വീട്ടിൽ എത്തിയപാടെ കുരിശു ചോദ്യവുമായി എത്തി..
നിഖില – ഡാ അവൾ എന്ത് പറഞ്ഞു.
എന്നാൽ അവൾക് മറുപടി കൊടുക്കാതെ.. ഞാൻ മുറിയിലേക് നടന്നു.
….. പിന്നാലെ വന്നു രണ്ടു മുന്ന് പ്രാവിശ്യം എന്നെ വിളിച്ചു എങ്കിലും ഞാൻ വാതിലും ആടച്ചു കിടന്നു..
**********
നിഖില – ഹലോ പാറു…….
പാറു – നിധി അവിടെ എത്തിയോ..
നിഖില – ആഹ് എത്തിയല്ലോ, പക്ഷെ ഒന്നും പറയാതെ, മുഖം തരാതെ റൂമിൽ കയറി..
പാറു -ആ അത് ഞാനൊരു സമ്മാനം കൊടുത്തായിരുന്നു. അത് കാണാതെ ഇരിക്കാൻ ആയിരിക്കും.
നിഖില – എന്ത് സമ്മാനം, അപ്പോൾ അവൻ സമ്മതിച്ചോ…
പാറു – മൗനം സമ്മതം..
നിഖില – എടി എന്നാലും നീ എന്താ അവനു കൊടുത്തേ..
പാറു – ഹും ഹം….. അതൊന്നും പറയില്ല. വേണേൽ നിധിയോട് ചോദിച്ചു നോക്ക്.
നിഖില – എന്നാ ഞാൻ ഇവിടെ പറയട്ടെ അവനു സമ്മതിച്ചു എന്നു..
ഞങ്ങൾ അങ്ങെനെ കുറച്ചു കാര്യം സംസാരിച്ചു വച്ചു,
” അമ്മ… ഞാൻ പാറുനെ വിളിച്ചിരുന്നു, അവൾ പറഞ്ഞത് അവൻ സമ്മതിച്ചു എന്നാ.”
അമ്മ – സത്യം…
” ആഹ് അമ്മേ, ദേശ്യപ്പെട്ട അവിടെ ചെന്നത് എങ്കിലും അവൾ കാര്യം പറഞപ്പോൾ അവൻ സമ്മതിച്ചു പോലും…. അമ്മ ഇത് അച്ഛനോട് പറാ.”
ഞാൻ അതും പറഞ്ഞു നിധിയുടെ റൂമിലേക്കു വച്ചു പിടിച്ചു..
വാതിലിൽ മുട്ടികൊണ്ട് അവിടെനിന്നിട്ടും അവൻ തുറക്കുന്ന ലക്ഷണം ഇല്ല.. പിന്നെ ഒടുവിൽ അവനു എന്റെ സ്വഭാവം അറിയാവുന്നത് കൊണ്ടും ഞാൻ അവിടെന്ന് പോവൂല്ല എന്ന് മനസിലായപ്പോൾ വാതിൽ തുറന്നു….. മുറിക്കകത്തു ആകെ ഇരുട്ട്.