“ഓ അങ്ങനെ വരട്ടെ അപ്പൊ അവൾ കല്യാണത്തിന് വരും, അപ്പോ നിനക്കും പോണം അതാണ് മിസ്സ് കല്യാണം വിളിക്കുമോ ഇല്ലയോ എന്ന ടെൻഷനിൽ നിന്നത് !”
ഞാൻ വെറുതെ ഒന്ന് ചിരിച്ചു കാണിച്ചു
അവന്മാർ പിന്നെയും എന്തൊക്കെയോ പറഞ്ഞു, ഞാൻ ഒന്നും കേട്ടില്ല എന്റെ മനസ്സ് മുഴുവൻ അടുത്ത സൺഡേ നടക്കാൻ പോകുന്ന കല്യാണം ആയിരുന്നു
ഇന്റെർവെല്ലിനു ഇറങ്ങിയ സമയത്തു ഇന്ദുവിനെ കാണണം എന്ന് ഉറപ്പിച്ചു, ഞങ്ങളുടെ ക്ലാസ്സിന്റെ തൊട്ടു ചേർന്ന് തന്നെയാണ് അവളുടെ ക്ലാസ്സ്. നേരെ അവളുടെ ക്ലാസ്സിലേക്ക് ചെന്നു അവളെ കൈ കാട്ടി വിളിച്ചു പുറത്തിറക്കി
” എന്താടാ ”
” എടി ഞാൻ നിന്നോട് ഒരു കാര്യം പറയാൻ വന്നതാണ് ”
” ആ നീ പറ ”
“ഈ കാര്യം എനിക്കും പിന്നെ എന്റെ ഫ്രണ്ട്‌സ് നും മാത്രേ അറിയൂ. ഇപ്പൊ നിന്നോടും പറയാൻ പോകുവാ ”
“നീ കാര്യം പറയടാ ”
” നീ ഇത് വേറെ ആരോടും പറയരുത്, എനിക്ക് നിന്റെ സഹായം ആവശ്യമാണ് അതുകൊണ്ടാണ് ഞാൻ നിന്നോടിത് പറയുന്നത് ”
“ഞാൻ ആരോടും ഒന്നും പറയില്ല, നീ കാര്യം പറയ് ”
ഞാൻ അവളോട് ഉള്ള കാര്യം മുഴുവൻ പറഞ്ഞു
“പെട്ടന്ന് അവൾ അങ്ങനെ ചോദിച്ചപ്പോൾ എന്റെ മനസ്സിൽ നീയാണ് വന്നത്, അത് മാത്രമല്ല എനിക്ക് ഇവിടെ ആകെ അറിയാവുന്ന പെൺകുട്ടി നീയാണ്, അതുകൊണ്ടാ നിന്റെ പേര് പറഞ്ഞത് ഒന്നും തോന്നല്ലേട്ടോ ”
“നിന്റെ കളിയൊക്കെ കൊള്ളാമായിരുന്നു. എന്റെ പേര് പറയുന്നത് വരെ എന്റെ പേര് പറഞ്ഞപ്പോ എല്ലാം നിന്റെ കയ്യീന്ന് പോയി ”
” അതാ എനിക്കും മനസ്സിലാവാതെ, അത്രയും നേരം വിഷമിച്ചു നിന്നവൾ പെട്ടെന്നെങ്ങനെ മാറി ”
” സിമ്പിൾ, എന്റെ കല്യാണം ഉറപ്പിച്ചതാണ് ”
അത് കേട്ടപ്പോൾ എല്ലാം മനസ്സിലായി
“അടിപൊളി അപ്പൊ അതാണ് കാര്യം, ഇനീപ്പോ എന്ത് ചെയ്യും ”
” എന്ത് ചെയ്യാൻ, നീ എന്റെ പുറകെ തന്നെയാണ് എന്ന് പറ ആദ്യമൊക്കെ അവൾക്കു കുഴപ്പം ഉണ്ടാവില്ല പിന്നെ പിന്നെ ചെറിയ ദേഷ്യം ഒക്കെ വന്നു തുടങ്ങും ”
“ok സെറ്റ് ”
“എടാ നീ അനുഷ മിസ്സിന്റെ കല്യാണത്തിന് പോണുണ്ടോ,”
“ആ പോണുണ്ട്, അവളുടെ അമ്മയും അനിയത്തിയും വരുന്നുണ്ട് എന്ന് പറഞ്ഞു അവരെ ഒന്ന് പരിചയപ്പെടണം”
“എടാ, അപ്പൊ നീ കാര്യമായിട്ടാണോ ”
“ആ പിന്നെ നീ എന്താ കരുതിയെ, ഞാൻ ഇത്രയും കാലം ഒരു പെണ്ണിന്റെയും പിന്നാലെ പോയിട്ടില്ല ഇവളാ ആദ്യത്തെ, അവസാനത്തെയും ഇവൾ തന്നെ ആകണം എന്നാണ് ആഗ്രഹം ”
“ആ അപ്പൊ all the best, ഞങ്ങൾ ഉണ്ടാവും കൂടെ ”
“ഞങ്ങളോ ആരാണീ ഞങ്ങൾ ”