സഹായമായി എന്നോട് കൊഞ്ചി.
” അങ്ങനെ വഴിക്ക് വാ മോളെ… ” ഞാൻ അവളുടെ കൈകൾ ലൂസാക്കി അവളുടെ മേത്ത് നിന്നുമിറങ്ങി റൂമിലേക്ക് പോയി.
ഐഷു അപ്പോഴും സോഫയിൽ തന്നെ കിടക്കുന്നുണ്ടായിരുന്നു.
ടവൽ എടുത്ത് ബാത്‌റൂമിൽ പോയി പല്ല് തേച്ചു കുളിച്ചു തിരിച്ചു റൂമിൽ വരുമ്പോൾ, കക്ഷി എന്തോ ഇസ്തിരി ഇടുകയാണ്.
ശ്രദ്ധിച്ച് നോക്കുയപ്പോഴാണ് അത് അവൾ നേരത്തെ ഇട്ടിരുന്ന പാന്റ് ആണെന്ന് മനസ്സിലായത്.
” നീ അതിൽ കൂടി മുള്ളിയോ ഐഷു. ” പാന്റിലെ നനവ് കണ്ട് ഞാൻ ചോദിച്ചു.
“ദേ എന്നെ കോണ്ടൂന്നും പറയിക്കരുത്…” ആഹാ നല്ല കിടിലൻ കലിപ്പിലാണ്….!
പിന്നെ ഞാൻ അവളെ ശ്രദ്ധിക്കാനെ പോയില്ല പെട്ടെന്നു ഡ്രസ്സ് മാറി റെഡിയായി.