പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ

Posted by

”” എടാ നമ്മുടെ സ്വന്തം ലിറ്ററേച്ചർ !. ദി എവർമോസ്റ്റ് , വെൽ നോൺ…. ലിവിങ് , ഇംഗ്ളീഷ്-മലയാളം എൻസൈക്ളോപീഡിയാ !…..ഡി ഗ്രേറ്റ് സ്മിതദീദി എന്ന സ്മിതടീച്ചർ !…..അവരില്ലേ ?…അവർ ഇവളുടെ നേർ ആന്റിയാ ……”” ഇടയ്ക്കു കയറി വീണ്ടും ശാലു .

അലീന “” ആന്റിക്ക് ഇയാളെ നന്നായി അറിയാമെടോ ….ആന്റിക്ക് നല്ല അഭിപ്രായമാ തന്നെക്കുറിച്ചു …സാമ്പത്തികശാസ്ത്ര പണ്ഡിതകവി , എന്നൊക്കെയാ തന്നെപ്പറ്റി ആന്റി പറഞ്ഞത് . അങ്ങനെ ആന്റി കൂടി പറഞ്ഞിട്ടാ ഞാൻ തൻറെ സബ്ജെക്റ്റ് മെയിൻ ആയി തിരഞ്ഞെടുത്തത് !. ””

സംസാരം അതുവരെ എത്തിയപ്പോഴേക്കും അവർ ക്ലാസ്സിന് അരികിൽ എത്തിയിരുന്നു . ഇരുവഴിക്കു പിരിയാൻ നേരം അവനെ തിരിഞ്ഞു നോക്കി അവൾ പറഞ്ഞു , ”” എടോ അഭീ ഇനിമുതൽ താൻ പഴയ പോലെ സുഖിച്ചിരിക്കാം എന്ന് കരുതണ്ടാ !….തൻറെ ചുമതലകൾ കൂടുകയാ … ””

അഭി പുരികം ഉയർത്തിയപ്പോൾ ….അവൾ കൂട്ടിച്ചേർത്തു…..””ഇപ്പോൾ മുതൽ താനാണ് എൻറെ ഇവിടുത്തെ രക്ഷാകർത്താവ് !. കാക്കയോ പരുന്തോ റാഞ്ചാതെ , ദുഷ്‌ടശക്തികളിൽ നിന്നും എന്നെ സംരക്ഷിക്കേണ്ട ബാധ്യത ഇനി തനിക്കാ !….അതിനാ ആന്റി തൻറെ ക്ലാസിൽ തന്നെ എന്നെ ചേർത്ത് തന്നെ ഏൽപ്പിച്ചത് !…എല്ലാം ആന്റി നേരിട്ട് പറയും …. സീ യൂ ദേൻ …ആഫ്റ്റർ ദി ലെക്ച്ചർ …..”” രണ്ടാളും ഇരുവഴിയിൽ ക്ലാസിൽ പ്രവേശിച്ചു .
ക്ളാസ്സിനുള്ളിൽ അലീന സദാ പ്രസന്നവതി ആയിരുന്നെങ്കിലും , ഇരുത്തയിലും സംസാരത്തിലുമൊക്കെ വല്ലാത്ത അകലം പാലിച്ചു ,അഭിജിത്തിൽ നിന്നും ഏറെ അകന്നുള്ള ഒരു പെരുമാറ്റം ആയിരുന്നു അവളിൽ മിക്കപ്പോഴും കണ്ടത് .അത് നല്ലൊരു പഠിപ്പിസ്റ്റായ് മറ്റു കുട്ടികളുടെ ശ്രദ്ധയെ ആകർഷിപ്പിച്ചു അധ്യാപകരുടെ പ്രീതി സമ്പാദിച്ചു നല്ല കുട്ടി ചമഞ്ഞു പോകാനുള്ള അവളുടെ അടവായി അഭിക്കു തോന്നി . ഇടയ്ക്കൊരു ദിവസം ക്ലാസ്സ് എടുക്കാൻ വന്ന സ്മിതാമാം തൻറെ ‘നീസ് ”ആണ് അലീന എന്ന് പറഞ്ഞു കുട്ടികളെ അവൾക്കു പരിചയപ്പെടുത്തി കൊടുക്കുന്നുണ്ടായിരുന്നു . കൂട്ടത്തിൽ , അഭിയെ അവളുടെ അടുത്ത കുടുംബ സുഹൃത്തും അകന്ന ബന്ധുവും ആണെന്നും…. അവർ ബാല്യം മുതൽ ഒരുമിച്ചു പഠിച്ചു വളർന്ന സഹോദരസ്‌ഥാനിയൻ ആണെന്നും പറഞ്ഞു അവനെയും പരിചയപ്പെടുത്തി . ഇത് മറ്റാരും കയറി അവളെ എളുപ്പത്തിൽ അറ്റാക്ക് ചെയ്യുന്നതിൽ നിന്നും അഭിക്ക് നല്ലൊരു സ്വയരക്ഷ നേടി കൊടുത്തു . ഈ ബന്ധത്തിൻറെ ആനുകൂല്യം മുഖവിലക്കെടുത്തു …സ്വാതന്ത്ര്യം മുതലെടുത്തു , അഭി അവളിലേക്കടുത്തു തൻറെ ജീവിതാഭിലാഷവും ഇഷ്‌ടവും തുറന്നു പറഞ്ഞു….അവളിൽ പ്രേമം സ്‌ഥാപിക്കാൻ , ഉള്ള അവസരത്തിനു ഭഗീരഥപ്രയത്നം തന്നെ നടത്തി നോക്കി . എന്നാൽ , അവനിൽ അപ്പോഴും തുടരുന്ന നിർഭാഗ്യതയുടെ ഘോഷയാത്രയോ സ്മിതമാം പറഞ്ഞു ഒരു സഹോദരൻറെ കാഴ്ചപ്പാട് അവൾക്കുള്ളിൽ വന്നു നിറഞ്ഞതു കൊണ്ടോ…അഭിക്ക് അവൾക്ക് മുന്നിൽ തൻറെ ഉള്ളം തുറക്കാനോ പ്രേമാഭ്യർഥന കൈമാറാനോ ഒരു അവസരവും ലഭിച്ചില്ല

Leave a Reply

Your email address will not be published. Required fields are marked *