“അതിന് ഞാൻ കരഞ്ഞില്ലല്ലോ” കണ്ണ് തുടച്ച് അച്ഛനെ നോക്കി കൊണ്ട് ഐഷു പറഞ്ഞു.
“ആണോ എന്നാൽ ചെല്ല് ചെന്ന് അമ്മയെ വിളിച്ചോണ്ട് വാ എന്നിട്ട് നമുക്ക് ഭക്ഷണം കഴിക്കാം” ഇത് കേൾക്കേണ്ട താമസം ഐഷു എന്നെ നോക്കി ഇപ്പോൾ വരാം എന്ന് പറഞ്ഞ് അമ്മയുടെ റൂമിലേക്ക് പോയി.
അങ്ങനെ ഹാളിൽ ഞാനും അച്ഛനും മാത്രമായി. അച്ഛൻ എന്റെ അടുത്തേക്ക് വന്നു.
“മോന് അച്ഛനോട് ദേഷ്യമുണ്ടോ?” അച്ഛൻ എന്റെ തോളിൽ പിടിച്ചു കൊണ്ട് ചോദിച്ചു.
“ദേഷ്യമോ എന്തിന്? അച്ഛൻ ചെയ്തത് തന്നെയാണ് ശരി അല്ലെങ്കിലും എനിക്ക് ഒരാടിയുടെ കുറവുണ്ടായിരുന്നു. അങ്ങനത്തെ പണിയാണല്ലോ ഞാൻ കാണിച്ചത്.” ഞാൻ അച്ഛനെ സമദാനിപ്പിച്ചു കൊണ്ട് പറഞ്ഞു.
“മ്മ്മ്… പിന്നെ മോനെ നിങ്ങൾക്ക് ആരോ പണി തന്നു എന്ന് മോളു പറഞ്ഞല്ലോ അതെന്താ”
“അതച്ചാ ആ ഫോട്ടോയില്ലേ? അത് ഒരു തമാശക്ക് എടുത്തതാണ്. അത് ഇന്നലെ തന്നെ ഞാൻ ഡിലീറ്റ് ചെയ്യുകയും ചെയ്തു പക്ഷെ അതിനിടക്ക് അതെങ്ങനെയോ ലീക് ആയി. അത് എങ്ങനെ ആര് ചെയ്തു എന്നൊന്നും ഒരു പിടിയുമില്ല.”
“ആഹ് കഴിഞ്ഞത് കഴിഞ്ഞു. അറിയാല്ലോ എനിക്ക് ആകെ ഐഷു മാത്രേ ഉള്ളു. മോൻ മനപ്പൂർവം അവളുടെ കണ്ണ് നിറയുന്ന ഒന്നും ചെയ്യില്ല എന്നറിയാം. എന്നാലും ഇനി ഇങ്ങനെ ഒന്നും വരാൻ ഇട വരരുത്.”
“ഇല്ലച്ചാ ഞാൻ ഒരിക്കലും ഇങ്ങനെയൊന്നുമുണ്ടാകില്ല”
“എന്താ രണ്ട് പേരും കൂടി ഒരു ഗൂഢാലോചന എനിക്കിട്ടുള്ള പുതിയ പണി വല്ലത്തുമാണോ?” അമ്മയേയും കൊണ്ട് ഹാളിലേക്ക് വന്ന ഐഷു ചോദിച്ചു.
“ഒന്നുമില്ല മോളെ വാ നമുക്ക് ഭക്ഷണം കഴിക്കാം” അച്ഛനാണത് പറഞ്ഞത്. അങ്ങനെ ഞങ്ങൾ ഭക്ഷണം കഴിക്കാൻ പോയി.
അമ്മക്കും എന്നോട് പിണക്കമൊന്നുമില്ല എന്ന് അറിഞ്ഞപ്പോൾ എനിക്ക് ആശ്വാസമായി. അങ്ങനെ ഭക്ഷണം കഴിച്ചു കുറച്ച് കഴിഞ്ഞു ഞാൻ ഇറങ്ങാൻ തുടങ്ങിയപ്പോൾ ഐഷുവും എന്റെ കൂടെ വരുന്നു. എന്ന് പറഞ്ഞു. വീട്ടിൽ മാതാസ്രീയെ നേരിടാൻ ഒരു സപ്പോർട്ട് ഉള്ളത് നല്ലത് ആയത് കൊണ്ട് ഞാനും തടയാൻ നിന്നില്ല. അങ്ങനെ ഐഷുവിനെ വൈകിട്ട് കൊണ്ടാക്കാമെന്ന് പറഞ്ഞ് ഞങ്ങൾ എന്റെ വീട്ടിലേക്കു തിരിച്ചു.
വീട്ടിൽ ചെന്ന് കേറിയപ്പോൾ ഞങ്ങളെ കാത്ത് എന്നപോലെ മമ്മി സിറ്റ് ഔട്ടിൽ തന്നെ ഉണ്ടായിരുന്നു. മുഖം ഒരു കുട്ടയുണ്ട്, എല്ലാം അറിഞ്ഞു കാണണം.
“മമ്മിയെന്താ ഇങ്ങനെ മുഖം വീർപ്പിച്ചിരിക്കുന്നത്” മമ്മിയുടെ അടുത്തെത്തി ഞാൻ ചോദിച്ചു.
എനിക്ക് മറുപടിയൊന്നും തരാതെ തിരിഞ്ഞ് ഒറ്റ പോക്ക്. ഞാൻ വിടുമോ പുറകെ പോയി കയ്യിൽ കയറി പിടിച്ചു.
“വിടാടാ എന്നെ മനുഷ്യനെ നാണം കെടുത്താൻ ഉണ്ടായത്. എനിക്ക് നിന്നെ കാണണ്ട” മമ്മിയുടെ ആ ഡയലോഗിൽ ഞാൻ ഇല്ലാണ്ടായിപ്പോയി. എന്റെ കൈ മമ്മിയുടെ കൈ സ്വാതത്രയാക്കി. മമ്മി നടന്ന് റൂമിലേക്ക് പോയി പുറകെ മമ്മി എന്ന് വിളിച്ച് ഐഷുവും. ഞാൻ എന്ത് ചെയ്യണം എന്നറിയാതെ ഹാളിലെ സോഫയിൽ ഒരു പ്രതിമയെപ്പോലെ ഇരുന്നു.
“ഡാ വാ ചായ കുടിക്കാം” മമ്മിയാണ് പുറകിൽ ഐശുവും ഉണ്ട്.