” ഡി പാറു….. നിന്നോട് ആരാ എന്റെ സ്വെറ്റർ എടുത്ത് ഇടാൻ പറഞ്ഞത്. ”
അവൾ ഒന്നും മിണ്ടാതെ ഉറക്കം അഭിനയിച്ച കിടക്കുകയാണ്.
” ദേ എന്റെ ക്ഷമ പരീക്ഷിക്കരുത്. മര്യാദയ്ക്ക് ഊരി തന്നോ. ”
അവളിൽ നിന്നും ഒരു മറുപടിയുമില്ല.
ഞാൻ അവളുടെ അടുത്തേക് നീങ്ങി… ബ്ലാങ്കറ്റ് വലിച്ചു നീക്കി. അപ്പോൾ തന്നെ അവൾ കണ്ണു തുറന്നിരുന്നു..
” ദേ നീ എന്തിനാ എന്റെ സ്വെറ്റർ എടുത്തിട്ടത്, നിനക്ക് നിന്റേതില്ലേ. ”
മറുപടി ഒന്നും പറയാതെ എന്നെ നോക്കിയിരുന്നു.
” ഊരി യെ വേഗം…….. ഹും….. വേഗമാവട്ടെ.. ”
അവൾക് ഒരു മിണ്ടാട്ടമില്ല. ഞാൻ സ്വെറ്റർ ഊരാൻ വേണ്ടി… അതിലേക് കൈ വച്ചതും….
പാറു – ഞാൻ ഊരി തരാം….
എന്നിട്ട് അവൾ ഊരി തന്നു… ഞാൻ അത് അപ്പോൾ തന്നെ ഇട്ടു… അവൾ എന്നെ തന്നെ നോകുക… അപ്പോഴാണ് അവൾ സ്വെറ്റർ അടിയിൽ ഉണ്ടായിരുന്നു ടീഷർട് കണ്ടതു ……
” എടി ഇതു എന്റെ ടീഷർട് അല്ലെ…….. അതെ അതെന്നെ…..”
കൈഞ്ഞ ഓണത്തിന്റെ സമയം ആണ് ഞാൻ ഇത് വാങ്ങിച്ചത്..രണ്ടായിരുത്തി അന്നൂറ് മോളിൽ ഉണ്ട് റേറ്റ്, അന്റെമൻ എന്നാ ബ്രാൻഡ്, ടീഷർട് വേണ്ടി അത്ര പൈസ ഒന്നും ചിലവാക്കാറില്ല എങ്കിലും സാധാരണ ബ്രാണ്ടിൽ നിന്നും ഡിഫറെൻറ് ആയിട്ടുള്ള പ്രോഡക്റ്റ്, കളർ, ഡിസൈൻ, ക്വാളിറ്റി ഇഷ്ടപ്പെട്ടു വാങ്ങിച്ചതാ… സൂപ്പർ സാധനം ….. രണ്ടുമൂന്ന് പ്രാവിശ്യം ഇട്ടതിനു ശേഷം പിന്നെ അത് കാണാതായി.. എന്നാലും ഇതവൾക് എവിടുന്ന് കിട്ടി.. കണ്ടിട്ട് ഡെയിലി യൂസ് ചെയ്ത പോലെയുണ്ട്.
” പാറു സത്യം പറഞ്ഞോ ഇത് എന്റേതല്ലെ. ”
പാറു -……………… ഹും … അവളൊന്നു മൂളി.
” എന്നാലേ അതൊന്നു ഊരികെ…. ”
ഞാൻ അത് പറഞ്ഞപ്പോൾ അവളൊന്നു ഞെട്ടി.
” ഊരാൻ തന്നെയാ പറഞ്ഞത്… അങ്ങെനെ എന്റടുത്തു മിണ്ടാത്ത ആളൊന്നും എന്റെ സാധനം യൂസ് ചെയ്യണ്ട. ”
ഞാൻ ഊരും എന്നു വിചാരിച്ചു കൈ രണ്ടും മടക്കി വയറിൽ ചേർത്ത് പിടിച്ചു.