പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ

Posted by

അലീനയെ തൻറെ ഇങ്കിതങ്ങൾ തുറന്നറിയിക്കാനുള്ള അവസരങ്ങളായിരുന്നു അവന് എന്നെന്നേയ്ക്കുമായി നഷ്‌ടപ്പെട്ടത്‌ !. ഒപ്പം … അവൾക്കും, .സ്മിതടീച്ചർക്കും !….ഇരുവർക്കും കൊടുത്ത ” ഉറപ്പുകൾ ” ഇല്ലാതാക്കിയത് അവൻറെ ജീവിതം !. ഇനി തൻറെ മുന്നിൽ തുറന്നു കിട്ടാനുള്ള ഒരേയൊരു വഴി….അലീന മാത്രം !. അവൾക്ക് തന്നെ ജീവിത പങ്കാളിയായി കിട്ടാൻ ആഗ്രഹിക്കുന്ന …ഇഷ്‌ടം തോന്നുന്നവരെ , അവൾക്ക് എന്തെങ്കിലും ഒരു സ്നേഹമോ പ്രണയമോ തന്നിൽ മൊട്ടിട്ടു വരുന്നവരെ താൻ കാത്തിരിക്കുക !. തനിക്കായിട്ട് അതിനുള്ളൊരു യോഗമോ സൗഭാഗ്യമോ ഇനി ഉണ്ടാവില്ല. പക്ഷെ അവളായിട്ട് വരട്ടേ !….അതുവരെ കാത്തിരിക്കാം !. എത്രവേണമെങ്കിലും കാത്തിരിക്കാം .ജീവിതാവസാനം വരെയും കാത്തിരിക്കാൻ തയ്യാർ !. പക്ഷെ അവളുടെ സ്നേഹവും സൗഹൃദവും ”സത്യം ആണെങ്കിൽ ” തനിക്ക് അധികം കാത്തിരിക്കേണ്ടി വരില്ല …ഉറപ്പ് !. അഭിയുടെ മനസ്സ്‌താപങ്ങൾക്ക് ഒടുവിൽ ….അവൻറെ അന്തരംഗം അവനോടു മന്ത്രിച്ചു .

അഭി ആ മന്ത്രത്തിൽ , സ്വയം സമാധാനം കണ്ടെത്തി ഒതുങ്ങിക്കൂടി !. എങ്കിലും …എപ്പോഴും , അസ്വസ്‌ഥനും….ചഞ്ചലചിത്തനും , ഉൽകണ്ഠാകുലനും ആയിരുന്ന അവൻറെ ചിന്തകൾ ….കൂടുതലും എങ്ങെനെ ലീനയെ തൻറെ പ്രണയം അറിയിക്കും , എങ്ങനെ അവളെ സ്വന്തമാക്കും !….എന്നതിനെ കുറിച്ച് മാത്രമായിരുന്നു . അതിനായി ….അവളുമായി പങ്കുവയ്ക്കാൻ കിട്ടുന്ന ഓരോരോ നിമിഷവും അവൾക്കൊപ്പം കൂടി , ചിരിയും സന്തോഷവും നിറച്ചു കൊടുത്തവൻ ധന്യമാക്കാൻ മടിച്ചില്ല !. അങ്ങനെ ….ദിവസങ്ങൾ, ആഴ്ചകളായി ….പിന്നതു മാസങ്ങളായി മണിക്കൂറുകൾ പോലെ പെട്ടെന്ന് കടന്നുപോയി. അപ്പോഴും….തീരെ നിരാശവാനും , വ്യസനിതനും ആയിരുന്നെങ്കിലും ലീനയുടെ മുമ്പിൽ അവൻ സദാ ….സന്തോഷവാനായി അഭിനയിച്ചു കാണിച്ചു .മുഖതാവിൽ ….ചിരിച്ചു കളിച്ചു പെരുമാറി ഉള്ളിൽ തേങ്ങലോടവൻ ജീവിച്ചു .അവൻറെ സ്വഭാവ മാറ്റങ്ങളിൽ വന്ന വൈശിഷ്ട്യങ്ങളിൽ സന്തുഷ്‌ടയായ അലീനയും തിരികെ തൻറെ മൈത്രി കലവറയില്ലാതെ , കെട്ടഴിച്ചു വിട്ടു….അവനൊപ്പം എപ്പോഴും കൂടെ നടന്നു .

കാലം !….അവരുടെ ബന്ധം പോലെ അതിൻറെ പരിവേഷണം , അനന്യമായ അവയുടെ പരിവർത്തനങ്ങളിലൂടെ….സദയം മുന്നോട്ട് നീക്കി !. അഭിയും അലീനയും ആരിലും അസൂയ പടർത്തും വിധം !….ബന്ധത്തിൻറെ ആഴവും പരപ്പും വർധിപ്പിച്ചു ….ആൺ -പെൺ ഭേദമില്ലാതെ , വളരെ അടുത്ത രണ്ട് സുഹൃത്തുക്കളായി അപ്പോഴേക്കും മാറിയിരുന്നു . ലൈബ്രറിയിൽ… ഒരുമിച്ചു പുസ്തക വായനയിൽ സമയം പങ്കിടുക , ക്യാന്റീനിൽ നിന്നും ….അവൾ കൊണ്ടുവരുന്ന ഭക്ഷണപ്പൊതിയിൽ നിന്നും ആഹാരം ഒരുമിച്ചിരുന്നു പങ്കിട്ടു കഴിക്കുക , ഒത്തൊരുമിച്ചു ഒരേ ബസ്സുകളിൽ യാത്ര ചെയ്തു വീടുകളിൽ പോകുക , ഇതിലൊക്കെ അലീന അഭിയുമായ് തികഞ്ഞ ഏകീകരണം ആയിരുന്നു. , മാത്രമല്ല , കായികമേളകൾ…. ടൂർണ്ണമെൻറുകൾ തുടങ്ങിയ സ്പോർട്ട്സ് മീറ്റുകൾ , സിമ്പോസിയങ്ങൾ , എക്സിബിഷൻ , ചിത്രമേള , കവിയരങ്ങു , അങ്ങനുള്ള കലാ പരിപാടികൾ ….

Leave a Reply

Your email address will not be published. Required fields are marked *