പ്രാണേശ്വരി 4 [പ്രൊഫസർ]

Posted by

“എനിക്ക് ഇപ്പൊ ഒന്നും വേണ്ട, ഞാൻ പറയുമ്പോൾ വാങ്ങി തന്നാൽ മതി ”

“ok എന്നാൽ പറ ”

“6-7-1995അതാണ്‌ അവളുടെ ഡേറ്റ് ഓഫ് ബർത്ത്, ഇനി രണ്ടു ദിവസം കൂടിയേ ഉള്ളു”

അത് കേട്ടപ്പോൾ എനിക്ക് വളരെ സന്തോഷമായി, എന്തെങ്കിലും നല്ല ഗിഫ്റ്റ് കൊടുത്തു അവളെ ഇമ്പ്രെസ്സ് ചെയ്യണം

“ok ചക്കരെ താങ്ക്സ് ”

“താങ്ക്സ് ഒക്കെ മടക്കി പോക്കറ്റിൽ വച്ചോ, സ്നേഹം മാത്രം മതി ”

അവളുടെ ഈ വർത്തമാനം കാണുമ്പോൾ പാറ്റയുടെ…. അല്ല എന്റെ അനിയത്തി വിദ്യയെ ഓര്മവരുന്നു, അവളെ കിട്ടിയതിൽ പിന്നെ ഒരു അനിയത്തി ഇല്ലാത്തതിന് ഞാൻ വിഷമിച്ചിട്ടില്ല, അതൊക്കെ ആലോചിച്ചപ്പോൾ ചുണ്ടിൽ അറിയാതെ ഒരു ചിരി വന്നു

“എന്താ ഏട്ടാ ചിരിക്കൂന്നേ ”

“ഒന്നൂല്ലടാ, എനിക്ക് നിന്നെപ്പോലെ വേറൊരു അനിയത്തി കൂടെ ഉണ്ട് അതിനെപ്പറ്റി ആലോചിച്ചതാ ”

“എന്നിട്ട് ഏട്ടന് ഒരു ചേച്ചി മാത്രേ ഉള്ളു എന്നാണല്ലോ ലച്ചു പറഞ്ഞത് ”

അവളെ വീട്ടിലും ലച്ചു എന്നാണ് വിളിക്കുന്നത്‌ എന്നത് എനിക്കൊരു പുതിയ അറിവായിരുന്നു, അല്ലെങ്കിലും അങ്ങനെ ആണല്ലോ ലക്ഷ്മി ലച്ചുവാകും, അർച്ചന അച്ചുവാകും, കൃഷ്ണ കിച്ചുവാകും എന്തൊരു ക്‌ളീഷേ ആണല്ലേ

“എന്താ ഏട്ടാ കുറച്ചായല്ലോ ആലോചിക്കുന്നു ”

ദുർഗ്ഗയുടെ ഒച്ച കേട്ടപ്പോളാണ് ഞാൻ ചിന്തയിൽ നിന്നും പുറത്തു വരുന്നത്

“ഒന്നൂല്ലടാ, നീ വിദ്യയെ കുറിച്ചല്ലേ ചോദിച്ചത്, അവൾ എന്റെ അനിയത്തിയാണ് എന്നുവച്ചാൽ എന്റെ ചങ്കിന്റെ അനിയത്തി ”

“ഓ, അപ്പൊ ഞാനും ഒരു അനിയത്തിയായല്ലേ ”

“പിന്നെ, നീ എന്റെ അനിയത്തി അല്ലെ ”

ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ലക്ഷ്മിയും അമ്മയും തിരിച്ചുവന്നു

“മോനെ എന്നാ ഞങ്ങൾ അങ്ങോട്ട്‌ പൊയ്ക്കോട്ടേ, വേറൊരു കല്യാണം കൂടെ ഉണ്ട് അവിടെയും ഒന്ന് മുഖം കാണിക്കണം ”

“ശരിയമ്മേ അങ്ങനെ ആകട്ടെ, പിന്നെ കാണാം ”

“അപ്പൊ ശരിയേട്ടാ, പിന്നെ ഞാൻ പറഞ്ഞ കാര്യം മറക്കണ്ട ”

ദുർഗ അവളുടെ ഗിഫ്റ്റിന്റെ കാര്യം ഓർമിപ്പിക്കുകയാണ്

“ഇല്ലടാ മറക്കൂല്ല”

“എന്താ രണ്ടുപേരും കൂടെ ഒരു സീക്രെട് ”

ഞങ്ങൾ സംസാരിക്കുന്നതു കേട്ടിട്ട് അമ്മ ചോദിച്ചു

“ഒന്നൂല്ല, അമ്മ വാ നമുക്ക് പോകാം”

ദുർഗ വേറൊന്നും പറയാൻ സമ്മതിക്കാതെ അമ്മയെയും കൂട്ടി നടന്നു

“ലക്ഷ്മീ ”

“എന്താടാ ”

ആളു നല്ല കലിപ്പിലാണ്

Leave a Reply

Your email address will not be published. Required fields are marked *