പ്രതികാരദാഹം 3
Prathikara dhaham Part 3 bY AKH | [ റൊമാന്റിക്ക് ത്രില്ലർ ] | Previous Part
ഞാൻ നിങ്ങളുടെ AKH. കഴിഞ്ഞ ഭാഗം എല്ലാവർക്കും ഇഷ്ടപെട്ടു എന്ന് അറിഞ്ഞതിൽ വളരെ
സന്തോഷം ഉണ്ട്.ഈ ഭാഗവും നിങ്ങൾക്ക് ഇഷ്ടപെടും എന്നു വിചാരിക്കുന്നു ,ഞാൻ കഥ തുടരുകയാണു……
അടുത്ത ദിവസം ഞാൻ ഏഴുന്നേറ്റപ്പോൾ വളരെ വൈകിയിരുന്നു.
ഞാൻ താഴേക്ക് പോയപ്പോൾ ഇന്ദു ഏട്ടത്തി മാത്രമെ ഒള്ളു.
ഞാൻ: ഏട്ടത്തി എല്ലാവരും എവിടെ പോയി ,
ഇന്ദു:ശിവേട്ടനും ദേവേട്ടനും കൂടി ഇപ്പോ വരാം എന്നു പറഞ്ഞു പുറത്തേക് പോയി.
പിന്നെ അമ്മു മോള് അവളുടെ ഇവിടത്തെ കുട്ടുകാരി ശാരികയുടെ
വീട്ടിൽ അപ്പുവേട്ടനെ കൂട്ടി പോയി.
നീ ഇന്നു ഓഫിസിൽ പോകുന്നുണ്ടൊ,
ഞാൻ: ഇല്ലാ ഏട്ടത്തി, എന്നു പറഞ്ഞ് ഞാൻ റൂമിലെക്ക് പോയി.
ഞാൻ ഒന്നു ഫ്രഷ് ആയി ഭക്ഷണം കഴിച്ച് മുകളിൽ എന്റെ റൂമിന്റെ
ബാൽക്കണിയിൽ പോയി നിന്നു.
കുറച്ചു കഴിഞ്ഞ് ഞാൻ ഓഫിസിലേക്ക് ഫോൺ ചേയ്തു, അപ്പോൾ ശ്രീ ഇന്നും ഓഫിസിൽ എത്തിയിട്ടില്ല എന്നു
അറിയാൻ കഴിഞ്ഞു,വിജയ് അവനെ വിളിച്ചു നോക്കി പക്ഷെ കിട്ടുന്നുണ്ടായില്ല എന്നു പറഞ്ഞു ,ഞാനും ശ്രമിച്ചു നോക്കി എന്നിട്ടും ഫോൺ സ്വിച്ച് ഓഫ് ,ഞാൻ പറഞ്ഞ കാര്യത്തിനു
ഇത്രയും ദിവസം ഒരു അറിയിപ്പും ഇല്ലതെ ലീവ് എടുക്കെണ്ടാ കാര്യം ഒന്നും ഇല്ല ,ഫോണും രണ്ടു ദിവസം ആയിട്ട് സ്വിച്ച് ഓഫ് ആണല്ലോ ,
എനിക്ക് എന്തോ പന്തികേട് തോന്നി തുടങ്ങി,അവന്റെ വീടു വരെ ഒന്നു പോയി നോക്കാം എന്നു വിചാരിച്ച് ബാൽക്കണിയിൽ നിന്ന് തിരിഞ്ഞപ്പോൾ ഞാൻ ഞെട്ടി പോയി,
എന്റെ മുൻപിൽ ശ്രീ നിൽകുന്നു
ഞാൻ പെട്ടെന്ന് അവനെ കണ്ട സന്തോഷത്തിൽ അവനെ കയറി കെട്ടിപ്പിടിച്ചു ,എനിക്ക് ഒന്നും പറയാൻ കിട്ടുനുണ്ടായില്ല. എനിക്ക് സന്തോഷവും കരച്ചിലും ഒരുമിച്ച് വന്നു. പിന്നീട് സ്ഥലകാല ബോധം വന്ന ഞാൻ അവനിൽ നിന്ന് വീട്ടുമാറി ,