“ആ ഇന്ന് പറയുമായിരിക്കും ”
“അല്ല നീ എങ്ങനെ അറിഞ്ഞു ”
“ഇത്രയും നേരം ചേച്ചി ആയിരുന്നല്ലോ വീണ്ടും നീ ആയോ”
ശേ കയ്യീന്ന് പോയി
“അത് ഞാൻ അറിഞ്ഞോണ്ട് വിളിച്ചതാ, ഇത്രേം നേരം നിന്ന് കരയുവല്ലായിരുന്നോ എന്നെ ലക്ഷ്മീന്നു വിളിക്ക് എന്നും പറഞ്ഞു ”
“ആ അതെന്തെലും ആകട്ടെ നീ വരുമോ ”
“വിളിച്ചാൽ വരും ”
“അല്ല നിനക്കെന്താ ഇതിൽ ഇത്ര ഇന്ട്രെസ്റ് ”
“ഒന്നൂല്ല മിസ്സിന്റെ വീട് എന്റെ വീടിന്റെ അടുത്താ, കല്യാണത്തിന് അമ്മയും അനിയത്തിയും ഉണ്ടാകും വന്നാൽ പരിചയപ്പെടുത്തി തരാം ”
“നിന്റെ അമ്മേനേം അനിയത്തിയേം ഞാൻ എന്തിനാ പരിചയപ്പെടുന്നത് ”
അവൾക്കു അത് കേട്ടപ്പോൾ നല്ല ദേഷ്യം വന്നു
” നീ വരുന്നുണ്ടേൽ വന്നാ മതി ”
അതും പറഞ്ഞു അവൾ ഒരു പോക്ക്, അവൾ ദേഷ്യപ്പെട്ടു പോകുന്നത് കാണാൻ നല്ല രസം
ഞാൻ ക്ലാസ്സിലേക്ക് ചെന്നതേ മിസ്സ് കല്യാണം വിളിക്കണേ എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ്, എന്തായാലും അടുത്ത പീരിയഡ് maths ആണ്, മിസ്സ് വന്നു ക്ലാസ്സ് തുടങ്ങി എന്റെ ആലോചന മുഴുവൻ മിസ്സ് കല്യാണം വിളിക്കുമോ എന്നായിരുന്നു, ക്ലാസ്സ് കഴിയുന്നത് വരെ കല്യാണം വിളിക്കാത്തപ്പോൾ ഞാൻ ഒന്ന് പേടിച്ചു
“ഇനി വിളിക്കാത്ത കല്യാണത്തിന് പോകേണ്ടി വരുമോ ”
“കല്യാണമൊ ആരുടെ ”
വീണ്ടും ആത്മഗതം ഉച്ചത്തിൽ ആയിപ്പോയതിന്റെ പ്രതിഫലനം പാറ്റയിൽ നിന്നും
“ഒന്നൂല്ലടാ ഞാൻ എന്തോ ആലോചിച്ചു പറഞ്ഞതാ ”
“ഹ്മ്മ് നിന്റെ ആലോചന കുറച്ചായി കൂടുന്നുണ്ട് ”
ഞാൻ ഒന്നും മിണ്ടാൻ പോയില്ല
“അപ്പൊ സ്റ്റുഡന്റസ് ഇന്നത്തെ ക്ലാസ്സ് കഴിഞ്ഞു, എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട്, അത് ഒരേസമയത്തു ഗുഡ്‌ന്യൂസ് ഉം ബാഡ്‌ന്യൂസും ആണ് ”
എല്ലാവരും miss എന്താ പറയുന്നത് എന്നറിയാൻ കാതോർത്തു
” the good news is i am getting married, അടുത്ത സൺഡേ എന്റെ കല്യാണമാണ്, and the bad news is കല്യാണം കഴിഞ്ഞു ഞാൻ ഇങ്ങോട്ട് വരില്ല എനിക്ക് ട്രാൻസ്ഫർ ആയി ”
എല്ലാവരും അത് കേട്ടതിന്റെ ഞെട്ടലിൽ ഇരിക്കുമ്പോൾ ഒരുത്തൻ മാത്രം എന്നേം നോക്കി ഇരിക്കുന്നു
“എന്താടാ നോക്കുന്നെ ”
“അപ്പൊ ഈ കല്യാണത്തിന്റെ കാര്യമാണ് നീ പറഞ്ഞത്, ഇനി പറ നീ എങ്ങനെ ഇത് മുന്പേ അറിഞ്ഞു ”
പാറ്റ ചോദ്യം ചോദിച്ചു കൊല്ലുകയാണ്
“അത് ലക്ഷ്മി പറഞ്ഞു, അവളുടെ വീടിന്റെ അടുത്താ മിസ്സിന്റെ വീട് ”