ഒരു സ്ത്രീ ശബ്ദം കേട്ടതുകൊണ്ടാവും അവന്മാർ ഞെട്ടി തിരിഞ്ഞുനോക്കി.മാളുവിനെ കണ്ടതും അവന്മാർ ഒന്ന് ചമ്മി
“അതെ മിസ്സേ ഞങ്ങൾ ഈ ഫോട്ടോ എടുക്കുന്നത് നോക്കുവായിരുന്നു, ഞങ്ങൾക്ക് ഫോട്ടോഗ്രഫി ഭയങ്കര ഇഷ്ടമാണ് ”
“അത് മനസ്സിലായി ”
“മിസ്സെപ്പോ വന്നു”
“ഞാൻ വന്നിട്ട് വർഷം കുറച്ചായി മക്കളെ, അതുകൊണ്ടു തന്നെ നിന്റെയൊക്കെ ഫോട്ടോഗ്രഫിയോടുള്ള ഇന്ട്രെസ്റ്റും മനസ്സിലാവും ”
പിന്നെ അവർ ഒന്നും പറയാൻ നിന്നില്ല പറഞ്ഞാൽ ഇനിയും കിട്ടും എന്ന് മനസ്സിലായിക്കാണും, പിന്നെ ഫുൾ ടൈം ഒരുമിച്ചായിരുന്നു, കല്യാണവും കൂടി ഭക്ഷണവും കഴിച്ചു ഫോട്ടോയും എടുത്തിട്ടാണ് പോന്നത്, അരുൺ ചേട്ടനെയും അനുചേച്ചിയെയും പിന്നെ കണ്ടില്ല, നേരത്തെ മുങ്ങിയിട്ടുണ്ടാവും
കല്യാണം കഴിഞ്ഞു ഞങ്ങൾ നേരെ പോയത് മാളുചേച്ചിയുടെ വീട്ടിലേക്കാണ്, പിന്നെ അവിടെ നിന്ന് റൂമിലേക്ക് പോകുന്നത് രാത്രിയിലെ ഭക്ഷണവും കഴിഞ്ഞാണ് അത്രയും നേരം അവിടെ വർത്തമാനവും പറഞ്ഞു ഇരുന്നു,
വർത്തമാനം എന്ന് പറയാൻ പറ്റില്ല എന്റെ പഴയ കഥകൾ ആന്റിയിൽ നിന്നും കേൾക്കുകയായിരുന്നു, എന്നെ കളിയാക്കാൻ എന്തെങ്കിലും അതിൽ നിന്നും കിട്ടുമോ എന്ന് നോക്കുകയാണ് തെണ്ടികൾ
അങ്ങനെ ഇരുന്നു സംസാരിക്കുന്നതിന് ഇടയിലാണ് ഫോണിലേക്കു ഒരു കാൾ വരുന്നത്, പാന്റിന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു ഡിസ്‌പ്ലേയിലേക്കു നോക്കിയ ഞാൻ ഞെട്ടി…