അത് പറഞ്ഞപ്പോ എന്റെ മുഖത്ത് അത്രേം നേരം ഉണ്ടായിരുന്ന സന്തോഷം പോയി…. അത് അവള് കാണുകയും ചെയ്തു….. അത് മനസിലാക്കി എന്നോണം അവള് എഴുന്നേറ്റ് എന്റെ മുൻപിൽ വന്നു എന്റെ മുഖം അവളുടെ കൈക്കുമ്പിളിൽ എടുത്ത്…
അഞ്ചു : എനിക്കും ഇതിന് വലിയ താല്പര്യം ഒന്നും ഇല്ല… പിന്നെ ഒരു ഒന്നൊന്നര മാസം കഴിയുമ്പോ എന്റെ ചെക്കൻ എന്റെ മാത്രം ആകും….
ഞാൻ : മ്മ്…..
അഞ്ചു : വാ…. താഴെ പോകാം….
ഞാൻ അവളുടെ പുറകെ ഇറങ്ങി നടന്നു… ചെന്നപ്പോ അമ്മയും അച്ചും സോഫയിൽ ഇരിപ്പുണ്ട്… അച്ചു ടിവി കാണുകയാണ്…..
അഞ്ചു ചെന്ന് ടിവി ഓഫ് ചെയ്തു….
അമ്മ : എന്തായി മോളെ ഇവൻ സമ്മദ്ധിച്ചോ…..
അഞ്ചു : മ്മ്… സമ്മതിച്ചു…. പക്ഷേ ഞാൻ പറഞ്ഞ കാര്യം…..
അമ്മ : ആ അത് എനിക്ക് ഓർമയേണ്ട് മോളെ… മോൾക്ക് എന്ത് വേണമെങ്കിലും ചൊതിക്കാം…..
അഞ്ചു : ഇത് കൊറച്ച് വലിയ കാര്യം ആണ്…. ചോദിക്കുമ്പോൾ പറ്റില്ലെന്ന് പറയരുത്….
അച്ചു : അതെന്താ ഇത്ര വലിയ കാര്യം… എന്താ ചേച്ചിക്ക് വേറെ കല്യാണം കഴിക്കണോ…?
അഞ്ചു : മ്മ്…..
അമ്മ : അപ്പോ മോൾ അല്ലേ പറഞ്ഞേ ഇവിടെന്ന് പോകാൻ നിനക്ക് മനസ്സില്ലാ എന്ന്….
അഞ്ചു : ചെറുക്കൻ എന്റെ ഒപ്പം ഇവിടെ നിൽക്കും അമ്മേ…..
അച്ചു : അതാരാ ചേച്ചി….
അച്ചു ഒരു സംശയ ഭാവത്തോടെ ചോദിച്ചു നിർത്തി….
അഞ്ചു: അത്…..
അച്ചു : അത്…..
അമ്മ : പറ മോളെ മോൾക്ക് ഇഷ്ടമുള്ള ബന്ധം ആണെകിൽ ഞങ്ങൾക് ഒരു പ്രശ്നവും ഇല്ല….
അഞ്ചു : അത് ഞാൻ ഇവനെ ആണ് അമ്മേ സ്നേഹിക്കുന്നേ…..
അഞ്ചു എന്നെ വലിച്ച് എന്റെ കയ്യിൽ ഉള്ളിൽ കൂടെ കൈ കോർത്ത് എന്നോട് ചേർന്ന് ഇരുന്നു കൊണ്ട് പറഞ്ഞു……