അങ്ങനെ ഒരു ദിവസം , അതായത് ഇന്ന്, ഞാൻ മരിക്കുന്ന ഈ ദിവസം എന്നിലെ മനോരോഗി ഒന്നു ഉണർന്നിരുന്നു.
മനുവേട്ടൻ്റെ ഫോണിൽ അച്ചു എന്ന അശ്വതിയുടെ പ്രണയ സല്ലാപങ്ങൾ കണ്ടപ്പോ, എൻ്റെ മരണമാണ് അവർ കാത്തിരിക്കുന്നത്, കുഞ്ഞിനൊരമ്മ എന്ന പേരിൽ അവളെ സ്വന്തമാക്കാനാണ് അയാൾ കാത്തിരിക്കുന്നത്.
എന്നിലെ മനോരോഗിയെ ഉണർത്താൻ പറ്റിയ മരുന്നുകളുടെ പേരുകൾ അവൾ പറഞ്ഞു കൊടുക്കുന്നുമുണ്ട്. മനോരോഗം ഉണർത്തി ഞാൻ സ്വയം ഇല്ലാതാവണം.
ആ ചാറ്റുകളിൽ നിന്നും എനിക്കു മനസിലായി, അയാൾ എന്നെ പ്രണയിച്ചിട്ടില്ല , ഇവരുടെ പ്രണയം എട്ടു കൊല്ലമായി, അപ്പോ തന്നെ കെട്ടിയത് പണത്തിന് മാത്രം. അനിയത്തിയുടെ പഠിപ്പ് വിവാഹം എല്ലാം എൻ്റെ പണം കൊണ്ട്, കാമുകിയെ കൊണ്ട് അഴിഞ്ഞാടിയത് മൊത്തം എൻ്റെ അച്ഛൻ്റെ വിയർപ്പ് കൊണ്ട്. എനി എന്നെ കൊന്ന് അവളെ സ്വന്തമാക്കുമ്പോ റാണിയായി വായിക്കുന്നതും എൻ്റെ കാശു കൊണ്ട്.
ഇത്രയൊക്കെ അറിഞ്ഞാൽ സ്വബോധം ഉള്ളവർക്കേ പ്രാന്താകും അപ്പോ എനിക്കോ , ഞാനും ഒരു പ്രാന്തിയെ പോലെ അവനുമായി ഇതേ ചൊല്ലി എന്തൊക്കെയോ കാട്ടിക്കൂട്ടി.
അടുക്കള ഭാഗത്തേക്കോടിയത് കത്തിയെടുക്കാനായിരുന്നു അവിടെ നിന്നുണ്ടായ ഉന്തും തള്ളും കിണറ്റിൻ കരയിലെത്തിച്ചു. അവസരം അവനും മുതലാക്കി, എന്നെ കിണറിൻ്റെ ആഴമളക്കാൻ അവൻ പറഞ്ഞയച്ചു, ഇപ്പോ ഈ കിണറ്റിൽ വെള്ളം കുടിച്ച് ജീവൻ വെടിയാൻ നിമിഷങ്ങൾ മാത്രം
പെട്ടെന്നായിരുന്നു ആ തലമുറ കേട്ടത്. ഉള്ളിൽ ഒരു പുച്ഛമാണ് തോന്നിയത്.
അയ്യോ……. എൻ്റെ മോളേ…. നി എന്താ ഈ… കാട്ടിയത്
ആളുകൾ ഓടിക്കുടുമ്പോ സർവ്വ ബന്ധനങ്ങളിൽ നിന്നും ഞാൻ മുക്തയായിരുന്നു.
എന്താ എന്താ ഉണ്ടായേ……
എൻ്റെ രമണി, നിനക്കറിയിലെ എൻ്റെ കുട്ടിക്ക് വയ്യാത്തത്, ഈ നാറി കുഞ്ഞിനെ നോക്കാത്തെന് എന്തോ പറഞ്ഞു . അപ്പോ ഭ്രാന്തെകിയ പോലെ എന്തൊക്കോ കാട്ടി കൂട്ടി എൻ്റെ കുട്ടി കിണറ്റി ചടിയെടി…..
എല്ലാരും കിണറ്റിൽ നോക്കി തിരിയുമ്പോ ബോധരഹിതനായി കിടക്കുന്ന മനു. അവൻ്റെ അഭിനയത്തിൻ്റെ അടുത്ത അദ്ധ്യായം.
സത്യത്തിൽ അർച്ചനയ്ക്കായിരുന്നോ മനോരോഗം മനുവിനെ പോലുള്ളവരെയല്ലെ മനോരോഗി എന്നു വിളിക്കേണ്ടത്.