_____________________________________________________
ഞാൻ റൂമിൽ പോയി കഴിഞ്ഞ് താഴെ ഒരു വലിയ ചർച്ച തന്നെ ആയിരുന്നു….
അച്ചു: അവൻ ദേഷ്യപെട്ടത്തിലും കാര്യം ഇല്ലെ അമ്മ…. നമ്മൾ എങ്ങനെ അവന്റെ ഒപ്പം…. ഒന്നില്ലേലും അവൻ എന്റെ അനിയൻ അല്ലേ…..
അമ്മ : എനിക്കും വിഷമം ഉണ്ട് മോളെ പക്ഷേ അവന്റെ ജീവനും അപകടത്തിൽ ആണെന്ന് പറയുമ്പോ…..
അഞ്ചു : എന്തൊക്കെ പറഞ്ഞാലും ഇത് ഞാൻ സമ്മതിക്കില്ല….
അച്ചു : എന്ത് സമ്മധികൂലെന്ന്…..? ചേച്ചി അവന്റെ ജീവിതം വെച്ച്‌കളിക്കാൻ ഞാൻ ഇല്ല….
അഞ്ചു : അപ്പോ നീയും സമ്മധിച്ചോ….
അച്ചു : മ്മ്….. എനിക്ക് കൂടപിറപ്പ് എന്ന് പറയാൻ ഇനി അവൻ മാത്രമേ ഉള്ളൂ അവനെ കൂടെ കൊലക്ക്കൊടുക്കാൻ എനിക്ക് വയ്യ… അവനെ എങ്കിലും എനിക്ക് രക്ഷിക്കണം…. മാത്രമല്ല ഇതോടെ നമ്മുടെ കുടുംബത്തിന്റെ പ്രശ്നങ്ങളും തീരും….. അതുകൊണ്ട് ഞാൻ ഇതിന് എതിർ നിൽക്കില്ല…..
അമ്മ : മോളെ നീയും കൂടെ സമ്മതിച്ചാൽ അവനെ കൊണ്ട് നമുക്ക് എങ്ങനെയെങ്കിലും സമ്മധിപ്പിക്കം….
അഞ്ചു : എനിക്കും എന്റെ കുടുംബത്തിന് നല്ലത് വരണം എന്നേ ഉള്ളൂ…. ഇതോടെ എല്ലാം തീരും എങ്കിൽ എനിക്കും പ്രശ്നം ഒന്നും ഇല്ല….
മനസ്സിൽ സ്നേഹിക്കുന്ന ആളേ വേറെ ഒരാൾക്ക് കൊടുക്കുന്നതിന് നല്ല വിഷമം ഉണ്ടെങ്കിലും അവന്റെ ജീവന് വേണ്ടി അവൾ അത് സമ്മതിച്ചു……
അമ്മ : ഇനി അവനെകൊണ്ട് അത് സമ്മദ്ധിപ്പിക്കണം….
അച്ചു : അവൻ എന്റെ അനിയൻ അല്ലേ അമ്മേ… അവനോട് എങ്ങനാ അമ്മ ഞാൻ ഇതിനെ പറ്റി പറയ…. എനിക്ക് പറ്റില്ല അമ്മേ….
അഞ്ചു : ഞാൻ ഒന്ന് നോക്കട്ടെ അമ്മ….. ഞാൻ പറഞ്ഞ അവൻ കൊറച്ച് എങ്കിലും അനുസരിക്കും…. പിന്നെ എനിക്ക് ഒരു കണ്ടീഷൻ ഉണ്ട്….. അത് സമ്മതിക്കണം എന്ന് രണ്ട് പേരും സത്യം ചെയ്യ്…..
അച്ചു : എന്ത് കണ്ടീഷൻ…?
അഞ്ചു : അതൊക്കെ ഞാൻ അവനേകൊണ്ട് സമ്മദിപ്പിച്ട്ട് പറയാം…. പറയുമ്പോ പറ്റില്ല എന്ന് പറയരുത്…..
അമ്മ : ഇല്ല മോളെ ഇൗ കാര്യത്തിന് വേണ്ടി ഞാൻ ഇപ്പൊ എന്തും ചെയ്യും എന്ന അവസ്ഥയിൽ ആണ് ……
അഞ്ചു : എന്നാൽ രണ്ട് പേരും സത്യം ചെയ്യ്…..
അച്ചുവും അമ്മയും അഞ്ഞുവിൻ സത്യം ചെയ്ത് കൊടുത്തു… അവളുടെ ആഗ്രഹം എന്തായാലും എതിർ നിൽക്കൂലെന്ന്…..
_____________________________________________________
റൂമിൽ എത്തി കൊറച്ച് നേരം കഴിഞ്ഞപ്പോ ഡോറിൽ മുട്ടുന്ന ശബ്ദം കേട്ട്……