ഋതു – നിഖില, ഒരു മിനിറ്റ്..
” അച്ചാ നിങ്ങള് എല്ലാരും പോയികൊള്ളു. ഞാൻ ഇപ്പൊ വരാം.”
ഋതു – ഞാൻ ഇവിടെ ഇരിക്കുമ്പോൾ നേരെത്തെ നി വെപ്രള്ളപെട്ട് പോകുന്നത് കണ്ടിരുന്നു.. അതാ ഞാൻ അവിടെ വന്നത്.
” ചേച്ചി ഗൾഫിൽ പോകുന്നു എന്ന് പറാണിട്ട്..”
ഋതു – ഇന്നണ് ഇവിടത്തെ, ഈ ഹോസ്പിറ്റലെ ലാസ്റ്റ് ഡ്യൂട്ടി.. നിഖി,.. പാർവതി, ആഹ കുട്ടി എന്തിനാ അങ്ങെനെ ചെയ്തേ..
” അത് ചേച്ചീ … അതു.”
ഋതു – പറയാൻ ബുദ്ധിമുട്ട് അന്നേൽ വേണ്ടാ ഞാൻ നിർബന്ധിക്കുന്നില്ല.
” അതലേച്ചി ..ഞാൻ പറയാം.”
ഋതു ചേച്ചീ ഒരു കൗതുകതൊടെ എല്ലാം കേട്ടിരുന്നു.
ഋതു – എൻ്റെ ഈശ്വരാ.. നീധി ഇതിന് സമ്മതിക്കുമോ..
” സമ്മതിപിക്കണം.. ചേച്ചീ ഒരു കാര്യം കൂടി ഇത് ഇന്ന് നടന്നത് ഈ സൂയിസൈഡ് ഏറ്റെമ്പ്റ്റ് അത് വേറെ ആരും അറിയരുത്, നിധി പോലും ആറിയരുത് പ്ലീസ് ചേച്ചി. ”
ഋതു – ഒകെ ശരി ഞാൻ ആരോടും പറയുന്നിലാ പോരെ..ദൈവനിശ്ചയം പോലെ നടക്കട്ടെ.
” ചേച്ചി ഇന്ന് പോകുക അല്ലേ, മറ്റെ ഡോക്റ്റർ പ്രശ്ണകുവോ.. ”
ഋതു – ഇല്ല, രവി ഡോക്ടറെ കണ്ട് ഞാൻ പറഞ്ഞോളം.
ചേച്ചിയോട് സംസാരിച്ചു ഞാൻ അച്ഛൻ്റെയും അമ്മയുടെയും അടുത്തേക്ക് നിങ്ങി.. അച്ഛനും അമ്മയും എന്തോ സംസാരിക്കുക ആയിരുന്നു. ഒരു നേഴ്സ് വന്നു റൂം റെഡി ആയിട്ടുണ്ട് എന്ന് പറഞ്ഞു. ഋതു ചേച്ചി ഉള്ളത് കൊണ്ട് എക്സ്ട്രാ പരിഗണന ഞങ്ങൾകു കിട്ടുന്നുണ്ട്. സമയം പോയിക്കൊണ്ടിരുന്നു. അച്ഛൻ എന്നോട് പറഞ്ഞതാണ് വാവ ഉള്ളതല്ലേ അധികസമയം ഹോസ്പിറ്റലിൽ നിൽക്കണ്ട എന്ന്. ഞാൻ പറഞ്ഞു കുഴപ്പമില്ല പാറുവിനെ റൂമിലേക്ക് മാറ്റിയിട്ട് തീരുമാനിക്കാം എന്ന്.
കുറച്ചു സമയം കൂടി കഴിഞ്ഞപ്പോൾ ഒരു നേഴ്സ് വന്ന് പറഞ്ഞു കുട്ടിയെ റൂമിലേക്ക് മാറ്റുകയാണ്. റൂമിലേക്കു മാറ്റി, പാറു നല്ല മഴകത്തിൽ ആണ്. ആര് കണ്ടാലും ഇഷ്ടപ്പെടുന്ന മുഖശ്രീ.. അവൾ ശാന്തമായി ഉറങ്ങുകയാണ് ഇനിയെന്ത് എന്ന് അറിയാതെ..
ഞാനും അപ്പോഴാണ് അത് ആലോചിച്ചത് .. എല്ലാവരും മൗനത്തിലാണ്.. പെട്ടെന്ന് അമ്മാവൻ അച്ഛനോട് എന്തോ പറയാൻ പാറു വിൻറെ അടുക്കൽനിന്ന് എണീറ്റു.
അമ്മാവൻ – ചന്ദ്രാ ഈ അവസരത്തിൽ ചോദിക്കുന്നത് തെറ്റാണെങ്കിൽ ക്ഷമിക്കണം.
അച്ഛൻ – എന്താ നന്ദ നീ ഇങ്ങനെ സംസാരിക്കുന്നത് …
അമ്മാവൻ – നമുക്ക് അവരെ പിരിക്കണോ, അവരെ ഒരുമിപിച്ചു കൂടെ
അച്ഛൻ – നി പറഞ്ഞു വരുന്നതു.. ഒന്നു തെളിച്ചു പറ..
അമ്മാവൻ – പാർവതിയുടെയും നിധിയുടെയും കല്യണത്തെ കുറിച്ചാണ് ഞാൻ പറഞ്ഞത്. നിങ്ങൾക്കൊക്കെ സമ്മതം ആണേൽ ഇതു നമ്മുക്ക് നടത്താം..
എല്ലാവരുടെ മുഖത്തും ഞെട്ടലു ആകാംഷയും..
അച്ഛന് അമ്മയുടെ മുഖത്തുനോക്കി.
അമ്മയുടെ മുഖം വായിച്ചിട്ട് എന്നാ പോലെ അച്ഛൻ പറഞ്ഞു.
അച്ഛൻ – സമ്മതം..
പെട്ടന്ന്.. അമ്മായി.. അമ്മയുടെ നേരെ തിരിഞ്ഞു.. അമ്മയോട് പറഞ്ഞു.
അമ്മായി – ലക്ഷ്മി ഏട്ടത്തി അവരുടെ പ്രായം അത് നിങ്ങൾക്കൊക്കെ പ്രശ്നമല്ലേ.
ഞങ്ങളുടെ അമ്മയുടെ പേര് ലക്ഷ്മി എന്നും പാർവതിയുടെ അമ്മയുടെ പേര് സുലോചന എന്നാണ്.