“ഞാനും അലീനയും, ”
“അപ്പൊ നീയിതു അലീനയോടു പറയുമോ ”
“പറയും, ഞാൻ എല്ലാം അവളോട് പറയും. നീ പേടിക്കണ്ട അവൾ ആരോടും പറയില്ല ”
“ok നിന്റെ ഇഷ്ടം ”
പിന്നെ അടുത്ത ഞായർ ആകാനുള്ള കാത്തിരിപ്പായിരുന്നു, ഇത്ര നീളമുള്ള ഒരാഴ്ച എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല, ചിലപ്പോ അതിങ്ങനെ ഇതിനായി മാത്രം കാത്തിരുന്നത് കൊണ്ടാവും. ഈ ഒരാഴ്ച മുഴുവൻ ഞാൻ ലക്ഷ്മിയുടെ മുന്നിൽക്കൂടെ ഇന്ദുവിനെയും നോക്കി നടക്കുകയായിരുന്നു അത് കാണുമ്പോ ആദ്യം അവൾക്കു ചിരി ആയിരുന്നു, പിന്നെ ആ ചിരിയൊക്കെ മാഞ്ഞു തുടങ്ങി
അങ്ങനെ ഞാൻ കാത്തിരുന്ന ദിവസം എത്തി, ഞങ്ങൾ കല്യാണത്തിന് പോകാൻ തയാറായി വന്നു, എല്ലാവരും ഒരേ തരം ഡ്രസ്സ് ആണ് ഇട്ടിരിക്കുന്നത് ,ആഷികിനും pv ക്കും ബൈക്ക് ഉള്ളത് കൊണ്ട് ഞങ്ങൾ എല്ലാം ബൈക്കിനാണ് പോയതു …
കല്യാണത്തിന് കോളേജിൽ നിന്നും അതികം കുട്ടികൾ ഒന്നും വന്നിട്ടില്ല.വന്നിട്ടുള്ളവരിൽ കൂടുതലും ഫസ്റ്റ് യേർസ്
ആണ്, പിന്നെ സെക്കന്റ് ഇയറിലേയും തേർഡ് ഇയറിലേയും ചില ചേച്ചിമാരും
ഞാൻ കാണാൻ ശ്രമിക്കുന്ന ആളെ മാത്രം ആ ഭാഗത്തെങ്ങും കാണാനില്ല, അവളെ തേടുന്ന സമയത്താണ് പരിചയമുള്ള ഒരു മുഖം ഞാൻ കാണുന്നത്, അരുൺചേട്ടൻ, പുള്ളീടെ ഒപ്പം പഠിക്കുന്ന ആരും വന്നിട്ടില്ല അപ്പൊ പിന്നെ പുള്ളി ഒറ്റക്കെന്തിന് വന്നു!!
ആ എന്തായാലും നമ്മൾ വന്ന കാര്യം നോക്കണമല്ലോ
ഞാൻ നോക്കുമ്പോൾ ലക്ഷ്മി ഉണ്ട് പാറ്റയോടും ആഷിക്കിനോടും ഒക്കെ സംസാരിച്ചു നിൽക്കുന്നു, ഞാൻ അവളെ കണ്ടുപിടിക്കാൻ അവന്മാരെ പറ്റിച്ചിട്ടു പോന്നതാണ് ഇപ്പൊ അവള് അവന്മാരുടെ ഒപ്പം നിൽക്കുന്നു, എന്തായാലും അങ്ങോട്ട് പോകാൻ തീരുമാനിച്ചു
“ആ നിങ്ങൾ ഇവിടെ നിക്കുവാണോ, ഞാൻ എവിടെ എല്ലാം തിരക്കി ”
ലക്ഷ്മി അവിടെ നിൽക്കുന്നത് ഞാൻ കണ്ടില്ല എന്ന ഭാവത്തിൽ അവരോടു സംസാരിച്ചു
“ഡാ നമ്മുടെ ലക്ഷിചേച്ചിയുടെ അമ്മയും അനിയത്തിയും”
അവന്മാർ എന്നെ നോക്കി പറഞ്ഞതും ഞാൻ ഒരു അത്ഭുതം അഭിനയിച്ചു
“അയ്യോ ലക്ഷ്മിയോ, ഞാൻ കണ്ടില്ല കേട്ടോ ”
അവൾ അതിനൊന്നും പറയാതെ എന്നെ തുറിച്ചൊന്നു നോക്കി
“നീ എന്നെ കണ്ടില്ല അല്ലേടാ പട്ടി ”
അതായിരിക്കും അവളുടെ മനസ്സിൽ എന്ന് തോന്നുന്നു
“ഇതാണോ അമ്മ, നമസ്കാരം അമ്മേ,”
“മോനാണോ അഖിൽ ”
അമ്മയുടെ ചോദ്യം കേട്ടതും ഞാൻ ഒന്ന് ഞെട്ടി,
“അതെ അമ്മേ ഞാനാണ് ”
“മ്മ് ലക്ഷ്മി പറഞ്ഞിട്ടുണ്ട് മോനെപ്പറ്റി ”
“ഹായ് ചേട്ടാ എന്റെ പേര് ദുർഗ, ലക്ഷ്മിയുടെ അനിയത്തിയാ ”
“പേര് ഇട്ടതു മാറിപ്പോയല്ലോ അമ്മേ, ലക്ഷ്മിയുടെ സ്വഭാവം ഉള്ളവൾക്ക് ദുർഗ എന്നും ദുർഗ്ഗയുടെ സ്വഭാവം ഉള്ളവൾക്കു ലക്ഷ്മി എന്നും പേരിട്ടിരിക്കുന്നു ”
ഞാൻ പറഞ്ഞത് കേട്ടിട്ട് അമ്മയും ദുർഗയും ഭയങ്കര ചിരിയാണ്, ഇവരുടെ ഈ ചിരി