ഗ്ലാസ്സ് ഫിത്തിക്ക് പുറത്ത് ഞങ്ങളെ കണ്ട പ്രിൻസി കൈ കാട്ടി അകത്തേക്ക് വിളിച്ചു. ഇരയെ കിട്ടിയ വേട്ട മൃഗത്തിന്റെ ഭാവയിരുന്നു അയാളുടെ മുഖത്തു അപ്പോൾ.
“അഹ്… ഐശ്വോര്യ ദാ ഈ പേപ്പറിൽ ഒരു റിട്ടൻ കംപ്ലൈന്റ് എഴുതി തരണം ഇവന്റെ പേരിൽ. ഇന്നലെ ക്ലാസ്സിൽ കയറി അപമാനിച്ചതിനും പിന്നെ അതിന്റെ ഫോട്ടോ പ്രചരിപ്പിച്ചതിനും. ഇവന് ഇപ്പോൾ തന്നെ ഡിസ്മിസ് ചെയ്യാം. പിന്നെ സ്റ്റേഷനിൽ കൂടി ഒരു കംപ്ലൈന്റെ കൊടുക്കണം. ഞാൻ വിളിച്ചു പറഞ്ഞോളാം, അച്ഛനോ അമ്മയോ കൂട്ടി പോയാൽ മതി.” ഐഷുവിന് നേരെ ഒരു പേപ്പറും പേനയും നീട്ടി അങ്ങേരുടെ ഈ നീണ്ട ഡയലോഗ് കേട്ടപ്പോൾ എന്റെ ഉണ്ടായിരുന്ന ജീവൻ കൂടി അങ്ങ് പോയി.
“സാറെന്തൊക്കെയാ ഈ പറയുന്നത്, സാമിനെതിരെ കോംപ്ലിന്റോ എന്തിന് അവൻ തെറ്റൊന്നും ചെയ്തിട്ടില്ല.” ഐഷുവിന്റെ ആ ഡയലോഗ് കേട്ടപ്പോൾ അയാളുടെ മുഖംഭാവം മൊത്തം മാറി. ഏതോ വന്യ ജീവിയുടെ പോലെയായി.
“തെറ്റൊന്നും ചെയ്തിട്ടില്ലന്നോ? നിങ്ങൾ തമ്മിലുള്ള ബന്ധം ഒക്കെ എനിക്കറിയാം പക്ഷെ ഇന്നലെ ക്ലാസ്സിൽ നടന്നതും അതിന് ശേഷം നടന്നതും വ്യക്തമായി അറിഞ്ഞിട്ടാണ് ഞാൻ സംസാരിക്കുന്നത്.” പ്രിൻസിയുടെ ശബ്ദം ആ ഗ്ലാസ്സ് വാളുകളിൽ തട്ടി പ്രതിഭലിച്ചു.
“സാറ് അറിഞ്ഞത് എന്താണെന്ന് എനിക്ക് അറിയില്ല. പക്ഷെ ഈ കാര്യത്തിൽ സാം തെറ്റൊന്നും ചെയ്തിട്ടില്ല.” ആദ്യം ഒന്ന് പതറിയെങ്കിലും ഐശുവിന്റെ ഉറച്ച ശബ്ദം എനിക്ക് അല്പം ആശ്വസം നൽകി.
“ദാ.. ഈ ഫോട്ടോ ഇത് ഇവിടത്തെ വാളിൽ ഒട്ടിച്ചതും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതും ഇവനല്ലേ” ഇന്നലെ ഞാൻ എടുത്ത ഫോട്ടോ പ്രിൻസി തന്റെ മൊബൈലിൽ കാണിച്ച് ഐഷുവിനോട് ചോദിച്ചപ്പോൾ എന്റെ ചങ്ങൊന്നു പിടച്ചു. സോഷ്യൽ മീഡിയലോ? അപ്പോൾ ഇവിടെ ഒട്ടിക്കുക മാത്രമല്ല. ഇനി എങ്ങനെ പുറത്തിറങ്ങി നടക്കുമെന്തോ? എന്റെ കാര്യം പോട്ടെ അപ്പോൾ ഐഷുവിന്റെ കാര്യമോ?
“അല്ല സാർ അത് അവനല്ല. അവൻ അങ്ങനെ ചെയ്യില്ല.” ഐഷുവിന്റെ സങ്കടവും വാശിയും നിറഞ്ഞ ശബ്ദം മുഴങ്ങി.
“ഓക്കേ അത് ഇവനല്ല എന്ന് തന്നെ വെച്ചോ. പക്ഷെ ഇന്നലെ തന്റെ ക്ലാസ്സിൽ കയറി തന്റെ അനുവാദമില്ലാതെ തന്നെ കടന്ന് പിടിച്ചതും ബലമായി ചുംബിച്ചതും അതിന്റെ ഫോട്ടോ എടുത്തതും ഇവനല്ലേ? പിന്നെ ഇവന്റെ ഫോണിൽ എടുത്ത ഫോട്ടോ തന്നെയാണല്ലോ ഇത്. അത് അവന്റെ അറിവില്ലാതെ പുറത്ത് പോകില്ലലോ. അത് ഒരു കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിക്ക് ഞാൻ പറഞ്ഞ് തരേണ്ട ആവിശ്യമില്ലല്ലോ?” എന്റെ ഷവപെട്ടിയിലെ എല്ലാ ആണികളും ഒരുമിച്ചടിച്ച് പ്രിൻസി ഐഷുവിന്റെ മറുപടിക്കായി കാതോർത്തു. ഈ നിമിഷം ഞാൻ ഇല്ലാതായിരുന്നെങ്കിലെന്നു ഞാൻ ആശിച്ചു പോയി.
“സാർ സാറ് പറഞ്ഞതൊക്കെ ശരിയാണ്” ഐഷുവിന്റെ ആ വാക്കുകൾ കേട്ടപ്പോൾ എന്റെ കാലുകൾ തളരുന്നത് പോലെ തോന്നി. ഞാൻ ഇവിടെ മറിഞ്ഞ് വീഴും എന്ന് വരെ സംശയിച്ചു പോയി.
“പക്ഷെ ഇന്നലെ എന്റെ ദേഹത്ത് സാം തോട്ടത് എന്റെ സമ്മതപ്രകാരമാണ്. അത് പോലെ ആ ഫോട്ടോ അത് അവന്റെ ഫോണിൽ നിന്നും അവൻ അറിയാതെയാണ് പുറത്ത് പോയത്. അതിൽ അവന് യാതൊരു പങ്കുമില്ല.” ഐഷുവിന്റെ ആ ഡിയലോഗ് ഒരു മായ ലോകത്തിൽ എന്നപോലെയാണ് ഞാൻ കേട്ടത്. ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. എന്റെ കവിളിൽ