പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ

Posted by

താൻ ഉള്ളൂ . മറ്റൊന്ന് , ഊട്ടി ഒറ്റക്ക് കറങ്ങി കാണുവാൻ വേണ്ടി ഒന്നുമില്ല , താൻ ഇവിടെ പല പ്രാവശ്യം സന്ദർശിച്ചിട്ടുള്ളതുകൊണ്ട് . ചിന്തകൾ….ഉറക്കത്തെ ശക്തമായി വേട്ടയാടാൻ തുടങ്ങിയപ്പോൾ , അലസത കൈവെടിഞ്ഞു അഭി എണീറ്റു !. പിന്നാദ്യം ചെയ്തത് , റിസപ്‌ഷനിൽ നിന്നും ലീനയുടെ എക്സ്റ്റൻഷൻ നമ്പർ വാങ്ങി അവളെ വിളിക്കുക എന്നതായിരുന്നു . എന്തായാലും , കുറെ റിങ്ങിനു ശേഷം അവൾ ഫോൺ എടുത്തു .

”” എന്താടാ ?…..അതിരാവിലെ ചെറുക്കന് ഉറക്കമൊന്നും ഇല്ലേ ?….””

”” അതിരാവിലെയോ ….നേരം നന്നേ പുലർന്നു പെണ്ണേ , സമയം ഒമ്പത് മണി കഴിഞ്ഞു , എണീക്ക് !….””

”” അതെയോ നല്ല തണുപ്പ് !…ഇന്നലത്തെ ക്ഷീണവും ഉണ്ട് . കുറച്ചുകൂടി ഒന്ന് ഉറങ്ങട്ടെ …ആട്ടെ , നിനക്ക് ഈ വക ഒന്നും ഇല്ലേ ? ””

”” ഉം …എനിക്കുമുണ്ട് എല്ലാ വകയും !…ഉറക്കം ഇപ്പോഴും തൂങ്ങുവാ ….ഞാൻ വിളിച്ചത് നിൻറെ ക്ഷേമം ഒന്നറിയാനാ പെണ്ണേ ….ഇന്നലെ വലിയ അസുഖവുമായി പോയ ആളല്ലേ ?…എന്നിട്ട് ഇപ്പോൾ എങ്ങനുണ്ട് …കുറഞ്ഞോ എന്നൊക്കെ അറിയേണ്ട ഉത്തരവാദിത്വമില്ലേ , എനിക്ക് !. എന്നിട്ട് വിളിച്ചപ്പോൾ കളിയാക്കുന്നോടീ ?…””

”” ഓ ….അതാണോ ?….ഞാൻ ഓർത്തില്ലല്ലോ സാറെ ….ഇപ്പോൾ അങ്ങനെ അരുതായ്ക ഒന്നും ഇല്ലെടാ . പിന്നെ , ഇന്നലത്തെ യാത്രയുടെ നല്ല ക്ഷീണമുണ്ട് !…പിന്നെ തണുപ്പും !…ഉറക്കം കൂട്ടിനുള്ളപ്പോൾ ഇങ്ങനെ പുതച്ചു മൂടികിടന്ന് ഉറങ്ങാൻ നല്ല രസം !. നീ വെച്ചേ നമുക്ക് പിന്നെ കാണാം…ഞാനൊന്ന് ഉറങ്ങട്ടെ “”

”” രോഗവിവരം അന്വേഷിക്കാൻ വിളിക്കുമ്പോൾ ഇങ്ങനെത്തന്നെ പറയണമെടീ …ആട്ടെ …അവിടിപ്പോൾ ആരൊക്കെയുണ്ട് ?….””

”” ഒരാൾ റെഡിയായി പുറത്തേക്കിറങ്ങി !. ഒരാൾ ഇതാ പോകാൻ റെഡിയാവണ് .നീയെന്താ പോണില്ലേ ?…രാവിലെ ശൃങ്ങരിച്ചു നിൽക്കണെ ?….””

”” നീയില്ലാതെ ഞാൻ പോകാനോ ?…ഇതുവരെ നമ്മൾ അങ്ങനെ ആയിരുന്നോടീ ?…””

””ഓ , സോറീടാ …ഞാൻ അതോർത്തില്ല !. ങാ പിന്നെ , നിന്നോട് എനിക്ക് ഒരുപാട് സോറി പറയാനുണ്ട് !. പക്ഷെ ഫോണിലൂടെ ഇല്ല . കാണുമ്പോൾ എല്ലാം നേരിട്ട് പറയാം .ട്ടോ …”’

”” നേരിട്ട് , അത് എന്തുണ്ടായാലും അങ്ങനെ മതി !. ബട്ട് , ഒരു ഡൗട്ട് , ഫോർ വോട്ട് ?….ഇത്രയധികം സോറി ?…””

””അത് എന്നെ ഇതുവരെ , പ്രത്യേകിച്ച് ഇന്നലെ പൊന്നുപോലെ നോക്കിയതിന് !. ഒരു കുഞ്ഞുകുട്ടിയെപ്പോലെ പ്രചരിച്ചതിനു !….എല്ലാ മെഡിസിൻസും തന്നെന്നെ ശുസ്രൂക്ഷിച്ചു രോഗം ഭേദമാക്കി തന്നതിന് , ഒരുപാട് താങ്ക്സ് !….ഒരു നൂറ് ഉമ്മ !.””

””നിൻറെ ഉമ്മ കേൾക്കുമ്പോൾ സത്യത്തിൽ പേടിയാകുന്നു .!….””

””എന്തിനു ?……””

”” പഴയ ഓർമ്മ !…ഫസ്റ്റ് ഇയറിലെ ….ദ ഗുഡ് ഓൾഡ് മെമ്മറീസ് !…..””

Leave a Reply

Your email address will not be published. Required fields are marked *