“എനിക്കൊന്നും വേണ്ട” ഞാൻ അൽപ്പം ദേഷ്യത്തിൽ തന്നെയാണ് പറഞ്ഞത്.
“ഡാ നീ വാശി പിടിക്കല്ലേ. ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് എന്തോ പറഞ്ഞു എന്ന് പറഞ്ഞിട്ട്”
എനിക്ക് അതിന് ഉത്തരം ഉണ്ടയിരുന്നില്ല. മമ്മിയുടെ വാക്കുകൾ എന്നെ വല്ലാതെ മുറിവേൽപ്പിച്ചിരുന്നു. മമ്മി എന്നോട് ഒരിക്കൽ പോലും ഇങ്ങനെയൊന്നും പറഞ്ഞിട്ടില്ല.
” മോന് വിഷമം ആയോ. മമ്മിയുടെ വിഷമം കൊണ്ട് പറഞ്ഞതല്ലേ? ” മമ്മി എന്റെ കൈ പിടിച്ചു എന്റെ താഴ്ന്ന മുഖവും പിടിച്ചു മമ്മിയുടെ മുഖത്തിന് നേരെ ആക്കികൊണ്ട് പറഞ്ഞു.
എനിക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നെങ്കിലും ഞാൻ അത് പരമാവധി പിടിച്ച് നിർത്തി. ഞാൻ കരയുന്നത് കണ്ടാൽ മമ്മിയും കരയും. മമ്മിക്ക് അങ്ങനെ ഒരു ശീലമുണ്ട്. മമ്മി കരഞ്ഞാൽ എനിക്ക് അത് കണ്ട് നിൽക്കാനും പറ്റില്ല.
“വാ ചായ കുടിക്കാം…” മമ്മി എന്റെ കൈ പിടിച്ചു ഡയനിങ് ടേബിളിലേക്ക് നടന്നു, ഞാൻ കൂടെയും. അപ്പോഴേക്കും ഐഷു ചായയും കടിയുമെല്ലാം ടേബിളിൽ സെറ്റ് ചെയ്ത് വച്ചിരുന്നു.
ചായ കുടിച്ച് കഴിഞ്ഞപ്പോൾ എന്റെ വിശമം ഒക്കെ ഏകദേശം മാറി. പിന്നെ മമ്മിയും ഒന്നും ചോദിക്കാൻ വന്നില്ല. എല്ലാം ഐഷു പറഞ്ഞു കാണും.
അങ്ങനെ വൈകുന്നേരം ഞാൻ ഐഷുവിനെ കൊണ്ടാക്കാൻ പോയി.
“ഡി നി എങ്ങനാടി മമ്മിയെ കുപ്പിയിൽ ആക്കിയത്” ബൈക്ക് വീടിന്റെ ഗേറ്റ് കടന്നപ്പോൾ ഞാൻ ചോദിച്ചു.
“എന്ത് കുപ്പിയിൽ ആക്കാൻ. ഞാൻ നടന്നത് നടന്നത് പോലെ പറഞ്ഞു.”
“എന്നിട്ട്”
“എന്നിട്ട് എന്താ? എല്ലാം മമ്മി നേരത്തെ അറിഞ്ഞായിരുന്നു. എന്റെ വീട്ടിൽ നടന്നത് വരെ. അച്ഛനെ പിടിച്ചു തള്ളിയതിന് മമ്മിയുടെ കയ്യിൽ നിന്നും കണക്കിന് കിട്ടുകയും ചെയ്തു. അമ്മയാണ് ചാര”
“നീ എന്തിനാ അതിന് അമ്മയുടെ മുകളിൽ കയറുന്നത്. നീ എന്തിനാ വെറുതെ അച്ഛനെ പിടിച്ചു തള്ളാൻ പോയത്”
“ഡാ ചെക്കാ ഞാൻ നിനക്ക് വേണ്ടി അല്ലേ അത് ചെയ്തത് ഇപ്പോൾ എല്ലാം എന്റെ മാത്രം തലയിൽ ആയോ?”
“പിന്നെ ഞാൻ പറഞ്ഞിട്ടല്ലേ നീ അങ്ങനെ ചെയ്തത്”
“നീ പറഞ്ഞില്ല എന്നാലും നിന്നെ അടിക്കുന്നത് കണ്ടപ്പോൾ”
“അടിച്ചത് അച്ഛൻ അല്ലേ?”
“അത് എനിക്കും അറിയാം പക്ഷെ നിന്റെ കാര്യതയിൽ ചില സമയത്തു ഞാൻ ചെയ്യുന്നത് എന്താണെന്ന് എനിക്ക് തന്നെ അറിയാൻ പറ്റില്ല”
“അതിന് പേര് വേറെയാണ്”
“എന്ത് പേര്”
“ഭ്രാന്ത്”
“അതേടാ എനിക്ക് ഭ്രാന്ത് ആണ്. നിന്നോടുള്ള സ്നേഹം കൂടി ഭ്രാന്ത് ആയതാണ്.” ഇത് പറഞ്ഞ് അവൾ എന്നെ മുറുകെ കെട്ടിപിടിച്ചു.
അങ്ങനെ അവളെയും കൊണ്ടാക്കി തിരിച്ചു വന്ന് ഒന്ന് ചെറുതായി കുളിച്ച ശേഷം കുറച്ച് ഗെയിം ഒക്കെ കളിച്ചിരുന്നു.
ഏകദേശം രാത്രി എട്ട് മണി ആയപ്പോൾ ഐഷുവിന്റെ കാൽ വന്നു.
“എന്താണ് മോളെ പതിവില്ലാതെ ഈ സമയത്തു. സാദാരണ ഇങ്ങനെ ഒരു വിളി ഉണ്ടാകാറില്ലല്ലോ”
“അതിന് ഞാൻ ശൃംഗാരിക്കാൻ വിളിച്ചതൊന്നുമല്ല.”
“അല്ലെങ്കിലും നിനക്ക് ഫോണിലൂടെയുള്ള ശൃംഗാരമൊന്നും ഇഷ്ടമല്ലല്ലോ?”
“അതെ എനിക്ക് എന്റെ ചെക്കന്റെ നെഞ്ചിൽ കിടന്നാലേ ശൃംഗാരിക്കാൻ തോന്നു. ഈ ഫോണിൽ ഒന്നും തോന്നില്ല.”