പ്രാണേശ്വരി 4 [പ്രൊഫസർ]

Posted by

പിന്നെ ഒന്നും മിണ്ടാതെ ഞങ്ങൾ കയറിപ്പോയി, അന്നത്തെ രാത്രിയും മദ്യപാനവും ആയി കടന്നു പോയി

പിറ്റേന്ന് കാലത്ത് കോളേജിൽ ചെല്ലുമ്പോൾ എന്നും നിക്കാറുള്ള സ്ഥലത്തു തന്നെ നില്പുണ്ട് ആള്, എന്നെ കണ്ടതും ഒന്ന് ചിരിച്ചു

“ഡാ അഖിലേ ”

” എന്താ ചേച്ചി ”

” ദൈവത്തെ ഓർത്തു ഈ ചേച്ചി വിളി ഒന്ന് നിർത്തുമോ ”

“ചേച്ചി എന്റെ സീനിയർ അല്ലെ ”

ഞാൻ മാക്സിമം വെറുപ്പിക്കുകയാണ്

“ഞാൻ സീനിയർ ആണെന്ന് ഇപ്പോഴാണോ ഓർമവന്നത് ”

” ഞാൻ ഇന്നലെ കൊറേ നേരം ആലോചിച്ചു, ചേച്ചി പറഞ്ഞതാ ശരി നമ്മൾ തമ്മിൽ ചേരില്ല ചേച്ചി എന്നെക്കാൾ മൂത്തതല്ലേ ”

ഞാൻ ഇതൊക്കെ പറയുമ്പോൾ അവളുടെ മുഖം കടന്നൽ കുത്തിയത് പോലെ ആയി

” നീ എന്നെ ചേച്ചി എന്ന് വിളിക്കണ്ട ലക്ഷ്മി എന്ന് വിളിച്ചാൽ മതി “.

“അയ്യോ അപ്പൊ നിതിൻ ചേട്ടൻ കേട്ടാലോ ”

“എടാ ഞാൻ ചുമ്മാ പറഞ്ഞതാ എനിക്കവനെ ഇഷ്ടമല്ല ”

“ഇന്നലെ അങ്ങനെ അല്ലല്ലോ പറഞ്ഞത് ”

“അത് നിന്നെ വെറുതെ പറ്റിക്കാൻ പറഞ്ഞതല്ലേ ”

” ആണോ ഞാൻ ചേച്ചി കാര്യമായി പറഞ്ഞതാണെന്ന് കരുതി വേറെ ആളെ നോക്കാൻ തുടങ്ങി ”

” അപ്പൊ നീ എന്നെക്കാൾ നല്ല കുട്ടിയെ ഇവിടെ കണ്ടില്ല എന്ന് പറഞ്ഞിട്ടോ ”

“അതിപ്പോഴും കണ്ടില്ല, നമുക്ക് വിശക്കുമ്പോൾ ചിലപ്പോൾ ബിരിയാണി കിട്ടണം എന്നാഗ്രഹിക്കും എന്ന് വച്ചു കിട്ടിയത് ചോറാണെങ്കിൽ കഴിക്കാതെ ഇരിക്കുമോ ”

നല്ല ചീഞ്ഞ ചളി ആണെങ്കിലും ഇവൾക്ക് ഇതൊക്കെ മതി

“ആരാ ആള് ”

പെട്ടന്നവൾ അങ്ങനെ ചോദിച്ചപ്പോൾ എന്റെ മനസ്സിൽ വന്നത് ഇന്ദു വാണ്

“ഇന്ദു ”

അത് കേട്ടപ്പോൾ അവളുടെ മുഖത്തെ സങ്കടം ഒക്കെ മാറി സന്തോഷം ആയി

“ആ ഇന്ദുവാണോ അവൾക്കു നീ മാച്ചാണ് ”

എനിക്കൊന്നും മനസ്സിലായില്ല ഇത്രയും നേരം സങ്കടപ്പെട്ടു ഇരുന്നവൾ ഇന്ദുവിന്റെ കാര്യം പറഞ്ഞതും ഹാപ്പി ആയി

“പിന്നെ നിന്റെ പുതിയ പ്രേമത്തിന് എന്റെ എന്തെങ്കിലും ഹെല്പ് വേണമെങ്കിൽ പറയാൻ മടിക്കേണ്ട എന്നെക്കൊണ്ട് പറ്റുന്നതാണെങ്കിൽ ഞാൻ ചെയ്യാം ”

അവളുടെ ഈ ഡയലോഗ് കൂടെ കേട്ടപ്പോൾ ഉറപ്പായി എവിടെയോ കയ്യിൽ നിന്ന് പോയി

“ആ പിന്നെ നിന്നെ ഞാൻ നോക്കി നിന്നത് വേറൊരു കാര്യം പറയാനാ ”

അവൾ തുടർന്നു

“അടുത്ത സൺ‌ഡേ നമ്മുടെ അനുഷ മിസ്സിന്റെ കല്യാണമാണ് നീ വരുമോ ”

” അനുഷ മിസ്സിന്റെയോ, എന്നിട്ട് ഒന്നും പറഞ്ഞില്ലാലോ ”

Leave a Reply

Your email address will not be published. Required fields are marked *