കേട്ട് എൻ്റെ അകെയുള്ള പ്രേതീക്ഷയും പോയി. അവൾ സൈക്കോളജിസ്റ് ആണ് പഠിക്കുന്നത് ചെറിയ കൗസ്‌ലിംഗ് ഒക്കെ ചെയ്യന്നത്. അതും അവൾ പഠിച്ച് തുടങ്ങിയിട്ടേ ഉള്ളു. സൈക്കോതെറാപ്പി ഒക്കെ ചെയ്യാൻ മെഡിസിനും പി ജി യൊക്കെ കഴിയണമെന്ന്.
ഞാൻ വേറെ എന്തെങ്കിലും വഴിയുണ്ടോ എന്ന് ചോദിച്ച് സോപ്പിട്ടപ്പോൾ അവൾ വേറെയൊരു ഓപ്ഷൻ പറഞ്ഞു. ഇവളുടെ ഒരു പ്രൊഫസർ ഉണ്ട് സൈക്യാട്രിസ്റ്റ് ആണ്. അവൾ ചോദിച്ചാൽ ചിലപ്പോൾ സമ്മതിക്കുമെന്ന്.
ഒന്നോർത്തപ്പോൾ അതാണ് നല്ലതെന്ന് തോന്നി.
വേറെ ആരും അറിയാതെ ഇരിക്കാനാണ് ഇത്രയും കഷ്ടപെട്ടത്. പിന്നെ പുറത്ത് എവിടെ പോയാലും കൂടെ ആരെങ്കിലും വേണം. ഇതാകുമ്പോൾ ദിവ്യ ഉള്ളത് കൊണ്ട് വേറെ ആരും വേണ്ട. പക്ഷെ ദിവ്യ ഇതൊക്കെ അറിഞ്ഞാൽ എങ്ങനെ പ്രതികരിക്കുമെന്ന് എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു. അത് കൊണ്ട് എല്ലാം അവളുടെ പ്രഫസറോട് സംസാരിച്ചിട്ട് മതി എന്നുറപ്പിച്ചാണ് എൻ്റെ കൈ ഒന്ന് ശരിയപ്പോൾ ഐഷുവിനോട് വർക്‌ഷോപ്പിന് പോണെന്ന് കള്ളം പറഞ്ഞ് ദിവ്യയും കൊണ്ട് അവളുടെ പ്രഫസറുടെ വീട്ടിൽ പോയത്.
D.r രഘുപാലൻ സാർ നല്ല മനുഷ്യൻ ഞങ്ങളെ നല്ല സ്നേഹത്തോടെയാണ് വരവേറ്റത്. ഞാനെല്ലാം സാറിനോട് തുറന്ന് പറഞ്ഞു. പുള്ളി അത് കഴിഞ്ഞ് എന്നോട് എൻ്റെ കുട്ടിക്കാലത്തെകുറിച്ചും ഐഷുവിനെകുറിച്ചും ഒരുപാട് ചോദിച്ചു. ഒടുവിൽ എൻ്റെ രോഗത്തിനൊരു പേരുമിട്ടു.
Dissociative identity disorder…!
നമ്മുടെ മണിചിത്രതാഴ് സിനിമയിലെ ശോഭന ചേച്ചിക്ക് വന്ന അതെ അസുഖം…!
ഞാൻ മറന്ന് പോയ കാര്യങ്ങളെല്ലാം എൻ്റെ ഉള്ളിലെ മറ്റൊരു ഞാൻ ചെയ്തതാണ് പോലും…!
സാധാരണ ഇങ്ങനെ ഒരാളിൽ തന്നെ ഉണ്ടാകുന്ന മാറ്റ് വ്യക്തിത്വങ്ങൾ വളരെ വ്യത്യസ്ത സ്വാഭാവമാണ് കാണിക്കുക. അത് കൊണ്ട് തന്നെ ചുറ്റുമുള്ളവർക്ക് പെട്ടെന്നത് തിരിച്ചറിയാനും കഴിയും, പക്ഷെ എൻ്റെ കാര്യത്തിൽ എൻ്റെ രണ്ട് പേരുടെയും സ്വഭാവം ഏതാണ്ട് ഒരേ പോലെ ആയത് കൊണ്ടാണ് ആരും തിരിച്ചറിയാതിരുന്നത്.
പക്ഷെ ഞങ്ങളുടെ രണ്ട് പേരുടെയും സ്വഭാവത്തിൽ കാര്യമായ വ്യത്യാസം ഉണ്ടെന്നാണ് ഡോക്ടർ പറഞ്ഞത്. എനിക്ക് ഞാൻ അയച്ചതല്ല എന്ന് ഉറപ്പുള്ള മെസ്സജുകളും വോയിസും ഒക്കെ അനലൈസ് ചെയ്താണ് ഡോക്ടർ അങ്ങനെ പറഞ്ഞത്.
പിന്നെ എൻ്റെ മറ്റേ വെക്തിത്വതിന് എൻ്റെ ബോധത്തെയും അബോധത്തെയും എല്ലാം സ്വാതീനിക്കാൻ കഴിയുമെന്നും അത് കൊണ്ടാണ് എൻ്റെ ഓർമ്മയിലുള്ള ചില പ്രവർത്തികൾ അത് നടക്കുന്നതിന് മുമ്പ് തന്നെ മറ്റേ ഞാൻ അരിഞ്ഞത്.
അങ്ങനെ എനിക്ക് പൂർണ്ണമായും മനസ്സിലാക്കാനോ അംഗീകരിക്കാനോ കഴിയാത്ത കുറെ വിശദീകരണങ്ങൾ ഡോക്ടർ തന്നപ്പോൾ എൻ്റെ ഉണ്ടായിരുന്നു ബോധം കൂടി പോയി.