എന്താ ഉഷേച്ചി… അവരുടെ വിളിയിലെ കടുപ്പവും… ആ നോട്ടവും അത്ര പന്തിയല്ല എന്ന് തോന്നി…
കല്യാണി എന്നാ വിളി അവിടെ ഉള്ള എല്ലാരുടെ നോട്ടവും ഉഷയിലെക്കു നോക്കത്തക്ക വിധത്തിൽ ആയിരുന്നു…
എന്താ എന്താ പ്രശ്നം ചേച്ചി…
നീ ഒരു രണ്ടാം കെട്ടു കാരിയെ ആണോ നമ്മുടെ കണ്ണന്റെ തലയിൽ വെച്ചുകെട്ടാൻ നോക്കുന്നേ….
ആ ചോദ്യം തുളസിയെയും അവളെ സ്നേഹിക്കുന്നവുരുടേയും ഹൃദയത്തിൽ ആണ് മുറിവേപ്പിച്ചതു..
കല്യാണിയമ്മ തുളസിയെ നോക്കി…
അവളുടെ കണ്ണുകൾ നിറഞ്ഞോഴുകി…..തല താഴ്ത്തി നിക്കുന്നു. ഒരു ആശ്രയത്തിനു എന്ന പോലെ അച്ചുനെ മുറുകെ പിടിച്ചു നിക്കുകയാണ് അവൾ….
ചേച്ചി നമുക്കു പിന്നെ സംസാരിക്കാം…. അതിനു പറ്റിയ സാഹചര്യം അല്ല ഇവിടെ..
ഒന്നും ഇല്ല എല്ലാരും അറിയട്ടെ…. രണ്ടാം കെട്ടുകാരി.. അതും പ്രായത്തിനു മൂത്തതു… ചോദിക്കാനും പറയാനും ആരുമില്ല…. എന്തു കണ്ടിട്ടാ കല്യാണി ഇവളെ നമ്മുട കണ്ണന് ആലോചിച്ചതു…
ഇതു കെട്ടു തുളസി താഴേക്കു ഇരുന്നു പൊട്ടി കരഞ്ഞു….
മാധവന്റെ ചേട്ടൻ ആപ്പോൾ ഇടക്ക് കേറി…
ഉഷേ നിർത്തു എന്താ ഈ പറയണേ എന്നു വിചാരം ഉണ്ടോ… എവിടെ നിന്നാ ഈ പറയണേ എന്ന് അറിയുമോ.. പൂജ തുടങ്ങാറായി ഈ ഒരു സംസാരം വേണ്ട….
ചേട്ടൻ ഒന്ന് മിണ്ടാത് ഇരുന്നേ….. എന്റെ മോളെക്കാൾ എന്തു മഹിമയാണ് ഈ ആരും ഇല്ലാത്ത രണ്ടാം കെട്ടുകാരിക്കു ഉള്ളത് എന്ന് എനിക്ക് അറിയണം..
ചേച്ചി ഇനി ഒരു അക്ഷരം എന്റെ മോളെ കുറിച്ച് പറയല്ല്……. ആ ശബ്ദം അത്ര കഠിനമായിരുന്നു…
എന്റെ മോനു കുറച്ചു നാൾ മുമ്പ് നിങ്ങൾ ഒക്കെ ഒരു പട്ടം ചാർത്തികൊടുത്തിരുന്നു…. ഓർമ്മയുണ്ടോ…..
“പ്രാന്തൻ കണ്ണൻ ”
സ്വന്തം കുടപ്പിറപ്പു കണ്മുന്നിൽ ഇല്ലാതായപ്പോൾ എന്റെ കുഞ്ഞിന്റെ മനസ് ഒന്ന് ഇടാറി………
തിരിഞ്ഞു നോക്കിട്ടുണ്ടോ നിങ്ങൾ…. അവൻ ഈ വീട്ടിൽ നാലു ചുമരിനുള്ളിൽ ഒതുങ്ങിയപ്പോൾ അന്വേഷിച്ചിട്ടുണ്ടോ നിങ്ങൾ എന്റെ കുട്ടിയെ….