ഞാൻ : ശെരി പരിഹാരം ചെയ്യാനും കൂടെ നിൽക്കാം…. ഇനി വാ…
അച്ചു: ആ ഞാൻ വരാം നീ പൊയ്ക്കോ എനിക്ക് ഒന്ന് ബാത്റൂമിൽ പോണം….
ഞാൻ : വേഗം വാ…. ഇല്ലെങ്കിൽ ആ ചേച്ചി പിശാശിന്റെ വായിലിരിക്കനത് കേൾക്കേണ്ടി വരും….
ഇതും പറഞ്ഞ് ചിരിച്ചോണ്ട് തിരിഞ്ഞപ്പൊഴാണ് ഡൈനിങ് ടേബിൾ ന്റെ അടുത്ത് എളിക്ക് കയ്യും കൊടുത്ത് എന്നെ നോക്കി നിൽക്കുന്ന അഞ്ഞുനെ കണ്ടത്…..
ഞാൻ ഒരു ഇളിഞ്ഞ ചിരി ചിരിച്ചോണ്ട് കസേരയിൽ വന്ന് ഇരുന്നു….
അവള് എനിക്ക് വിളമ്പാൻ തുടങ്ങി… കുറെ ചോർ ഇട്ട് അതിന്റെ മീതെ ഒരു കുന്ന് പോലെ സാമ്പാർ കൊണ്ട് അവള് അഭിഷേകം ചെയ്തു…..
ഞാൻ : ഡീ ഇത്രേം വിളമ്പിയാൽ നീ തന്നെ അവസാനം കഴിക്കേണ്ടി വരും….
അഞ്ചു : ഇത് മുഴുവൻ കഴിക്കാതെ ഇവിടെന്ന് എഴുന്നേറ്റാൽ നിന്നെ കൊല്ലും ഞാൻ….
അപ്പോഴേക്കും അച്ചു വന്ന് ഇരുന്നു…. അവൾ എന്റെ പാത്രത്തിൽ നോക്കിയിട്ട് എന്നോട് ചോദിച്ചു
അച്ചു : എന്താടാ ഇത് ഇത്രേം നീ കഴിക്കോ…..
ഞാൻ : ഞാൻ വേണ്ടന്ന് പറഞ്ഞതാടി ഇവൾ ആണ് അത് കേൾക്കാതെ ഇത്രേം ഇട്ട് തന്നത്…
ഞാൻ അഞ്ചുനെ ചൂണ്ടി കാണിച്ചു പറഞ്ഞ്….
അഞ്ചു : അത് വേറൊന്നും അല്ലെടി ഇവൻ കൊറച്ച് പോഷകാഹാരത്തിന്റെ കുറവുണ്ട്…. ഒന്നില്ലെകിലും ഭാവിയിൽ ഇവന്റെ ഭാര്യയുടെ തല്ല് കൊള്ളാൻ ഉള്ള ആരോഗ്യം എങ്കിലും വേണ്ടെ ഇവന്…..
അവൾ എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു കൊണ്ട് അച്ചുനോട് പറഞ്ഞൂ….
അച്ചു ചിരിച്ചോണ്ട് കഴിക്കാൻ തുടങ്ങി. അവള് പെട്ടെന്ൻ തന്നെ കഴിച്ച് എഴുന്നേറ്റ് പോയി… എനിക്ക് ആണെങ്കിൽ മതിയായി…
ഞാൻ : എടി അഞ്ഞൂ എനിക്ക് മതിയായടി പ്ലീസ്….
അവള് എന്നെ ഒന്ന് നോക്കിയിട്ട് എന്റെ പ്ലേറ്റ് എടുത്തോണ്ട് പോയി എന്നിട്ട് കസേര വലിച്ചിട്ട് അവിടെ ഇരുന്നു അത് കഴിക്കാൻ തുടങ്ങി…. ഞാൻ നോക്കിയപ്പോ അവളുടെ മുഖത്ത് ചെറിയ നാണം ഉണ്ട്….. അപ്പോഴേക്കും അഞ്ചു കയ്യും കഴുകി വന്നു… അവള് നോക്കിയപ്പോ ഞാൻ കഴിച്ച പ്ലേറ്റിൽ കഴിക്കുന്ന അഞ്ചു…
അച്ചു : അയ്യേ ചേച്ചി എന്തിനാ ഇവന്റെ ബാക്കി കഴിക്കുന്ന…
അഞ്ചു: എടി ഇവൻ ബാക്കി കഴിക്കുന്നില്ല പിന്നെ ഇത്രേം ചോർ വെറുതെ കളയണ്ട എന്ന് വിചാരിച്ച്…..
അച്ചു വിശ്വാസം വരാത്ത രീതിയിൽ അവളെ ഒന്ന് നോക്കി പിന്നെ എന്നെയും… കൂടുതൽ ചോദ്യങ്ങൾക്ക് മുഖം കൊടുക്കാതെ ഞാൻ അവിടന്ന് എഴുന്നേറ്റ് കൈ കഴിക്കാൻ പോയി. അച്ചു അപ്പോഴും വിശ്വാസം വരാതെ ഇടക്ക് തിരിഞ്ഞ്