” അതിനെന്താ ഇതിന്റെ സന്തോഷത്തിനു നമ്മൾ അടിക്കുന്നു ”
” ആ അങ്ങനെ ആണെങ്കിൽ ok”
ഉച്ചകഴിഞ്ഞു ഫുൾ workshop practice ആയിരുന്നു അതുകൊണ്ട് അവളെ കാണാൻ പറ്റിയില്ല
ക്ലാസ്സ് കഴിഞ്ഞതും നേരെ ക്യാന്റീനിലേക്കു വിട്ടു, അവൾ അവിടേക്കു വരും എന്നെനിക്കു ഉറപ്പായിരുന്നു, പ്രതീക്ഷിച്ച പോലെ തന്നെ അവൾ വന്നു കൂടെ രണ്ടു പുതിയ ആളുകൾ കൂടെ ഉണ്ടായിരുന്നു
” ഹായ് അലീനാ ”
പാറ്റ ലക്ഷ്മിയുടെ കൂടെ വന്ന പെണ്ണിനോടാണ്
“ഹായ് വിഷ്ണു ”
പിന്നെ അവർ തമ്മിൽ പൊരിഞ്ഞ സംസാരം, ഇവൻ ഇതൊക്കെ എപ്പോ പരിചയപ്പെട്ടോ എന്തോ
അപ്പോഴാണ് ഞാൻ ലക്ഷ്മിയുടെ കൂടെ നിക്കുന്ന പെൺകുട്ടിയെ ശ്രദ്ധിക്കുന്നതു, അവളെ കണ്ടപ്പോൾ ഒരു ഐഡിയ തോന്നി
” ഹായ് ഞാൻ അഖിൽ ”
“ഇന്ദു ”
അവൾ സ്വന്തമായി പരിചയപ്പെടുത്തി
പിന്നെ ഞങ്ങൾ ഒരുപാട് നേരം സംസാരിച്ചു ലക്ഷ്മി ഇതൊക്കെ നോക്കിക്കൊണ്ടു നിൽപ്പുണ്ട് പിന്നെ അലീനയും പാറ്റയും വന്നു ഞങ്ങളോടൊപ്പം കൂടി
ലക്ഷ്മിയെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി സംസാരിച്ചതാണെങ്കിലും ആ സമയം കൊണ്ട് ഞങ്ങൾ നല്ല കൂട്ടായി, ഞങ്ങൾ സംസാരിക്കുന്നതു അവൾക്കു അത്ര സുഖിക്കുന്നില്ല
” നിങ്ങൾ വരുന്നുണ്ടോ പോകാൻ സമയമായി ”
അവൾ ആ പിള്ളേരോട് ചൂടായി
“ആ പോകാം ചേച്ചി ”
അവളുടെ ശബ്ദം ഉയർന്നപ്പോൾ ഇന്ദു പേടിച്ചു എന്ന് തോന്നുന്നു
” അപ്പൊ ശരിയടാ പാറ്റെ നാളെ കാണാം ”
പെട്ടെന്ന് തന്നെ അലീനക്കും വിഷ്ണു മാറി പാറ്റയായി
“ആ ശരിയെടി ”
ഞാൻ ലക്ഷ്മിയെ ചൂടാക്കാൻ തീരുമാനിച്ചു
“അപ്പൊ നാളെ കാണാം ലക്ഷ്മി ചേച്ചി ”
അവൾ ദേഷ്യപ്പെട്ടു ഒന്ന് തിരിഞ്ഞു നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല,
ഞങ്ങൾ തിരിച്ചു റൂമിൽ എത്തുമ്പോൾ അരുൺ ചേട്ടൻ പുറത്തു നിന്ന് ആർക്കോ ഫോൺ ചെയ്യുന്നുണ്ട്, ഞങ്ങളെ കണ്ടതും ഫോൺ കട്ടുചെയ്തു, അപ്പോഴേ എനിക്കെന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഫീൽ ചെയ്തു
“ഡാ നിങ്ങൾ ഇപ്പോളാണോ വരുന്നത്, കോളേജ് കഴിഞ്ഞിട്ട് നേരം കൊറേ ആയല്ലോ ”
” ഞങ്ങൾ ക്യാന്റീനിൽ ആയിരുന്നു ചേട്ടാ ”
“ഇത്രയും നേരമോ, എന്തായിരുന്നു പരിപാടി ”
“ഞങ്ങൾ ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ ആണ് ലക്ഷ്മി ഒക്കെ വന്നത്, പിന്നെ അവരോടു സംസാരിച്ചു സമയം പോയതറിഞ്ഞില്ല ”
” ഏതു ലക്ഷ്മി, ഇലക്ട്രോണിക്സ് ലെയോ? ”
“ആ അതെ ചേട്ടാ ”
“മ്മ് ശരി കേറിപ്പോ ”