അത്ര ഭയാനകം ആയിരുന്നു കല്യാണി അമ്മയുടെ അവസ്ഥ….ആ മാതൃശക്തിക്കു മുൻപിൽ എല്ലാരുടെയും തലതാഴ്ന്നു.
കല്യാണി തുളസിയുടെ മുന്നിൽ ചെന്ന് നിന്നു അവളെ തോളിൽ പൊക്കി എഴുന്നേൽപ്പിച്ചു.
അമ്മേ എന്ന് പറഞ്ഞു ആ നെഞ്ചിൽ അള്ളി പിടിച്ചു കരഞ്ഞു അവൾ…
കുറച്ചു നേരം അവളുടെ മുടിയിൽ തഴുകി അവൾ ഒന്ന് നോർമൽ ആയപ്പോൾ, അവളെ അടർത്തി മാറ്റി ആ കൈയിൽ പിടിച്ചു ഉഷയുടെ മുൻപിൽ നിർത്തി..
നിങ്ങൾ പറഞ്ഞില്ലേ രണ്ടാം കെട്ടുകാരിഎന്ന്… നിങ്ങൾ പറഞ്ഞില്ലേ അനാഥയെന്ന്.. നിങ്ങൾ ചോദിച്ചു ഇല്ലേ ഇവൾക്ക് എന്താ പ്രേത്യേകതയെന്ന്…..
അതിനു ഒരു ഉത്തരമേ ഉള്ളു… പ്രാന്തൻ എന്ന് മുദ്ര കുത്തിയ എന്റെ മകനും നിങ്ങൾ ഇന്ന് കല്യാണ ആലോചനയുമായി വന്നില്ലേ അതിനു അവനെ പ്രാപ്തതൻ ആക്കിയതു എന്റെ മോളാ… എന്റെ ഈ പൊന്നുമോൾ…….
ആ അവൾക്കു അല്ലാതെ ആർക്കാ ഞാൻ എന്റെ കുട്ടിയെ കൊടുക്കുക.. തുളസിയെ ചേർത്ത് നിർത്തി കല്യാണി പറഞ്ഞു….
പിന്നെ അവൾ അനാഥയല്ല മാധവന്റെയും, കല്യാണിയുടെയും മകൾ ആണ് ഞങ്ങളെ അങ്ങികരിക്കുന്നവർ ഞങ്ങളുടെ മകളെയും അങ്ങികരിക്കണം.
ആകെ മനസ് തകർന്ന തുളസി കല്യാണിയെ ഒന്ന് നോക്കി…… അവൾ തിരിഞ്ഞു ഓടി…………..
തുളസി…. മോളെ…. തുളസി നിക്ക് മോളെ…
ആ വിളികളെ ഒന്നും അവളെ പിടിച്ചു നിർത്താനായില്ല.. മനസ് തകർന്നു നിന്ന അവൾ തന്റെ ചുറ്റും നടക്കുന്നത് ഒന്നും അറിയാതെ ഓടി…
ഓടി ചെന്ന് എങ്ങോ ഇടിച്ചു… ഒരു വേള മുഖമുയർത്തി നോക്കി അവൾ..
ആരുടെ സാമിഭ്യമം ആണോ താൻ ആഗ്രഹിച്ചതു, ആരുടെ താങ്ങു ആണോ താൻ കൊതിച്ചതു ആ നെഞ്ചു പറ്റിയാണ് താൻ ഇപ്പോൾ നിക്കുന്നത് എന്നത് അവൾക്കു ഒരു ആശ്വാസമായി….
കൃഷ്ണയെ ഒന്ന് നോക്കി അവൾ അവനെ ചുറ്റി പിടിച്ചു ആർത്തു കരഞ്ഞു….
ഈ ബഹളം എല്ലാം കേട്ട് വന്നതായിരുന്നു അവൻ. തന്റെ പ്രാണൻ അനുഭവിച്ച വിഷമം കണ്ടു വന്റെ കണ്ണും നിറഞ്ഞു.