പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ

Posted by

അങ്ങനെ ക്ലാസ്‌റൂം അഭിയ്ക്കു മുഷിപ്പിൻറെ വലിയൊരു കേദാരമായി അനുഭവപ്പെട്ടു . ക്ലാസിൽ കയറിയാൽ , ഒറ്റയ്ക്കിരുന്നു സ്വപ്നം കാണും …ഇല്ലെങ്കിൽ പുറത്തിറങ്ങി കാമ്പസ് സൗന്ദര്യം ആസ്വദിച്ചു ചുറ്റി നടക്കും . ഏതാണ്ട് എല്ലാ വിഷയങ്ങളും അവർക്ക് വല്ലാത്തൊരു അറുബോറൻ ഫീൽ കൊടുത്തിരുന്നെങ്കിലും ….ഇംഗ്ളീഷ് ക്ലാസ്സ് എല്ലാവര്ക്കും തന്നെ പ്രിയങ്കരമായിരുന്നു !. അത് പഠിപ്പിയ്ക്കുന്ന ” സ്മിതടീച്ചർ ” അഭിയ്ക്ക് വലിയ ”ഫാൻ”ഉം , ഭയങ്കര ഇഷ്‌ടമായിരുന്നു അവനു അവരെയും അവരുടെ ലെക്ച്ചറിങ്ങും . ഓക്സ്ഫോർഡ് ഇൻഗ്ളീഷിൽ അസാമാന്യ പ്രാഗൽഭ്യമതിയായ അവരുടെ ഓരോ സ്‌പീച്ചും ക്ലാസ്സും അവനു അറിവിൻറെ അക്ഷയ ഖനികൾ ആയിരുന്നു . ഓരോ ”പോയവും ”ക്ഷീരജലം പോലെ അവൻറെ മസ്തിഷ്‌കത്തിൽ ക്ഷണവേഗം കുടിയേറി . ” ഡ്രാമയും ” , ”ഷോർട്ട് സ്റ്റോറി ”യും ”ഫിക്ഷനും”, ”നോവൽ”ഉം എല്ലാം ശ്രവണപുടങ്ങളിൽ അമൃതധാര നിറച്ചു ….അവൻറെ മനസ്സിലും ഇന്ദിയങ്ങളിലും ഒരുപോലെ പതിഞ്ഞിറങ്ങി , എല്ലാം കാണാപാഠങ്ങളാക്കി . ആംഗലേയ സാഹിത്യം ഒന്നാകെ അരച്ച് കലക്കി കുടിച്ച അവരുടെ ” യാങ്കി ” ഇഗ്ളീഷിൽ ഉള്ള ഭാഷാ നൈപുണികത എല്ലാവരെയും പോലെ അഭിയും ആസ്വദിച്ചു അനുഭവിച്ചു….പായസം പോലെ കുടിച്ചു വറ്റിച്ചു . ഡിഗ്രിയ്ക്ക് പഠിക്കാൻ വിഷമവും , കരഗതാമലകവും ആയിരുന്ന ” ലിറ്ററേച്ചർ ” സരളവും തരളവുമായി പഠിപ്പിച്ചു ….ആംഗലേയലോകത്തെ ഒന്നാകെ , എളുപ്പത്തിൽ വിദ്യാർഥികളിൽ എത്തിയ്ക്കുന്ന പഠനസൂത്രം കാണാൻ , മറ്റു ക്ലാസ്സിലെ കുട്ടികൾ വരെ ആരുമറിയാതെ ചിലപ്പോൾ ആ ക്ലാസ്സിൽ വന്നു കൂടുമായിരുന്നു .ക്ലാസ്സിലെ അഭിജിത്തിൻറെ ” കീൻ & ക്ളീൻ ഇൻഡെറെസ്റ്റ് ” നു പുറമെ അവനോട് അവർക്ക് ഇഷ്‌ടം കൂടുവാൻ മറ്റൊരു കാരണം…അവൻറെ നാട്ടുകാരി കൂടിയായ പഴയൊരു ബാല്യകാല സുഹൃത്തിൻറെ ” ആന്റി ” കൂടി ആയിരുന്നൂ അവർ , എന്നത് കൊണ്ടുകൂടി ആയിരുന്നു . അഭിയ്ക്ക് തിരിച്ചു ടീച്ചറുടെ വീട് അറിഞ്ഞുകൂടായിരുന്നെങ്കിലും സുഹൃത്തിൻറെ വീട്ടിലും പരിസരത്തു വച്ചും അവൻ പണ്ടേ അവരെ കണ്ടിട്ടുണ്ടായിരുന്നു . ക്ലാസ്സ് എടുക്കുവാനുള്ള താരതമ്യമില്ലാത്ത….. അസാധാരണ കഴിവ് കൂടാതെ , എല്ലാവരോടും എപ്പോഴും നല്ല സ്നേഹത്തോടും പക്വതയോടും സമഭാവനയോടും പെരുമാറുന്ന സൽസ്വഭാവത്തിനു ഉടമ കൂടി ആയതു കൊണ്ടാവാം ….അവർ തമ്മിൽ എപ്പോഴും നല്ല ആത്മബന്ധം പുലർത്തിയിരുന്നു .

വല്ലാതെ പെട്ടെന്നടുത്തു …വളരെ ഓപ്പൺ-അപ്പായി എല്ലാവരോടും എപ്പോഴും ” ഹായ് , ഹായ് ” പറഞ്ഞു പോകുന്നൊരു സ്വഭാവത്തിന് ഉടമയല്ലായിരുന്നു അഭി എന്ന അഭിജിത് !. അതിനാൽത്തന്നെ മലമറിയ്ക്കുന്നൊരു സൊഹൃദയ വലയം അവനില്ലായിരുന്നു . എങ്കിലും , എഡ്വേർഡ് , ഷമീർ , ഹരിഗോവിന്ദ് ,ഷാ , മായ , കൃപാ , ശാലിനി തുടങ്ങിയ കുറച്ചു ആത്മാർത്ഥ സുഹൃത്തുക്കൾ അവനുണ്ടായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *