ഇത് പറഞ്ഞു ടീച്ചർ പുറത്തു പോയി .അഭി , അവിടെ അവളെ അഭിമുഖീകരിക്കുന്നത് എങ്ങനെ ?…എന്ന ആലോചനയിൽ…ടെൻഷനടിച്ചു വിയർത്തു ഇരുന്നു . ഏറെ വൈകാതെ , ഒരു കാൽപ്പെരുമാറ്റം കേട്ട് തലയുയർത്തി നോക്കിയ അഭി കാണുന്നത് …ഓഫീസ് റൂമിലേക്ക് മന്ദം മന്ദം നടന്നടുത്തുവരുന്ന…അലീനയെ ആണ് . ഇരുവരെയും കണ്ണുകൾ !…ഒരു മാത്രയിൽ , ഒരേ ബിന്ദുവിൽ…കൂട്ടിമുട്ടി !. അവനെ കണ്ട അതെ നിമിഷം….അവളുടെ മാൻമിഴികൾ ഒന്നായ് ആർദ്രമായി !. ആരെയും വിഷമിപ്പിക്കുന്ന അവൻറെ ആ ദയനീയ രൂപം കണ്ടിട്ട് അവൾക്ക് സഹിക്കാനേ കഴിഞ്ഞില്ല . അപ്പോൾ അവൾ വെറും ഒരു പെണ്ണായി !….സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു .തനി, നാട്ടിന്പുറത്തുകാരി !.. പെൺകൊടി !. അവളുടെ ആ കലങ്ങിനിന്ന നീല നയങ്ങളിൽ നിന്നും അശ്രുനീർ , ധാര ധാരയായി തുളുമ്പി ഒഴുകി . പെട്ടെന്നടുത്തു വന്ന് അവനോട് ചേർന്ന് നിന്ന് പരിതപിച്ചു .
”” എന്തുവാടാ ചെക്കാ നീ ഇങ്ങനെ ?…ഞാൻ പെട്ടെന്നുണ്ടായ ഒരു ദ്വേഷ്യത്തിന് അന്ന് നിന്നോട് അങ്ങനെയൊക്കെ പറഞ്ഞു പോയതിനു . ….പഠിത്തം പോലും കളഞ്ഞു വീട്ടിൽ അടച്ചുപൂട്ടി ഇരുന്ന് നീ സന്ന്യാസം നടത്തുകയാണോ ?. എന്നോടുള്ള ദ്വേഷ്യത്തിന് ആരോടും മിണ്ടാതെയും പറയാതെയും പിണങ്ങി ഇങ്ങോട്ട് വരാതിരിക്കുകയാണോ വേണ്ടേ ?. ഇതെന്തു കോലമാടാ അഭീ ….തിന്നാതെയും കുടിക്കാതെയും പട്ടിണി കിടന്നു ചാകാൻ ഉറപ്പിച്ചുതന്നെ ആണോ നീ ഇങ്ങനെ ?….”” അലീനയുടെ സ്വരം നന്നായി ഇടറിയിരുന്നു….കൂടുതൽ സംസാരിക്കാൻ അവളുടെ അപ്പോഴത്തെ മനോവികാരങ്ങൾ അവളെ അനുവദിച്ചില്ല , എങ്കിലും ഇത്രയും കൂടി അവൾ എങ്ങനെയോ പറഞ്ഞൊപ്പിച്ചു .
”” ആ പഴയ കളിക്കൂട്ടുകാർ എന്നോർത്തെങ്കിലും ….നിനക്ക് എല്ലാം മറന്നു കൂടേടാ കുട്ടാ ….””
ഇതൊക്കെ പറയുമ്പോൾ തന്നെ അലീന , അഭിയെ ആ കോലത്തിൽ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു ചുംബനം കൊണ്ട് മൂടി…അവൻ ആശിച്ചതു തിരികെ നൽകി അവനെ ആ പഴയ അഭിയാക്കി സമാശ്വസിപ്പിച്ചു മടക്കി കൊണ്ടുവരാൻ അവളുടെ സ്ത്രീ സഹജ ചോദനകൾ അവളെ വല്ലാതെ പ്രേരിപ്പിച്ചെങ്കിലും …പിന്നെന്തോ അടുത്ത നിമിഷം കുലീനമായ അവളുടെ പക്വ മനസ്സ് … .അവളെ അതിൽനിന്നും പിന്തിരിപ്പിച്ചു . പിന്നെ അടർച്ച മാറ്റി …ധൈര്യം പുനഃസംഭരിച്ചു അവൾ അവൻറെ കരം ഗ്രഹിച്ചു , തൻറെ ഹ്രദയതരംഗം അവനിലേക്ക് പകർത്തി കരലാളനങ്ങളോടെ തുടർന്നു ….
”” അഭി എന്നെ നോക്കെടാ …എന്നെ നീ ആ പഴയ ബാല്യകാല സുഹൃത്തായി കാണുന്നുണ്ടെങ്കിൽ ഞാൻ പറയുന്നത് അനുസരിക്കുക !. നീ വൃത്തിയും വീ റും ഇല്ലാതെ , താടിയും മുടിയും വളർത്തി ദുഃഖസന്ന്യാസി ആയി നടക്കാതെ , ക്ലാസ്സിൽ വന്നു ശ്രദ്ധിച്ചു പഠിക്ക് , എക്സാം ഒക്കെയല്ലേ വരുന്നത് !. എനിക്ക് നിന്നോടിപ്പോൾ ഒരു പരാതിയും പിണക്കവുമില്ല . എല്ലാം ദേ ഇതോടെ തീർന്നു !.ഇനി അഥവാ നിനക്ക് എന്നെ ചുംബിച്ചാൽ മാത്രമേ എന്നോടുള്ള പരിഭവം മാറുള്ളു എങ്കിൽ ….അതിനും ഞാൻ തയ്യാർ !. ഇന്നാ എന്നെ മതിവരുന്ന വരെ ചുംബിച്ചോളു നെറ്റിയിലോ കവിളിലോ എവിടെ വേണേലും . …ഉം ഇതാ …””