””പപ്പാ മമ്മ, അവിടെ അകത്താ….എന്തെങ്കിലും പറ്റുമോ പപ്പാ ?….മോളോട് മിണ്ടിയിട്ട് രണ്ടീസായി !.
പപ്പ എന്നോട് ക്ഷമിക്കൂ പപ്പാ !…..എല്ലാം ഈ ഞാൻ കാരണമാ , ഐ ആം വെരി സോറി . എന്നോട് പൊറുത്തു എന്ന് പറയൂ പപ്പാ ….””
ആ പെൺകുട്ടി അവൻറെ നെഞ്ചിൽ തലതല്ലി കരയാൻ തുടങി . അയാൾ അപ്പോഴും വിട്ടുമാറാത്ത ഭയത്തിൻറെയും , പരിഭ്രാന്തിയുടെയും ആശങ്കയുടെയും സമ്മിശ്രവികാരങ്ങളാൽ അവളെ പകച്ചു നോക്കി !. പിന്നെ ശിരസ്സിൽ തലോടി ആശ്വസിപ്പിച്ചുകൊണ്ട് ഉരുവിട്ടു….
”” മോളെ സാരമില്ല , മോളൂ പപ്പയുടെ മോളല്ലേ , പപ്പയ്ക്ക് മോളോട് ഒരു ദേഷ്യവും ഇല്ല . ഒന്നും മോൾ മനപ്പൂർവ്വം വേണമെന്ന് വച്ച് അല്ലല്ലോ ?…ഐ കാൻ അണ്ടർസ്റ്റാൻഡ് ദാറ്റ് !.ഫൊർഗെറ്റ് ഇറ്റ് ! ബീ കൂൾ മോളൂ . ….
അപ്പോഴും ഗദ്ഗദകണ്ഠയായി തുടർന്ന അവളെ നോക്കി അവൻ തുടർന്നു …. ” മേ ഗോഡ് ബ്ലെസ് ആസ്സ് !…ലെറ്റ് ആസ് പ്രേ ഫോർ ഡി ഗോഡ് ””….മോള് സമാധാനമായിരിയ്ക്കു , മമ്മയെ ദൈവം ഒന്നും വരുത്തില്ല !. കമോൺ ബീ സ്മാർട്ട് !…..””
കൊച്ചുപെണ്ണിൻറെ വിങ്ങിപ്പൊട്ടലും വേദനയും , കണ്ണുനീരും അവനെ ഒന്നാകെ വിഷാദത്തിലാഴ്ത്തി , നിമിഷപത്രങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു . പെട്ടെന്ന് പാൻസിന്റെ പോക്കറ്റിൽ കിടന്ന മൊബൈലിൽ ഫോണിൻറെ നിർത്താതെ ചിലക്കുന്ന ശബ്ദം !….അവൻറെ ചിന്തകളെ ഞെട്ടിച്ചു . അതിൻറെ കാതുതുളപ്പിയ്ജ്ക്കുന്ന ഒച്ച അസഹനീയതയിൽ എത്തിയപ്പോൾ …അവളെ അടർത്തി മാറ്റി , അഭി ലേശമൊരു അരിശത്തോടെ ഫോൺ എടുത്തു . ശ്രീക്കുട്ടിയാണ് ….ഒന്നിലേറെ പ്രാവശ്യം വിളിച്ചിരിയ്ക്കുന്നു !…താൻ അറിഞ്ഞിരുന്നില്ല .അറിഞ്ഞാലും എടുക്കാനുള്ള മാനസികാവസ്‌ഥ എന്തായാലു ഇല്ല . എന്തിനാവും ?…ഇത്ര പുലർച്ചെ !….എന്ത് തന്നായാലും പിന്നെ അങ്ങോട്ട് വിളിയ്ക്കാം ….അങ്ങനെ ചിന്തിച്ചു …മനസ്സിൽ സമാധാനം പിന്നത്തേയ്ക്ക് മാറ്റി വച്ച് …ഫോൺ മെല്ലെ ,തിരികെ പോക്കറ്റിലേക്ക് വയ്ക്കാനായി പോകുമ്പോൾ വീണ്ടും ഡിസ്പ്ളേ ലൈറ്റ് കത്തി, ഫോൺ തിളങ്ങി .ഡിസ്പ്ളേയിൽ തെളിഞ്ഞു കണ്ട സ്‌ക്രീൻ കലണ്ടർ…. അഭിയുടെ ശ്രദ്ധയെ അറിയാതെ മാറ്റി . ഡിസംബർ ഒന്ന് , രണ്ടായിരത്തിൽ പതിനേഴു !. പെട്ടെന്ന് , ഒരു നിമിഷം !….എന്തോ ഒന്ന് ,അവൻറെ ചിന്തയെ പഴയകാല ഓർമ്മകളിലേക്ക് കൊണ്ടുപോയി . അവൻറെ പ്രക്ഷുബ്ധമായ ഇളംമനസ്സ് , കലണ്ടർ പേജ് മാറി , മറിഞ്ഞു പോകുന്ന പോലെ ….അറിയാതെ , ഒഴുകി മറിയാൻ തുടങ്ങി !. അത് ഏതോ പഴയ കാലത്തിലെ പഴയ ഒരു ഡിസംബറിലേക്ക് …അഭിയുടെ സ്മൃതിപഥങ്ങൾ അവനെ കൂട്ടികൊണ്ട് പോയി .