അവൻ ഒന്ന് കൂടി ഞെട്ടി.. പിന്നെ ഒരു അട്ടഹാസിചിട്ടുള്ള ചിരി ആയിരുന്നു.
നിധി…. ചിരി തുടർന്നു. എന്നാൽ ഞങ്ങളാരും ചിരിക്കാതെ അവനെ നോക്കി നിൽക്കുന്നത് കണ്ടു അവൻ ഒന്നു പേടിച്ചു.
നിധി – അമ്മേ സീരിയസ് ആയിട്ടാണ് പറഞ്ഞത്.
അമ്മയും അച്ഛനും അതെ എന്ന് പറഞ്ഞു.
നിധി – നടക്കില്ല, നിങ്ങൾക്കൊക്കെ വട്ടായോ. ഞാനങ്ങനെയാ ചേച്ചീനെ കല്യാണം കഴിക്കുന്നത്.
” ഓ അപോൾ ചേച്ചി അല്ലേൽ നിനക്ക് അവളെ കെട്ടാൻ പ്രശ്നമില്ല. ”
നിധി – ദേ എൻ്റെ ജീവിതം അഹ്.. അത് ഞാൻ തീരുമാനിക്കും.
” എൻ്റെ കല്യണകര്യം നീയലെ കൊണ്ട് വന്നത്. ആപൊൾ ഈ സ്നേഹമുള്ള ചേച്ചി നിനക്ക് വേണ്ടി പെണ്ണ് കണ്ടുവച്ച് .. അത്രേയുള്ളൂ.”
നിധി – എന്നാലും, നങ്ങൾ തമ്മിൽ പ്രായ വ്യത്യാസം ഇല്ലേ. മാത്രമല്ല ഇത്രയും കാലം ചേച്ചിയായി കണ്ട ഒരാളെ ഞാൻ എങ്ങനെയാ..
” നിൻ്റെ സ്വന്തം ചേച്ചി ഒന്നുമല്ലല്ലോ. മുറപെണ്ണ് തന്നെയല്ലേ. പ്രായവ്യത്യാസമുണ്ടെന്നോ മാത്രം. ഇവിടെ എത്രയോ പേർ പ്രായംകൂടിയ വരെ കല്യാണം കഴിക്കുന്നു എന്നിട്ട് അവർ സുഖമായി ജീവിക്കുന്നില്ലെ..”
നിധി – ദേ ചേച്ചി കളിക്കല്ലേട്ടോ.., അമ്മെ അച്ഛാ, നിങ്ങളു രണ്ടുപേരും എന്താ ഒന്നും മിണ്ടാതത്.
അച്ഛൻ – ഡാ നങ്ങളു വാക്ക് കൊടുത്തു. ഇനി അത് മാറ്റാൻ പറ്റില്ല..
നിധി – ഇല്ല ഞാൻ, എന്നെ കൊണ്ട് പറ്റില്ല.. ഞാൻ തിരിച്ചു ബാംഗളൂർക് തന്നെ പോകുക…
അവൻ അതും പറഞ്ഞു എഴുനേറ്റു..
” ഡാ നങ്ങള് പറയുന്നത് കേൾക്കൂ.”
നിധി – നി ഒന്ന് മിണ്ടാത്തിരുന്നെ.. നീയാ എലത്തിനും കാരണം ..
അമ്മ – നി പൊക്കോ, ബാംഗ്ലൂർ, മൈസൂർ ഓ എവിടെ വേണേലും .. പക്ഷേ അത് എന്നെന്നേക്കും ആയിട്ടുള്ള പോക്ക് ആവണം .. കാരണം മോൻ പോയി തിരിച്ചു വരുമ്പോൾ നിനക്ക് അമ്മെ എന്ന് വിളിക്കാൻ ഇവിടെ ഞാൻ കാണില്ല, ഞാൻ ഈ ലോകത്ത് നിന്ന് തന്നെ പോയിട്ടുണ്ടാവും..
നിധി – എന്തോകെ അമ്മെ ഈ പറയുന്നത്, എനിക്, ഞാൻ പാറുനോട് സംസാരിക്കാം ഈ കല്യാണത്തിൽ നിന്ന് പിന്മാറാൻ
” എടാ ആവളക് ഈ കല്യാണത്തിന് ഇഷ്ടമാണ്.. നി പോയി പരണതു കൊണ്ടൊന്നും അവൾ പിന്മാറില്ല.”
നിധി – നിങ്ങള് എല്ലാരും നിർബന്ധിച്ച് കാണും, ശരി അവള് പിന്മാറിയാൽ കല്യാണം വേണ്ടെന്നു വെക്കുമോ.
അമ്മ – ശരി, അമ്മ വാക്ക് തരുന്നു. അവൾ ഇതിൽ നിന്നും പിന്മാറിയാൽ കല്യാണം വേണ്ടെന്നു വയ്ക്കാം പക്ഷേ അവൾ ഉറച്ചു നിൽക്കുകയാണെങ്കിൽ ഈ കല്യാണത്തിന് നീ സമ്മതിക്കണം.
നിധി – സമ്മതം.
” അമ്മയാണെ സത്യം ചെയ്യ്.”
നിധി – എടി ദ്രോഹി ചേച്ചി..നിനക്ക് വച്ചിട്ടുണ്ട്.
” നീ സത്യം ചേയുനിന്ന്ഡോ..”
നിധി – അമ്മയാണെ സത്യം, നിങ്ങള് എല്ലാരും പറഞ്ഞ പോലെ ചെയ്യാം.
നിധി കാര്യമറിയാതെ പെട്ടെന്ന് സമ്മതമാണെന്ന് പറഞ്ഞു, സത്യവും ചെയ്തു. എനിക്കും വേണ്ടിയിരുന്നത് അതുതന്നെയാണ്.