“ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് എന്നോട് ഈ കാര്യങ്ങൽ ഒന്നും പറയരുതെന്ന്. എനിക്ക് കല്യാണവും വേണ്ട ഒരു തേങ്ങയും വേണ്ട. എനിക്ക് കുറച്ച് സമാധാനം മാത്രം മതി. ഈ ആഗ്രഹത്തിലാണ് അവളിവിടെ വരുന്നതെങ്കിൽ അവളെ ഞാൻ ഇവിടന്ന് അടിച്ചിറക്കും.”
ആമിന ഒന്നും മിണ്ടാതെ തരിച്ചു നിന്നു.
അതും പറഞ്ഞ് അവൻ പുറത്തിറങ്ങുമ്പോൾ ഒരു ചത്ത ശവത്തിനെ പോലെ നിറഞ്ഞ കണ്ണുകളുമായി നിക്കുന്ന ഫസ്‌നയെ ആണ് കണ്ടത്. അവൻ ഒന്നും മിണ്ടാതെ അവിടന്ന് ഉള്ളിൽ തന്നെ കേറി തന്റെ മുറിലേയ്ക്ക് കയറി കതക് കുറ്റി ഇട്ടു. താൻ നേരെത്തെ നോക്കിയ ബുക്കെടുത്ത് ആ കണ്ണുകളെ നോക്കി. പിന്നെ അവൻ പോലും അറിയാതെ അവന്റെ കണ്ണുകൾ നിറഞ്ഞു. അവൻ ഏതോ മയക്കത്തിൽ വീഴ്ന്ന് പോയി.
???????????????????
വീട്ടിൽ എത്തിയതും ലയ നേരെ തന്റെ റൂമിലേക്ക് പോയി കതകടച്ചു. ലയ തന്റെ പേഴ്സണൽ ഡയറിയുടെ താളുകളെ വളരെ വേഗത്തിൽ മറിച്ചു. പെട്ടന്ന് ഒരു ചിത്രത്തിന് മുന്നിൽ അവൾ നിർത്തി. അവളുടെ കണ്ണുകളിൽ ഒരു തിളക്കം ഉണ്ടായി. അവൾടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. അതെ.. താൻ ഇന്ന് മുഴുവൻ ആരാധിച്ച അതേ കണ്ണുകൾ. അവളപ്പോൾ തന്നെ ആ ഡയറിയെ തന്റെ നെഞ്ചോട് ചേർത്ത് തന്റെ ബെഡിലേക്ക് മറിഞ്ഞു.
????????????????????
ബോധം തെളിഞ്ഞപ്പോൾ അജുവിന് ചുറ്റും മരുന്നുകളുടെ ഗന്ധം തളം കെട്ടി നിൽക്കുന്ന പോലെ തോന്നി. അവൻ അവന്റെ കണ്ണുകൾ ആഞ്ഞ് തുറക്കാൻ ശ്രമിച്ചു. പക്ഷേ തലയുടെ ഒരു പെരുപ്പം അവനെ അതിൽ നിന്നും പിന്തിരിപ്പിച്ചു. അവൻ ആ കടമ്പ കടന്ന് അവൻറെ കണ്ണുകളെ തുറന്നു. അതേ താൻ ഒരു ആശുപത്രിയിൽ തന്നെയെന്ന് അവന് മനസ്സിലായി. തനിക്ക് എന്താണ് സംഭവിച്ചതെന്ന് അവന് ഒരു പിടിയുമില്ല. അവൻ തനിക്ക് ചുറ്റും നോക്കി. തന്റെ വാപ്പയും ഉമ്മയും കൂട്ടുകാരും എല്ലാം തന്നെ നോക്കി നിൽക്കുന്നു. അവന്റെ കയ്യിൽ പെട്ടന്ന് ഒരു സ്പർശനം അവന് അനുഭവപ്പെട്ടു. അവൻ നോക്കുമ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി തന്നെ നോക്കി ഇരിക്കുന്ന ഫസ്നയെ ആണ് കണ്ടത്. അവൻ പെട്ടന്ന് അവന്റെ മുഖം തന്റെ വാപ്പച്ചിയിലേക്ക് തിരിച്ചു. അഹമദ് തന്റെ കണ്ണുകൾ അടച്ചു ഒന്നുമില്ല എന്ന സന്ദേശം കൊടുത്തു.
“ഞാൻ കാരണം ഇക്ക ഇങ്ങനെ ഒന്നും ചെയ്യണ്ട. ഞാൻ ഇനി ഒരു ശല്ല്യം ആയി വരില്ല. ഇവരൊക്കെ പറഞ്ഞപ്പോൾ അറിയാതെ എന്റെ മനസ്സിൽ കുറച്ച് ആഗ്രഹങ്ങൾ വന്ന് പോയി. നിങ്ങൾക്ക് എന്നോട് ഇത്രക്ക് വെറുപ്പാണെന്ന് എനിക്ക് അറിയില്ലായിരുന്നു. സോറി…”
ശബ്ദം ഇടറിയാണ് ഫസ്‌ന ഇത് പറഞ്ഞത്. ഉടൻ തന്നെ അവിടെ നിന്നും എഴുന്നേറ്റ് അവൾ പുറത്തേക്ക് പോയി.
അജു അറിയാതെ അവന്റെ കണ്ണുകൾ നിറഞ്ഞു. പക്ഷേ അത് ആരും കാണാതിരിക്കാൻ അവൻ തന്റെ മുഖം തിരിച്ചു. അത് ശ്രദ്ധിച്ച അഹമദ് പെട്ടന്ന് തന്നെ പുറത്തേക്കിറങ്ങി കൂടെ ആമിനയും. അജു തന്റെ കണ്ണുകൾ അടച്ചു. തന്റെ കൂട്ടുകാർ അപ്പോഴും അവിടെ നിൽപ്പുണ്ട്.
“ ബ്ലഡ് ഒരുപാട് പോയത് കൊണ്ടാ ഇവിടെ കിടത്തിയത്. നീ ഓക്കെ ആയാൽ വിടും.”