പ്രാണേശ്വരി 4 [പ്രൊഫസർ]

Posted by

കണ്ടപ്പോളാണ് എനിക്ക് മനസ്സിലായത് ഞാൻ പറഞ്ഞത് ഇത്ര വല്യ കോമഡി ആണെന്ന്

പിന്നെയും ഞാൻ കൊറേ നേരം എന്തൊക്കെയോ അവരോടു രണ്ടുപേരോടും സംസാരിച്ചു, ആ സമയമത്രയും ലക്ഷ്മി മിണ്ടാതെ നിന്നു, ഇതിനിടയിൽ ആരോ വന്നു ലക്ഷ്മിയെയും അമ്മയെയും വിളിച്ചുകൊണ്ടു പോയി, ഇപ്പൊ ഞാനും ദുർഗയും മാത്രം ഈ സമയം കൊണ്ട് മാക്സിമം ലക്ഷ്മിയെ കുറിച്ച് ചോദിച്ചു അറിയണം എന്ന് ഉറപ്പിച്ചു

“മോളെ ”

“എന്താ ഏട്ടാ ”

“10 കഴിഞ്ഞു എന്താ പരിപാടി ”

“ഒന്നെങ്കിൽ +2പോണം അല്ലെങ്കിൽ ചേച്ചി ചെയ്തത് പോലെ ഡിപ്ലോമക്ക് പോണം ”

“അപ്പോ നിന്റെ ചേച്ചി +2പോയിട്ടില്ലാ?? !!”

“ഇല്ല ചേച്ചി 10കഴിഞ്ഞു നേരിട്ട് ഇങ്ങോട്ട് വന്നതാ ”

അത് കേട്ടപ്പോൾ എന്റെ മനസിൽ ലഡുകൾ ഒരുപാട് ഒരുമിച്ചു പൊട്ടി

“അപ്പൊ അവൾക്കു എത്ര വയസുണ്ട് അപ്പോ ”

“17”

“അപ്പൊ അവൾ എന്നെക്കാൾ ഇളയതാണല്ലേ ”

എനിക്കെന്റെ സന്തോഷം മറച്ചുവെക്കാൻ പറ്റീല്ല, ഞാൻ പറഞ്ഞതിന്റെ ഒച്ച അല്പം കൂടിപ്പോയെന്നു തോന്നുന്നു, ഞങ്ങളുടെ അടുത്ത് നിന്ന ആളുകൾ എല്ലാം എന്നെ നോക്കിക്കൊണ്ടിരിക്കുന്നു

“എന്താണ് മോനെ ഒരു ഇളക്കം ”

“ഒന്നുമില്ല മോളെ നിന്റെ ചേച്ചി എന്നെക്കാൾ ഇളയതാണെന്നു അറിഞ്ഞപ്പോൾ ഉണ്ടായ സന്തോഷം… ”

“അതിനെന്തിനാ ഏട്ടൻ സന്തോഷിക്കുന്നത് എന്നാണ് ചോദിച്ചത് ”

ആ ചോദ്യത്തിൽ ഞാൻ ഒന്ന് പരുങ്ങി

“ഇനീപ്പോ നിന്നു ഉരുകുവോന്നും വേണ്ടാ, ഞാൻ അമ്മയോടൊന്നും പറയില്ല ”

അത് കേട്ടപ്പോൾ എനിക്ക് ഒരു ചെറിയ സമാധാനം കിട്ടി

“വേറൊന്നും അല്ല നിന്റെ ചേച്ചി എന്നെ കുറെ നാളായി ഇട്ടു ചുറ്റിക്കുന്നു”

“ഹ്മ്മ് എനിക്കെല്ലാം മനസ്സിലാകുന്നുണ്ട്, ഏട്ടൻ മാത്രമല്ല അവളും ഈയിടക്കായി ഏട്ടനെക്കുറിച്ചു മാത്രമേ സംസാരിക്കാറുള്ളു. ”

അതെനിക്ക് കുറച്ചു സന്തോഷം തരുന്ന വാർത്തയായിരുന്നു.

“ആണോ അവൾ എന്ത് പറഞ്ഞു ”

“ഏട്ടന് ഫസ്റ്റ് ഡേ തല്ലുകിട്ടിയതും, ഏട്ടൻ അവളെ ഒരിക്കൽ രണ്ടു വായിനോക്കികളുടെ കയ്യിൽ നിന്ന് രക്ഷിച്ചതും എല്ലാം പറഞ്ഞു ”

“അത് പിന്നെ ഫസ്റ്റ് ഡേ അല്ലെ എന്ന് കരുതിയിട്ടാ അല്ലെങ്കിൽ ഞാൻ തിരിച്ചു തല്ലിയേനെ ”

“ഉവ്വ,….”

“ആ അതെന്തെങ്കിലും ആകട്ടെ, നിന്റ ചേച്ചീടെ ഡേറ്റ് ഓഫ് ബർത്ത് എന്നാ? ”

” പറഞ്ഞു തന്നാൽ എനിക്കെന്തു വാങ്ങിത്തരും? ”

അവൾ ബാർഗൈൻ ചെയ്യുകയാണ്, സമ്മതിക്കാതെ രക്ഷയില്ലല്ലോ

“നിനക്കെന്തു വേണം പറഞ്ഞോ, ഈ ഏട്ടൻ വാങ്ങിത്തരും ”

Leave a Reply

Your email address will not be published. Required fields are marked *