അറിയാം… രണ്ടാം കെട്ടു കാരി എന്നുള്ള ഒരു പേര്. അല്ലെ..
ഹും….. എല്ലാം പ്രശ്നം.. ഞാൻ ഇത്ര പറഞ്ഞിട്ടും അവനു ഒരു മാറ്റവും ഇല്ല.. അവസാനം ദേഷ്യപെട്ടു എന്നിട്ടും ഒരു രെക്ഷയും ഇല്ല. ഉള്ളിൽ അവനോടു ഉള്ള സ്നേഹം കടിച്ചു പിടിച്ചു ആ പാവത്തിനെ ഞാൻ ആവോയിഡ് ചെയ്തു. ഒത്തിരി വിഷമമായികാണും
എന്നിട്ട്…
എന്നിട്ട് നിനക്ക് എല്ലാം അറിയാല്ലോ അവൻ പറഞ്ഞു കാണുമല്ലോ…
അതൊക്കെ ഓക്കേ.. അതു പോലെയല്ലല്ലോ ചേച്ചിടെ വായിന്നു കേക്കുമ്പോലൾ. അവൾ ഒന്ന് ചിരിച്ചു.
ഹും….. പിന്നെ ഇത്ര വേണ്ട എന്ന് വിചാരിച്ചാലും, നമ്മൾ ഇത്രയൊക്കെ ഒളിപ്പിച്ചാലും നമ്മളെ പറ്റിച്ചു കൊണ്ടു ആ സ്നേഹം പുറത്ത് വരും. അവൻ എന്നേ ഇങ്ങനെ പ്രാന്തമായി സ്നേഹിക്കുമ്പോൾ ഇങ്ങനെ അതു കണ്ടില്ലന്ന് നടിക്കും….. പിന്നെ എല്ലാം കയ്യിന്നു പോയി അത്രയുള്ളൂ…..
അമ്പടി ചേച്ചി കള്ളി….
അന്ന് രണ്ടാം ദിവസം പൂജകൾ ഒക്കെ ഭംഗിയായി നടന്നു. തുളസിയുടെ കൂടെ വാല് പോലെ ലെച്ചു നടന്നു. ഒരു ചേച്ചിയുടെ സ്നേഹം ആവോളം ആസ്വദിച്ചുകൊണ്ടു. നാളെ മൂന്നാം ദിവസമാണ് രണ്ടു കുടുംബത്തിലെയും ഒട്ടുമിക്ക ബന്ധുക്കളും വരും.
ഇന്ന് വിശേഷാൽ പൂജകളും, കാവിൽ പൂജയും ഒക്കെ ഉണ്ട്…
അമ്പലമുറ്റത്ത് കുടുംബ അംഗങ്ങൾ ഒക്കെ ഉണ്ട് എല്ലാരും സന്തോഷത്തിൽ ആണ്. എല്ലാരും ഒന്നിക്കുന്ന ദിവസം. രാവിലെ പൂജകൾ ഒക്കെ ഒതുങ്ങി സ്ത്രീകൾ ഒക്കെ ഒത്തുകുടി നിന്നപ്പോൾ കൃഷ്ണയുടെ കാര്യം സംസാര വിഷയമായി. വേറൊന്നുമല്ല അവന്റെ കല്യാണക്കാര്യം. തുളസിയും, അച്ചുവും ഉണ്ട് ആ കുട്ടത്തിൽ.
ചേച്ചി അവൻ ഇപ്പോൾ ഫൈനൽ ഇയർ ആയില്ലേ ഇനി എന്താ പ്ലാൻ..
അവൻ പഠിക്കുക അല്ലെ അതു അവന്റെ ഇഷ്ടത്തിനു വിടാൻ ആണ് മാധവേട്ടൻ പറഞ്ഞെ.
അതു അല്ല അവന്റെ കല്യാണക്കാര്യം……
ഏതായാലും എന്റെ കുട്ടീടെ ഇഷ്ടമേനടക്കു.. അതു പറഞ്ഞു കല്യാണി അടുത്ത് ഇരുന്ന തുളസിയുടെ കയ്യിൽ മുറുകെ പിടിച്ചു.
അവൾക്കും അതു ഒരു ആശ്വാസമായി. കാരണം എല്ലാരുടെയും മുൻപിൽ ഒരു അപരിചിതയെ പോലെ, ഒരു ഒറ്റപ്പെടൽ..