പ്രാണേശ്വരി 4
Praneswari Part 4 | Author : Professor | Previous Part
ഈ ഭാഗം കുറച്ചു വൈകി എന്നറിയാം അതിനു എല്ല്ലാവരോടും ക്ഷമ ചോദിക്കുന്നു, അനിയത്തിപ്രാവ് വരാൻ വൈകിയതിനാലാണ് അങ്ങനെ സംഭവിച്ചത് ,ഇനി ഇങ്ങനെ വൈകിക്കാതെ തന്നെ അടുത്ത ഭാഗം തരാൻ ശ്രമിക്കാം..
നിങ്ങൾ നൽകിയ പിന്തുണയ്ക്ക് എങ്ങനെ നന്ദി പറഞ്ഞാലും മതിയാകില്ല, ഇതുവരെ നൽകിയ പിന്തുണ തുടർന്നും പ്രതീക്ഷിക്കുന്നു
സ്നേഹത്തോടെ പ്രൊഫസർ ബ്രോ♥️
**********.***********
“നിന്നോട് ഞാൻ എപ്പോഴെങ്കിലും ഇഷ്ടം ആണെന്ന് പറഞ്ഞോ ”
ഞാൻ ഒന്നും മിണ്ടിയില്ല
“ഡാ അഖിലേ നിന്നോട് സംസാരിക്കാൻ നല്ല രസമാണ് അതുകൊണ്ടാണ് നിന്നോട് ഞാൻ എപ്പോളും സംസാരിക്കുന്നതു, അല്ലാതെ നിന്നോട് ഇഷ്ടമുണ്ടായിട്ടല്ല”
ആ വാക്കുകൾ എന്റെ നെഞ്ചിലാണ് തറച്ചു കയറിയത്, ഞാൻ പിന്നെ ഒന്നും മിണ്ടാതെ തിരിച്ചു നടന്നു
ഞാൻ തിരിച്ചു ക്ലാസ്സിൽ കേറി, എന്റെ മുഖം കണ്ടു എന്തോ പ്രശ്നം ഉണ്ടെന്നു മനസ്സിലായിട്ടാവണം അവന്മാർ കാര്യം ചോദിച്ചു
” എന്ത് പറ്റി മുത്തേ, പോയപോലെ അല്ലല്ലോ വരവ് ”
മാളുച്ചേച്ചീടെ വീട്ടിൽ പോയേപ്പിന്നെ ഇവർ എന്നെ മുത്തെന്നെ വിളിക്കു .
” എന്ത് പറ്റാനാടാ എല്ലാ പ്രതീക്ഷയും പോയി, അവൾക്കു ആ നിതിനെ ഇഷ്ടമാണെന്ന് ”
” ഏതു നിതിൻ നിന്നെ തല്ലിയവനോ ”
ഒരു സ്വാന്തനം പ്രതീക്ഷിച്ചു നിന്നെ എന്നെ അവർ വരവേറ്റത് ഒരു കൂട്ട ചിരിയോടെയായിരുന്നു.
“ആ ആപ്പോ ഇന്ന് വെള്ളം അടിക്കാൻ ഒരു കാരണമായി ”
” പോ മൈ#*#&&# മനുഷ്യൻ ഇവിടെ പ്രാന്തെടുത്തു നിക്കുമ്പോഴാ അവന്റെ ഒക്കെ വെള്ളമടി ”
” ആ പ്രാന്ത് മാറാൻ ഉള്ള ഏറ്റവും നല്ല മരുന്നാണ് ഇത് ”
” ആ എന്ത് പണ്ടാരമെങ്കിലും ആകട്ടെ, കുടി എങ്കിൽ കുടി ”
അടുത്ത രണ്ടു പീരിയഡ് മാളു ചേച്ചി ആയിരുന്നു ക്ലാസ്സ് എടുക്കാൻ വന്നത്, വീട്ടിൽ ചെല്ലുമ്പോളോ പുറത്തു വച്ചോ ആള് നല്ല കമ്പനി ആണ്, പക്ഷെ കോളേജിൽ വന്നാൽ ആലുവ മണപ്പുറത്തു കണ്ട പരിചയം കാണിക്കില്ല, ഇവൾ എന്റെ ചേച്ചിയാണെന്നു ഇവന്മാർക്കും ലക്ഷ്മിക്കും മാത്രമേ അറിയൂ
ഞാൻ ക്ലാസ്സിൽ ശ്രദ്ധിക്കാതെ ഇരുന്നത് കൊണ്ടാകും,
” അഖിൽ… എന്റെ ക്ലാസ്സിൽ ഇരിക്കുകയാണെങ്കിൽ ക്ലാസ്സിൽ ശ്രദ്ധിക്കണം. താല്പര്യം ഇല്ലെങ്കിൽ ഇറങ്ങിപ്പോകാം ”
ഒന്നാമത് എനിക്ക് വട്ടായി ഇരിക്കുകയായിരുന്നു, അതിന്റെ ഇടക്കാണ് ഇത്, അപ്പോഴത്തെ ദേഷ്യത്തിന് ഞാൻ ഒന്നും മിണ്ടാതെ ക്ലാസ്സിൽ നിന്നും ഇറങ്ങിപ്പോയി
നേരെ ക്യാന്റീനിലേക്കു പോകാം എന്ന് കരുതി ഇറങ്ങിയതാണ് അപ്പോളാണ് ലക്ഷ്മിയും നിതിനും കൂടെ സ്റ്റെപ്പിൽ നിന്ന് സംസാരിക്കുന്നതു കണ്ടത്, ആദ്യം കരുതി എന്തിനാ വെറുതെ അതിൽ ഇടപെടുന്നതു എന്ന്, പിന്നെ നോക്കിയപ്പോൾ ലക്ഷ്മി നല്ല ദേഷ്യത്തിലാണ്. എന്തായാലും അവർ സംസാരിക്കുന്നത് കേൾക്കാൻ തീരുമാനിച്ചു,
ആദ്യം കെട്ടത് ലക്ഷ്മിയുടെ ഒച്ചയാണ്