പ്രണയം പൂക്കുന്ന നഗരം 2
Pranayam Pookkunna Nagaram Part 2 | Author : M.Kannan
[ Previous Part ] [ www.kkstories.com]
വണ്ടിയിൽ സാറ എല്ലാവരോടും ഇന്ന് അവൾക്കു വേണ്ടുന്ന കാര്യങ്ങൾ എല്ലാം പറഞ്ഞ് ഇരിക്കുകയായിരുന്നു. വാങ്ങിക്കേണ്ട ഡ്രസ്സ്, സ്വീറ്റ്‌സ്, പിന്നെ ഗെയിംസ് അങ്ങനെ എല്ലാം.
അവളുടെ സംസാരം കെട്ടിരിക്കാൻ തന്നെ രസമാണ്.
ഇടയ്ക്കു മെറിൻ ചേച്ചി എന്നോടും കുറെ കാര്യങ്ങൾ ചോദിച്ചു. പക്ഷെ അഞ്ജലി ചേച്ചി ആണ് എന്റെ കാര്യങ്ങൾ കൂടുതലും പറയുന്നത്.
അവൾ എന്നെ ഒന്നും പറയാനും സമ്മതിക്കുന്നില്ല. അതും ഒരു ബോധവും ഇല്ലാതെ എല്ലാം ഉള്ളതുപോലെ തന്നെ പറഞ്ഞുകൊണ്ട് ഇരിക്കുന്നു. വേറെ ഒരു ദുരുദ്ദേശവും ഇല്ലെങ്കിലും മെറിൻ ചേച്ചിയെ ഇമ്പ്രെസ്സ് ചെയ്യണം എന്നൊരു ആഗ്രഹം എന്റെ മനസ്സിൽ കേറി കൂടിയോ എന്നൊരു സംശയം എനിക്കിപ്പോ ഉണ്ട്.
പക്ഷെ ഇവൾ ഇങ്ങനെ പോയാൽ ഇതെല്ലാം പൊളിക്കും. അതും എന്നെ കുറിച്ച് എന്തൊക്കെയാണ് ഇതിനു മുൻപ് പറഞ്ഞതെന്ന് ആർക്കറിയാം.
ഏതായാലും നിലവിൽ മെറിൻ ചേച്ചി എന്നോടുള്ള കമ്പനി കണ്ടിട്ട് അവൾ നല്ലത് മാത്രമേ പറയാൻ സാധ്യതയുള്ളൂ…
ഫ്ലാറ്റിൽ നിന്നും 5 കിലോമീറ്റർ മാത്രമേ ലുലു മാളിലേക്ക് ഉണ്ടായിരുന്നുള്ളു.
വണ്ടി താഴെ പാർക്കിങ്ങിൽ ഇട്ടു ഞങ്ങൾ മുകളിലേക്കു കേറി.
മോൾക്ക് ഡ്രസ്സ് എടുക്കുവാൻ ആണ് ആദ്യം പോയത്.കിഡ്സ് നു വേണ്ടി പ്രേത്യകമുള്ളൊരു ഡിസൈനർ ഷോപ്പ്.
അവൾക്കുള്ളതു തിരഞ്ഞെടുക്കാൻ കേറിയപ്പോൾ തന്നെ ആളുടെ സ്വഭാവം ഏറെക്കുറെ എനിക്ക് മനസ്സിലായി.കുഞ്ഞാണെങ്കിലും എല്ലാം ഒന്ന് ശ്രദ്ധയോടെ മുഴുവനും നോക്കി എന്നിട്ട് അതിൽ നിന്ന് ഇഷ്ടപ്പെട്ട ഒരെണ്ണം തിരഞ്ഞെടുത്തു.