എന്നെ വരിക്കണമായിരുന്നു . രണ്ടും സംഭവിച്ചില്ല !…പ്രകൃതിക്ക് മുഴുവൻ ഒരു ചോദ്യചിഹ്നമായി….കാലത്തിനൊരു വെല്ലുവിളിയായി …തകർന്ന ഹൃദയവുമായി , ജീവച്ഛവമായി ഞാൻ ഇന്നും നല്ല ജീവനോടെ ജീവിച്ചിരിക്കുന്നു . ഇതിൽ കൂടുതൽ എന്തെങ്കിലും പറയുവാൻ എൻ്റെ മാനസികാവസ്‌ഥ എന്നെ അനുവദിക്കുന്നില്ല , അലീന …നീ എന്നോട് സദയം ക്ഷമിക്കുക !.
”” വേണ്ടാ !….”” അഭിയെ തന്നോട് ചേർത്ത് ഒന്നുകൂടി കെട്ടിപ്പുണർന്ന്…അവനെ തന്നോട് ഒന്നൂടെ അടുപ്പിച്ചു അലീന തുടർന്നു …”” ഇതിൽ കൂടുതൽ നീ ഒന്നും പറയുകയും …എനിക്കൊന്നും കേൾക്കാനും ഇല്ല !. എനിക്കെല്ലാം !മനസ്സിലായി …പകരം ഒന്നേ എനിക്ക് നിന്നോട് ആവശ്യപ്പെടാൻ ഉള്ളൂ .നിന്നെ തെല്ലും മനസ്സിലാക്കാൻ ശ്രമിക്കാതെ , ഇത്രനാളും ഇത്ര ക്രൂരം ….നിർദാക്ഷണ്യം വേദനിപ്പിച്ച ….മനസ്സ്കൊണ്ടെങ്കിലും മൃതപ്രാതനാക്കിയ ഈ മഹാപാപിയോട് നീ പൊറുക്കുക !….മാപ്പ് നൽകെടാ ചക്കരേ ….””
ലീനയുടെ അശ്രുധാര വീണ് അവൻറെ ശരീരം ആകെ നനഞ്ഞു . തേങ്ങൽ അവളുടെ വാക്കുകളെ വല്ലാതെ തടഞ്ഞു നിർത്തി . വിതുമ്പലോടെ , ഇടമുറിഞ്ഞ വാക്കുകളിൽ അവൾ തുടർന്നു ……
”” ഇതാണ് നിന്നോട് ഞാൻ ആദ്യമേ ചോദിച്ചത് , നിനക്ക് എന്തെങ്കിലും ദുരുദ്ദേശം ഉണ്ടോ എന്ന് !. നിൻറെ നാവിൽ നിന്ന്തന്നെ ഇത് കേൾക്കാൻ വേണ്ടി . എനിയ്ക്ക് നീയും ആയുള്ള ഈ യാത്ര തുടങ്ങുന്നത് വരെ നിന്നോട് അദമ്യമായ ഇഷ്‌ടവും സ്നേഹവും ഉണ്ടായിരുന്നു . നിനക്കും അറിയാവുന്ന പോലെ എൻറെ നല്ലൊരു ഫ്രണ്ട് ആയി എപ്പോഴും നീ എനിക്കൊപ്പം കൂടുണ്ടാവണം എന്ന ഒരു സ്വാർത്ഥ താല്പര്യവും എനിക്കുണ്ടായിരുന്നു. പക്ഷെ അതിനപ്പുറം….നീ വന്യമായൊരു സ്നേഹമാണ് !…എനിക്കൊപ്പം ആരെങ്കിലുമായി എന്നും കൂടുണ്ടാവണം…ഞാനാൽ നീ ഉപേക്ഷിക്കപ്പെടരുത് !….അതിനായി ഒരു ജീവിതപങ്കാളിയായി നിന്നെ തന്നെ എനിക്ക് മതി !. ഇങ്ങനെ തീരുമാനിച്ചു…… ഞാൻ നിന്നെ അറിയാതെ മോഹിച്ചുപോയതും …പ്രണയിച്ചതും …..ഈ കഴിഞ്ഞ രണ്ട് -മൂന്ന് ദിവസങ്ങളിൽ ആണ് . ഇപ്പോൾ ഞാൻ അത് ഒന്നുകൂടി തിരിച്ചറിഞ്ഞു ….ഉറപ്പിച്ചു അടിവരയിട്ടു പറയുന്നു …..എനിക്ക് ഇനി ഒരു നിമിഷം പോലും , നീ ഇല്ലാതെ , നിൻറെ പരിചരണം ഇല്ലാതെ , നിൻറെ കരുതൽ ഇല്ലാതെ….നിന്റെ സാന്നിധ്യം ഇല്ലാതെ ജീവിക്കാൻ സാധിക്കില്ലെടാ…..അത്രക്ക് നീ എന്നെ സ്നേഹിച്ചു സ്നേഹിച്ചു നിൻറെ അടിമയാക്കി . ഇനി എൻറെ മരണത്തിനു മാത്രമേ നിന്നെ എന്നിൽനിന്നും മോചിപ്പിക്കാൻ കഴിയൂ . എന്നെ ജീവനായി കരുതി …എനിക്കായ് ജീവത്യാഗം ചെയ്തു ജീവിക്കുന്ന ഈ ദുർബലനായ ” ഭീരു ”വിനെ മതി എനിയ്ക്ക് ഇനി എൻറെ ജീവിതത്തിൽ…. ജീവിത പങ്കാളി ആയിട്ട് …… കല്പാന്ത കാലത്തോളം ”’
അത് പറഞ്ഞു …പരസ്പര പരിരംഭണത്തിൽ ഏർപ്പെട്ടുനിന്ന അലീന….അഭിയുടെ നെറ്റിയിലും കവിളും ഒക്കെ മാറി മാറി ചുംബിച്ചു . പെട്ടെന്നൊരു നിമിഷം പിറകോട്ട് മാറി ….അവൾ പരിഭവത്തോടെ അറിയിച്ചു . ””നിന്നോട് ഞാൻ പിണക്കമാ …നിനക്കിത് ഇത്രനാളും വച്ചുനീട്ടി കൊണ്ടുപോകാതെ , ഈ മൂന്ന് വർഷത്തിനിടയിൽ ഒരിക്കലെങ്കിലും എന്നോട് പറഞ്ഞുകൂടായിരുന്നോ ?….