പ്രണയമന്താരം 8 [പ്രണയത്തിന്റെ രാജകുമാരൻ]

Posted by

 

ആ റൂമിൽ ഉണ്ട്… ഞാനും ശ്രെദ്ധിച്ചു അവന്റ മുഖം അത്ര തെളിച്ചം ഇല്ല…

 

 

ഞാൻ ഒന്ന് കണ്ടോട്ടെ കൃഷ്ണയെ..

 

അതിനു എന്താ മോളെ… അനുവാദം ഒക്കെ ചോദിക്കണേ… പോയി കാണു അവൻ മുകളിൽ ഉണ്ട്….

 

കല്യാണി ടീച്ചറെ കണ്ടു തുളസി, കൃഷ്ണയുടെ റൂമിലേക്ക് പോയി.. വാതിൽ ചാരി ഇട്ടേക്കുക ആണ്. അതു തുറന്നപ്പോൾ ആള് ബെഡിൽ കിടക്കുക ആണ്……..

 

ടാ… കൃഷ്ണ…..

 

ആ വിളി കേട്ടു ആണ് കൃഷ്ണ തിരിഞ്ഞു നോക്കി… തുളസിയെ കണ്ടു അവന്റെ കണ്ണ് നിറഞ്ഞു….

 

സോറി ടീച്ചറെ അറിഞ്ഞോണ്ട് അല്ലാട്ടോ… എന്നോട് പിണങ്ങല്ലേ…

 

 

അത് കേട്ടു തുളസിയും വല്ലാതെ ആയി….  ഇത്ര പാവം ആണോ കൃഷ്ണ എന്ന് അവൾ ആലോചിച്ചു…

 

അയ്യേ ഇതു എന്താ കണ്ണൊക്കെ നിറച്ചു… മോശം മോശം…. വല്ല്യ ചെക്കൻ ആയി എന്നിട്ട് കരയുക ആണോ.. ഞാൻ വന്ന ദിർതിയിൽ കതകു അടക്കാൻ മറന്നു പോട്ടെ സാരം ഇല്ലടാ…..

 

എന്നോട് ദേഷ്യം ഒന്നും ഇല്ലല്ലോ… ഞാൻ ഒരു മോശം ആൾ ആണ് എന്ന് ടീച്ചർ വിചാരിച്ചാലോ, എനിക്ക്‌ ആകെ ഉള്ള കുട്ടു ടീച്ചർ ആണ് അതും കൂടെ പോയാൽ ശെരിക്കും എനിക്ക്‌ വട്ട് പിടിക്കും..

 

അതു കേട്ടു തുളസി ഒന്ന് ചിരിച്ചു, ഹേയ്…. ഒന്ന് ചിരിച്ചേ നീ എങ്ങനെ ഇരുന്നിട്ട് എന്തോ പോലെ

 

ഹും… അതൊക്ക പോട്ടെ ഫസ്റ്റ് ഡേയ്‌ ഇങ്ങനെ ഉണ്ടായിരുന്നു.. സ്കൂളിൽ…

 

ആ കുഴപ്പം… ഇല്ലായിരുന്നു.. ഫസ്റ്റ് ദിവസം അല്ലെ ഇനി ഏല്ലാം ഓക്കേ ആയി വരണം….

 

ഹം..

 

 

പിന്നെ നീ വന്നെ എക്സാം ആകാറായി.. ഞാൻ ബുക്സ് ഒക്കെ മേടിച്ചു… ബാ എല്ലാം ഒന്ന് നോക്കാം… ബാ ബാ കണ്ണാ…

 

ഹാ.. വരുവാ എന്റെ ടീച്ചറു പെണ്ണെ….

 

ആ വിളി കേട്ടു തുളസി ഒന്ന് ചിരിച്ചു… കവിൾ ഒക്കെ ചുവന്നു…

Leave a Reply

Your email address will not be published. Required fields are marked *