നിധി – ചേച്ചിക്കെന്താ ഇപ്പൊ വേണ്ടത്.
അവൻ അത് പറയുമ്പോൾ ഞാൻ ലൈറ്റ് ഇട്ടു.. അപ്പോഴാണ് ഞാൻ അവനെ ശ്രദ്ധിച്ചത്. നേരെത്തെ വരെ മുഖം ഒകെ ജോലി കിട്ടിയ സന്തോഷകൊണ്ട് മുടിയായിരുന്നു… എന്നാൽ ഇപ്പോൾ അവിടെ സങ്കടം നിയലിചിരിക്കുന്നു.
അവൻ വീണ്ടും എന്തോ ചോദിക്കാൻ വാ തുറന്നുപോയ ഞാൻ അവന്റെ ചുണ്ടു ശ്രദ്ധിക്കുന്നത്.. അവന്റെ സംസാരം പതിയിൽ മുറിച്ചു ഞാൻ അവനോട് ചോദിച്ചു.
” ഡാ ഇത് എന്താ പറ്റിയെ. ”
ഞാൻ അത് ചോധിച്ചപോൾ അവനൊന്നു പരങ്ങുന്നത് ഞാൻ ശ്രദ്ധിച്ചു അപ്പോഴാണ് എനിക്ക് പാറു പറഞ്ഞ സമ്മാനം ഓർമ വന്നത്..
….. എടി കാന്താരി… ഞാൻ മനസ്സിൽ പറഞ്ഞു.
നിധി എന്തോ ആലോചിച്ചിട്ടെന്ന മട്ടിൽ പറഞ്ഞു.
നിധി – അത് ഞാൻ രാവിലെ ഒന്ന് തെന്നി വീണു അപ്പോൾ പറ്റിയത് ആണ്…
” രാവിലെയോ…… ”
ഞാൻ ചിരി ആടക്കി അവനോടു ചോദിച്ചു.
നിധി – അഹ് രാവിലെ തന്നെ, എന്തെ…
” അല്ല നീ കുറച്ചു നേരെത്തെ സംസാരിക്കുമ്പോയും, ചോറ് തിന്നിപ്പോഴും ഇത് ഇല്ലായിരുന്നാലോ. ”
അവൻ ………… എന്താ മറുപടി പറയണ്ടേ എന്നറിയാതെ… അവിടെ ഇരുന്നു..
മറുപടി ഇല്ലെന്നായപ്പോൾ ഞാൻ ചോദിച്ചു
” എടാ കല്യാണത്തിന് മുൻപ് തന്നെ തുടങ്ങിയോ ഇതൊക്കെ…. ”
നിധി – ദേ ചേച്ചി എനിക്ക് ദേഷ്യം വരുന്നിണ്ടേ…
അവൻ അങ്ങെനെ ആഹ് മറുപടി പർണത് എങ്കിലും.. പെട്ടന്ന് അവന്റെ കാണകെ കലങ്ങി.. വെള്ളം ചാടുന്ന അവസ്ഥയിൽ ആയി..