അമ്മാവൻ – അല്ല ഇത് ആരൊക്കെ.. വാ വാ,
ഞങ്ങൾ അകത്തുകയറി
അച്ഛൻ – നന്ദ ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്.
അപോയെകും അമ്മായി അവിടെ വന്നു ഞങ്ങളെ സ്വീകരിച്ചു.
അച്ഛൻ – അത് എങ്ങനെയാ പറയേണ്ടത് എന്ന് അറിയില്ല…. എന്നാലും പറഞ്ഞല്ലേ പറ്റൂ.
അച്ഛൻ ഒരു വിധം പറഞ്ഞൊപ്പിച്ചു.
ഇത് കേട്ടതും അമ്മാവൻ എന്ത് പറയണമെന്നറിയാതെ സ്തബ്ധനായി. അമ്മായി പെട്ടെന്നുതന്നെ അകത്തേക്ക് പോകുന്നതാണ് കണ്ടത്.
പെട്ടെന്നാണ് അകത്തുനിന്നും ഒച്ചപാട് കേട്ടത്..
ഞങ്ങളെല്ലാവരും അകത്തുപോയി നോക്കുമ്പോൾ അമ്മായി അവളെ തല്ലുകയായിരുന്നു. അവളാകെ വല്ലാത്ത കോലത്തിൽ ആയിരുന്നു. പെട്ടെന്നാണ് അമ്മ ഇടപെട്ടത്.
അമ്മ – നീയെന്താ കാണിക്കുന്നത്. ഒരു മുതിർന്ന കുട്ടിയെ തല്ലുകയോ.. അവൾക്ക് കാര്യം പറഞ്ഞാൽ മനസ്സിലാകും ഞാൻ സംസാരിക്കാം അവളോട്.
പെട്ടെന്നാണ് അമ്മായി മുന്നിലേക്ക് വന്നു പാറുവിനോട് പറഞ്ഞത്
അമ്മായി – നിൻറെ ഈ ആഗ്രഹം അതൊക്കെ കുഴിച്ചുമുടിക്കോ.. നടകത്തില്ല.
ഇത് കേട്ടതും പാറു ഓടിപോയി റൂമിൽ കയറി വാതിൽ അടച്ചു.
അമ്മാവൻ പോയി കതകിനു മുട്ടി..
അമ്മാവൻ – മോളെ വാതിൽ തുറക്ക് അച്ഛനാ വിളിക്കുന്നത്..
” അമ്മേ ഞൻ പറഞ്ഞതല്ലേ അവൾ ഇനി വല്ല കടുംകയ്യും ചെയ്തേക്കുമോ ”
പെട്ടെന്നാണ് പാറുവിൻ്റേ റൂമിൽ നിന്നും വീഴുന്ന ശബ്ദം കേട്ടത്.. ഞാൻ പുറത്തെ ജനാലയിൽ കൂടി അവളുടെ റൂമിൻ്റേ അകത്തേക്ക് നോക്കി അവൾ നിലത്ത് ചോരയിൽ കിടക്കുകയായിരുന്നു..
പെട്ടെന്ന് തന്നെ അകത്ത് പോയി ..
” അച്ഛാ അമ്മാവാ, ചോ ചൊരാ… ”
അമ്മാവൻ വാതിൽ തള്ളിത്തുറകാൻ ശ്രമം നടത്തി, പറ്റാത്തത് കൊണ്ടു അച്ഛനും അമ്മാവനും ഒരുമിച്ച് വാതിലിനു ആനൂ ചവിട്ടി, ആതിൻ്റെ കൊള്ളുത്തു ഇളകി വാതിൽ മാതിലിൽ ചെന്നു അടിച്ചു… നങ്ങൾ അഗത്ത് കണ്ടത്, പാറു നിലത്തു ബോധമറ്റു കിടക്കുന്നു.. നിലാം ആകെ ചോരാ പടർന്നിരിക്കുന്നു.
അച്ചൻ- നന്ദ വേഗം എടുക്കു ആവളെ.
അച്ഛനും അമ്മാവനും കൂടി വേഗം പാറുനേ എടുത്ത് വണ്ടിയിൽ ഹോസ്പിറ്റലിൽ കൊണ്ട് പോയി.
നങ്ങൾ അമ്മാവൻ്റെ വണ്ടിയിൽ ആവരേ പിന്തുടരുന്നു ഹോസ്പിറ്റൽ പോയി.
എല്ലാരും നല്ല ടെൻഷൻ ആയിരുന്നൂ.
ഡോക്ടർ പാറുനെ നോക്കുകയാ പെട്ടന്ന് ഒരു നേഴ്സ് പുറത്ത് ഇറങ്ങി ഓടുന്നത് കണ്ടു, അതിനു മുൻപ് വേറെ ഒരു നേഴ്സ് വന്നു ബ്ലഡ് ഗ്രൂപ്പ് എതനെന്നു ചോദിച്ചിരുന്നു. ഡോക്ടർ പുറത്ത് ഇറങ്ങി.
അമ്മാവൻ – ഡോക്ടർ എൻ്റെ കുട്ടിക് എങ്ങനെ ഉണ്ടു..
അമ്മാവൻ്റെ കണ്ണോകെ നിറഞ്ഞിരുന്നു. ആകെക്കൂടി ഒറ്റാമോൾ ആണ്. അവളാണ് ഇപ്പൊ അകത്തു കിടക്കുന്നത്.
ഡോക്ടർ – ബ്ലഡ് കുറെ പോയിട്ടുണ്ട്. പേടിക്കേണ്ട അറേഞ്ച് ചെയ്യാൻ പോയിട്ടുണ്ട്. ഇവിടെ ബ്ലഡ് ബാങ്കിൽ ഉണ്ട്.
അപോയേകും വേറെ ഒരു ലേഡി ഡോക്ടർ ആവിടെക്ക് വന്നു.
ലേഡി ഡോക്ടർ – നിഖിലാ .. എന്താ ഇവിടെ..