എഴുനേറ്റ് പോയി ഇരുന്നു അവൾ ഉണ്ടാക്കിയ ചോറും കറിയും കഴിച്ചു.. അവിടെ രണ്ട് അടുക്കള ഉണ്ട് ഒന്ന് ഇച്ചിരി താഴെ ആയിട്ടാണ്…. ഞാൻ നോക്കിയപ്പോ അവിടെ ഒരു ടേബിളിൽ ഇരുന്ന് കഴിക്കുന്നുണ്ടായിരുന്നു.ഞാൻ കൈകഴുകി വീണ്ടും റൂമിലേക്കു പോയി. ഞാൻ അവിടെ ഇരുന്നപ്പോൾ എല്ലാം ഇടവിട്ട്.. ഇടവിട്ട്… തള്ളയും…
ആ കിളവനും അവളെ മാറി മാറി വിളിച്ചു ഓരോ ജോലി പറഞ്ഞുകൊടുന്നുണ്ടായിരുന്നു….. അങ്ങനെ ഒരാഴ്ച കഴിഞ്ഞു പ്രത്യേകിച്ച് ഒന്നും തന്നെ നടന്നില്ല എന്നെ കാണുമ്പോ അവൾ ചിരിക്കും ഞാനും… ഒരു ദിവസം പത്രം എടുക്കാൻ ഗേറ്റ് ന്റെ അവിടെ ഞാൻ ചെന്നപ്പോ അഫിയ മുറ്റം അടിക്കുവാരുന്നു….
എന്നെ കണ്ടപ്പോ ഓടിച്ചെന്നു പത്രം എടുത്ത് എന്നിട്ട് എന്റെ കയ്യിൽ തന്നു…..ഞാൻ ചോദിച്ചു “അഫിയാടെ വീട്ടിൽ ആരൊക്കെ ഉണ്ട്”..അഫിയ പറഞ്ഞു “മമ്മി പാപാ…പിണ്ണേ ബയ്യ ഉണ്ട്…”
ഞാൻ:എങ്ങനെയാ മലയാളം പഠിച്ചേ…”
അഫിയ:മമ്മി മലയാളി ആണ്…..ജനിച്ചപ്പോ ഇവിടെ ആയിരുന്നു പിണ്ണേ അങ്ങോട്ട് പോയി….”
“രാഹിൽ ച്ചേട്ടൻ ചായ കുടിച്ചോ…..”
ഞാൻ ചിരിച്ചോണ്ട് പറഞ്ഞു….രഹിൽ അല്ല രാഹുൽ ….
അവളും ചിരിച്ചു ഹാ സോറി….രാഹുൽ
അവൾ എനിക്ക് ചായ ഇട്ടു തന്നു…..അപ്പോളേക്കും തള്ള വന്നു കുറെ സാധങ്ങൾ വേണം എന്ന് പറഞ്ഞു കുറച്ചു കാശ് തന്നു…. ഞാൻ അത് വാങ്ങി കൊടുത്തിട്ട് വീട്ടിലേക്ക് പോയി….അങ്ങനെ വീണ്ടും രണ്ട് ആഴ്ച കഴിഞ്ഞു ഞാനും അഫിയയും കട്ട കമ്പനി ആയി ഞാൻ കുറെ മലയാളം വാക്കുകൾ അവളെ പഠിപ്പിച്ചു….
പക്ഷെ തള്ള എന്തെകിലും ഒന്ന് കിട്ടിയാൽ കുറ്റം പറയാൻ നോക്കി ഇരിക്കുന്നത്കൊണ്ട് അവർ ഉള്ളപ്പോ ഞങ്ങൾ അധികം മിണ്ടിയില്ല…ഇപ്പൊ സാധനം വാങ്ങാൻ പോവുമ്പോ അവളും എന്റെ കൂടെ വരും…..ഞാൻ രാത്രി കഴിച്ചു കഴിഞ്ഞ് പാത്രം അവൾക് കൊടുക്കാതെ ഞാൻ തന്നെ കഴുകി വെച്ചു അവൾക് അത് ഒരുപാട് സന്തോഷം ആയി…..
ഇടക്ക് തള്ള കാണാതെ ഞാൻ അവളെ സഹായിക്കാൻ തുടങ്ങി…. കിളവൻ നടക്കാൻ ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് ഒരാൾ കയ്യിൽ പിടിക്കണം… അതുകൊണ്ട് പുള്ളി എപ്പോളും അഫിയയെ വിളിക്കും അവളുട തോളിൽ പിടിച്ചു മുൻവശത്തു വരെ പോകും എന്നിട്ട് ഇരിക്കണ്ട എന്ന് പറഞ്ഞു തിരിച്ചു നടക്കും…..