ഞാൻ : ശെരിക്കും….?
അഞ്ചു : മ്മ്….
ഞാൻ : എങ്ങനെ വിളിക്കണം?
അഞ്ചു: അഞ്ചൂന്ന് വിളിച്ച് മതി……
ഞാൻ ഒന്നും കൂടി അവളെ കെട്ടിപിടിച്ച് എന്നിലേക്ക് അടുപ്പിച്ചു.
ഞാൻ : അഞ്ചൂ……
ഇത്രേം നാളയിട്ട് അവളുടെ മുഖത്ത് കാണാത്ത ഒരു നാണം അവളുടെ മുഖത്ത് ഞാൻ കണ്ടൂ…
ഞാൻ : അയ്യോ എന്റെ കുഞ്ഞുവാവക്ക് നാണം വന്നോ… ഞാൻ അവളെ കളിയാക്കി കൊണ്ട് ചോദിച്ചു… കിട്ടി അപ്പോ തന്നെ കിട്ടി നല്ല ഒരടിപൊളി കടി അതും നെഞ്ചത്ത് തന്നെ… പിന്നെ കൊറച്ച് നേരം അങ്ങനെ തന്നെ നിന്നു എന്നിട്ട് എന്നെ തള്ളി മാറ്റി….
അഞ്ചു : അയ്യോ സംസാരിച്ച് ഇരുന്നു മറന്നു ആ പെണ്ണ് ഒന്നും കഴിച്ചിട്ടില്ല അവൾക്ക് എന്തെകിലും കഴിക്കാൻ കൊടുക്കണം…. ഞാൻ പോണേ…. പിന്നേ കഴിക്കാൻ വാട്ടോ…
ഞാൻ ചിരിച്ചോണ്ട് അവളുടെ പുറകെ പോയി…. താഴെ ചെന്ന് അവള് അടുക്കളയിലേക്ക് പോയി ഞാൻ സോഫയിൽ പോയി ഇരുന്നു… അപ്പോഴേക്കും അടുക്കളയിൽ നിന്ന് അശരീരി വന്ന്.
അഞ്ചു : ഡാ അച്ചുനെ കഴിക്കാൻ വിളിക്ക്…
ഞാൻ പതിയെ എഴുന്നേറ്റ് അവളുടെ റൂമിൽ പോയി കട്ടിലിന്റെ താഴെ അവൾടെ മുഖത്തിന് നേരെ ഇരുന്നു അവളെ പതിയെ വിളിച്ചു… അവൾ എന്നെ കണ്ടപ്പോൾ പിന്നെയും കൺ പൂട്ടി കിടന്നു. ഞാനും വിട്ടില്ല…
ഞാൻ : ഡീ… അച്ചു… എഴുന്നേൽ്കാൻ…. എനിക്ക് ദേഷ്യം വരുന്നുണ്ട്….
അവള് മുഖം തിരിച്ച് കിടന്നു…
ഞാൻ : എടി നീ ഇങ്ങനെ കാണിക്കാൻ ഞാൻ എന്താ ചെയ്തത്…. എഴുന്നെക്ക്… എടി എന്തെകിലും പ്രശ്നം ഉണ്ടെങ്കിൽ പറഞ്ഞ് തീർക്ക്… അല്ലാതെ ഇങ്ങനെ പട്ടിണി കിടന്നിട്ട് എന്താ കാര്യം…..
അച്ചു : മ്മ്… ഞാൻ കഴിക്കാം പക്ഷേ നീ നാളെ അമ്മ വരുമ്പോൾ ആ ജോൾസ്യൻ പറഞ്ഞത് പോലെ ചെയ്യാം എന്ന് സത്യം ചെയ്യണം… ഇൗ കാര്യത്തിന് നീ എതിർ നിൽക്കരുത്…. ഒന്നില്ലേകിലും നമ്മുടെ കുടുംബത്തിന് വേണ്ടിയല്ലേ….
ഞാൻ : ആ ശെരി… നീ ഇപ്പൊ വന്ന് കഴിക്കാൻ നോക്ക്…..
അച്ചു: അത് പറ്റില്ല നിന്റെ സ്വഭാവം എനിക്ക് അറിയില്ലേ… വാക്ക് മാറാൻ നീ മിടുക്കൻ ആണ്….. എന്റെ തലയിൽ തൊട്ട് സത്യം ചെയ്യ്….
ഞാൻ : അത് വേണ്ട ഡി തലയിൽ തൊട്ട് സത്യം ചെയ്യണ്ട…..
അച്ചു : അത് വേണം എന്റെ തലയിൽ തൊട്ട് സത്യം ചെയ്ത നിനക്ക് കൊറച്ച് പേടി ഉണ്ടാകും…. ഇനി അത് ചെയ്യാൻ പറ്റില്ല എങ്കിൽ എന്റെ റൂമിൽ നിന്ന് ഇറങ്ങി പൊയ്ക്കോ…
ഞാൻ : ആ ശെരി….. നീയാണെ സത്യം ഞാൻ ഇനി ഇൗ വിഷയത്തിൽ എതിർ നിൽക്കില്ല. പോരെ…
അച്ചു : പോര അതിന് പരിഹാരം ചെയ്യാൻ കൂടെ നൽകണം എന്നും കൂടെ സത്യം ചെയ്യ്…