“ ഇത് വേറെ ആർകെങ്കിലും അയക്കാം…! പക്ഷെ നീ നേരിട്ട് എന്നോട് വന്ന് പറഞ്ഞതോ?” അവളുടെ മൂർച്ചയുള്ള ആ വാക്കുകൾ കൂടി കേട്ടപ്പോൾ ഞാൻ അങ്ങ് ഇല്ലാണ്ടായി പോയി.
“ ഡീ നീ വെറുതെ കളിക്കല്ലേ ഞാനോ നിന്നോട് വന്ന് പറഞ്ഞോ ഇങ്ങനെയൊക്കെ ചെയ്യാൻ?” ഞാൻ ദയനീയമായി ചോദിച്ചു.എനിക്ക് ചോദിക്കാൻ വേറെ ചോദ്യങ്ങൾ ഒന്നുമില്ലായിരുന്നു.
“ പിന്നെ നിന്നെ ഇതൊക്കെ പറഞ്ഞ് പറ്റിച്ചിട്ട് എനിക്കെന്ത് കിട്ടാനാണ്. നീ ചേട്ടനെ കാനഡക്ക് പോകാൻ കുറച്ച് പൈസ തരാം എന്ന് പറഞ്ഞപ്പോൾ വീണ് പോയ എന്നെ പറഞ്ഞാൽ മതിയല്ലോ?” അവൾ വീണ്ടും നിന്ന് തുള്ളി. ഇത് വല്ലതും കേട്ട് ഐഷു വരുമോ എന്ന് എനിക്ക് നല്ല പേടിയുണ്ടായിരുന്നു.
“ പൈസയോ…” ഞാൻ അത്ഭുതത്തോടെ ചോദിച്ചു.
“ അതെ പൈസ തന്നെ നീ അയച്ച മെസ്സേജ് നോക്ക്.” അവളത് പറഞ്ഞതും ഞാൻ മെസ്സേജുകൾ നോക്കി. അതെ 10 ലക്ഷം രൂപ കൊടുക്കാം എന്നും അതിൽ അഞ്ച് ചെയ്ത ജോലിക്കുള്ള കൂലിയും ബാക്കി അഞ്ച് ചേട്ടൻ പോയി സെറ്റിൽ ആയിട്ട് തിരിച്ച് തരണമെന്നും ഞാൻ മെസ്സേജ് അയച്ചിരിക്കുന്നു.
“ ഡീ നിനക്ക് ക്യാഷ് അല്ലെ വേണ്ടത് അത് ഞാൻ തരാം അതിന് നീ എന്തിനാ ഇങ്ങനെ കള്ളം പറയുന്നത്.” അവൾ കാശിന് വേണ്ടിയാണ് ഇത് ചെയ്യുന്നത് എന്ന് തോന്നിയത് കൊണ്ടും ഇവൾ ഇത് ഐഷുവിനെ കാണിച്ചാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് ആലോചിച്ചും വളരെ സൗമ്യമായി പറഞ്ഞു.
“ ഡാ നീ സത്യമാണോ പറയുന്നത് ശരിക്കും നിനക്കൊന്നുമോർമ്മയില്ലേ? ഇന്ന് അടിയുടെ ഇടയിൽ തലക്ക് വല്ലതും പറ്റിയോ?” ഞാൻ അത് പറഞ്ഞപ്പോൾ അവളൊന്ന് അടങ്ങി. എനിക്ക് എന്തെങ്കിലും പറ്റിയിട്ടുണ്ടോ എന്നറിയാൻ എൻ്റെ അടുത്ത് വന്ന് തലയിലൊക്കെ പിടിച്ച് നോക്കുന്നുണ്ട്.
“ സത്യമാടി എനിക്കൊന്നുമോർമ്മയില്ല. സത്യത്തിൽ എന്താ ഇവിടെ നടക്കുന്നത് എന്ന് എനിക്ക് ഒരു പിടിയുമില്ല. തൽക്കാലം നീ ഇത് ആരോടും പറയണ്ട. നിനക്കുള്ള പൈസ നാളെത്തന്നെ തരാനുള്ള ഏർപ്പാടുണ്ടാക്കാം.” ആ സമയത്ത് അതല്ലാതെ എൻ്റെ മുന്നിൽ വഴികളൊന്നുമില്ലായിരുന്നു.
“ എന്നാൽ ശരി ഞാൻ പറയുന്നില്ല. നീ നന്നായിട്ട് ഒന്ന് ആലോചിച്ച് നോക്ക് എല്ലാം ഐഷൊര്യയുടെ കൂടി നന്മക്കാണ് എന്ന് നീ പറഞ്ഞത് കൊണ്ടാണ് ഞാൻ നിൻ്റെ കൂടെ നിന്നത്. ഇനി ഒരിക്കലും നീ അവളെ വിഷമിപ്പിക്കരുത്…!” രശ്മി അത് പറയുമ്പോൾ ഐഷു എന്ന നല്ല സുഹൃത്തിനോടുള്ള സ്നേഹമാണെങ്കിൽ അവളുടെ വാക്കുകളെല്ലാം ഒരു മുള്ള് പോലെ എൻ്റെ നെഞ്ചിലേക്ക് കുത്തി കേറുകയായിരുന്നു.
“ മ്മ് എനിക്ക് ഒന്നമർമ്മയില്ലെടി ചിലപ്പോൾ മറന്നതാകും.” ഞാൻ ആലോചിച്ചു നോക്കട്ടെ.