ആദ്യമായ് ആയിരുന്നു അലീനയിൽ അത്തരം ഒരു മുഖം അഭി , ദർശിക്കുന്നത് !. അവളുടെ ഭാവമാറ്റം കണ്ട് , ഭയപ്പെട്ട് പരിഭ്രാന്തനായി …അഭി അറിയിച്ചു . ”” അത് നമ്മുടെ ഫ്രെണ്ട്ഷിപ്പിൻറെ ആഴം വച്ച് ….പുതിയ സഹോദരീ -സഹോദര ബന്ധത്തിൻറെ അടുപ്പം വച്ച് ,,,വെറുതെ തമാശക്ക് …..””
””തമാശ !…സഹോദരീ -സഹോദര ബന്ധം വച്ച് …നിൻറെ വീട്ടിലൊക്കെ ചേട്ടനും അനിയത്തിയും ഇങ്ങനെ , കെട്ടിപ്പിടിച്ചു ഉമ്മവെച്ചാണോ ?….സ്നേഹം പങ്കിടുന്നത് !…ഞാൻ നിൻറെ ചേച്ചിയോട് ചോദിക്കട്ടെ …””
”” അത് മോളെ നിന്നെ ഞാൻ …അത്രക്ക് ഇഷ്‌ടപ്പെട്ടു പോയതുകൊണ്ടാ ….ഐ റിയലി ….സിൻസിയറിലി ഐ ലവ് യു ഡാ …..അതുകൊണ്ടാണ് !….””
അഭിക്കുനേരെ വിരൽ ചൂണ്ടി അലീന , ”” അഭീ നീ മിണ്ടരുത് !. ഞാൻ ഇന്നോളം പരിചയപ്പെട്ട മിക്ക പുരുഷന്മാരും ഇങ്ങനൊക്കെ തന്നെ ആയിരുന്നു !. നീ എങ്കിലും അതിൽ ഒരു എക്സെപ്‌ഷൻ ആവും എന്നാ ഞാൻ കരുതിയിരുന്നെ ….. ഐ റിഗ്രെറ്റ് ഇറ്റ് !…എനിയ്ക്ക് തെറ്റിയെടാ , യു ആർ ആൾസോ എ റിയൽ ചീറ്റ് സെയും ഓൺ ടേം !…ഡോണ്ട് യു ഫീൽ അഷെയിംഡ് യുവർസെൽഫ് അഭീ “”….നിനക്കും എൻറെ മാംസവും മാസഭംഗിയും ആയിരുന്നു വേണ്ടത് !…അല്ലേ ?…യു ഫില്ത്തി സ്റ്റിങ്കിങ് ചീറ്റ് !. ””
അലീന കുപിതയായി , സമനിലതെറ്റി പൊട്ടിത്തെറിച്ചു !. ഒപ്പം …അപ്രതീക്ഷിതമായി പൊട്ടിക്കരയാനും തുടങ്ങി . ആ പൊട്ടിക്കരച്ചിൽ ….അഭിയെ ആകെ തകർത്തു കളഞ്ഞു !. തൻറെ പ്രണയരഹസ്യം ഒന്നുകൂടി സുവ്യക്തമായി അവളെ പറഞ്ഞു ബോധ്യപ്പെടുത്തിയാൽ….ഒരുപക്ഷെ അവൾ അനുനയപ്പെട്ടേക്കും എന്നവന് തോന്നി . എങ്കിലും ആ ” വിങ്ങിപ്പൊട്ടൽ ” അവൻറെ സകല ബോധത്തെയും തെറ്റിക്കുന്നതായിരുന്നു . അത് കടന്ന് …മറ്റൊരു വാക്ക് ഉച്ചരിയ്ക്കാൻ അവനു കഴിഞ്ഞില്ല . തൊണ്ടയിൽ തടഞ്ഞ വാക്കുകൾ പുറത്തുവരാതെ , അവൻ വിക്കി !. ഒടുവിൽ അഭി പറഞ്ഞൊപ്പിച്ചു ….
””സോറീഡാ കുട്ടാ …ഐ ആം സോറി !…ഐ ആം എക്സ്ഡ്രീംലി സോറി വാട്ട് ഐ ഹാവ് ടൺ !…പ്ലീസ് ഫോർഗീവ് മീ ലീനു….ഈ അഭി ഒരിക്കലും ഇനി ഇത് ആവർത്തിക്കില്ല , ഐ സ്വയർ ഇറ്റ് !. നീ കണ്ണീരു തുടക്കു , കരയാതെ …..’’’’
അഭിയെ വെറുപ്പോടെ ഒന്ന് നോക്കി !…ഒരു നിമിഷ ഇടവേളയ്ക്കു ശേഷം , താഴേക്ക് കുനിഞ്ഞു കർച്ചീഫ് എടുത്തു മുഖം തുടച്ചു …നിറമിഴിയാൽ ഒന്നുകൂടി നോക്കി അലീന ….
””എന്തായാലും നിൻറെ ആ പഴയ ഫ്രണ്ടിനോട്….നല്കികിട്ടിയ സ്വാതന്ത്ര്യം മുതലെടുത്തു ഇങ്ങനൊക്കെ ചെയ്യാൻ തോന്നിയല്ലോ ?…ഇനി ഈ ഫ്രണ്ട്ഷിപ്പ് കണ്ടിന്യു ചെയ്‌താൽ , നീ ഇനി എന്നെ ഇതിനപ്പുറവും ചെയ്യാൻ മടിക്കില്ല !. സോ നോ മോർ എക്സ്ക്യുസസ്സ് !….””